റെഗെറ: ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍?

By Santheep

ജനീവ മോട്ടോര്‍ ഷോയില്‍ കൊയെനിഗ്‌സെഗ്ഗില്‍ നിന്നുള്ള റെഗെറ സൂപ്പര്‍കാര്‍ അവതരിപ്പിക്കപ്പെടും. ഈ പുതിയ കാറായിരിക്കും തങ്ങളുടെ പ്രധാന മോഡലെന്ന് കൊയനിഗ്‌സെഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വീഡിഷ് ഭാഷയില്‍ റെഗെറ എന്ന വാക്കിന് ആധിപത്യം എന്നാണ് അര്‍ത്ഥം.

വണ്‍:1 ഹൈപ്പര്‍കാറില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് റെഗെറയിലും ഘടിപ്പിക്കുക. ഈ എന്‍ജിന് വലിയ തോതിലുള്ള ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്താന്‍ ഇടയുണ്ട്.

Koenigsegg Regera To Be Unveiled At 2015 Geneva Motor Show

5.0 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് വണ്‍:1 ഹൈപ്പര്‍കാറിലുപയോഗിക്കുന്നത്. ഇരട്ട ടര്‍ബോചാര്‍ജറുകള്‍ ഘടിപ്പിച്ചിട്ടുണ്ട് എന്‍ജിനോടൊപ്പം. 1322 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ കാറിന് സാധിക്കുന്നു.

വണ്‍:1 ഹൈപ്പര്‍കാറിനെക്കാള്‍ വേഗം കുടിയതായിരിക്കും റെഗെറ എന്നാണ് അറിയുന്നത്. ഈ വാഹനത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറാക്കി മാറ്റാനാണ് കൊയനിഗ്‌സെഗ്ഗിന്റെ ശ്രമമെന്നും കേള്‍ക്കുന്നു.

റെഗറയുടെ വിലനിലവാരം സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല നിലവില്‍.

പോഷെ 918 സ്‌പൈഡര്‍, മക്‌ലാറന്‍ പി1, ഫെരാരി ലാഫെരാരി എന്നിങ്ങനെയുള്ള എണ്ണംപറഞ്ഞ സൂപ്പര്‍കാറുകളുമായി എതിരിടുകയാണ് റെഗെറയുടെ ഉദ്ദേശ്യം.

മാര്‍ച്ച് മാസത്തിലാണ് ജനീവ മോട്ടോര്‍ ഷോ നടക്കുന്നത്. ഷോയില്‍ കോയെനിഗ്‌സെഗ്ഗിന്റെ അഗെറ ആര്‍എസ്സിന് ഒരു പുതിയ പതിപ്പ് എത്തിച്ചേരാനുള്ള സാധ്യതയും കാണുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #koenigsegg regera #koenigsegg
English summary
Koenigsegg Regera To Be Unveiled At 2015 Geneva Motor Show.
Story first published: Thursday, February 12, 2015, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X