ഫോഴ്സ് ഗൂർഖ കൂടുതൽ കുതിരശക്തിയുമായി വരുന്നു

By Santheep

രാജ്യത്തെ കരിമ്പുകച്ചട്ടങ്ങൾ കൂടുതൽ‌ കർശനമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് കേന്ദ്രസർക്കാർ. നിലവിൽ മുപ്പതോളം നഗരങ്ങളിൽ നാലാം കരിമ്പുകച്ചട്ടവും മറ്റിടങ്ങളിൽ മൂന്നാം കരിമ്പുകച്ചട്ടവുമാണ് നിലനിൽക്കുന്നത്. അടുത്തതായി അഞ്ചാം കരിമ്പുകച്ചട്ടം വ്യാപകമാക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. മിക്ക കാർ കാർനിർമാതാക്കളും ഇതിനായി എൻജിൻ സവിശേഷതകളിൽ മാറ്റം വരുത്തേണ്ടതായി വരും. ഫോഴ്സ് മോട്ടോഴ്സും ഇത്തരമൊരു നീക്കത്തിലാണെന്ന് വാർത്തകൾ പറയുന്നു.

ഒരു പുതിയ 2.2 ലിറ്റർ എൻജിൻ ഫോഴ്സ് ഗൂർഖയിൽ ഘടിപ്പിക്കുമെന്നാണ് വാർത്ത. ഇത് കൂടുതൽ കരുത്തേറിയ എൻജിനായിരിക്കുമെന്നും കേൾക്കുന്നു. നിലവിലുള്ള അതേ എൻജിൻ നാലാം കരിമ്പുകച്ചട്ടത്തെ അനുസരിക്കുന്ന ഒന്നാക്കി മാറ്റുകയാണ് ഫോഴ്സ് യഥാർഥത്തിൽ ചെയ്യുന്നത്. ഇങ്ങനെ പരിഷ്കരിക്കുന്നതിലൂടെ കൂടുതൽ കുതിരശക്തിയും കൂടിയ മൈലേജും പകരാൻ ഈ എൻജിന് സാധിക്കും.

Force Motors Gurkha To Produce More Horsepower 1

മെഴ്സിഡിസ് ബെൻസിൽ നിന്നു തന്നെയാണ് പുതിയ എൻജിനും വാങ്ങുക.

പുതിയ 2.2 കോമൺ റെയിൽ ഡീസൽ എൻജിൻ 139 കുതിരശക്തി ഉൽപാദിപ്പിക്കും. 320 എൻഎം ടോർക്കാണ് ഈ എൻജിൻ പുറത്തെടുക്കുക. എൻജിൻ കരുത്ത് ചക്രങ്ങളിലേക്കെത്തിക്കുന്നത് ഒരു 5 സ്പീഡ് ഗിയർബോക്സാണ്.

Force Motors Gurkha To Produce More Horsepower

ഫോഴ്സ് ഗൂർഖ മോഡലിന്റെ നിലവിലെ വിലകൾ (ദില്ലി എക്സ്ഷോറൂം

  • ഗൂർഖ ഹാർഡ് ടോപ് ഫോർ വീൽ ഡ്രൈവ് - 8,55,850 രൂപ
  • ഗൂർഖ സോഫ്റ്റ് ടോപ് ഫോർ വീൽ ഡ്രൈവ് മോഡൽ - 8,40,850 രൂപ
  • ഗൂർഖ സോഫ്റ്റ് ടോപ് ടൂ വീൽ ഡ്രൈവ് മോഡൽ - 6,30,850 രൂപ
Most Read Articles

Malayalam
കൂടുതല്‍... #ഫോഴ്സ് #force motors
English summary
Force Motors Gurkha To Produce More Horsepower.
Story first published: Saturday, August 22, 2015, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X