സാങ്‌യോങ് ടിവോലി ഇന്ത്യയിലേക്ക്?

By Santheep

സാങ്‌യോങ് ടിവോലി ക്രോസ്സോവറിനെ ഇന്ത്യയിലെത്തിക്കാന്‍ മഹീന്ദ്ര ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മാസത്തില്‍ തന്നെ ഈ കാര്‍ രാജ്യത്തെത്താന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഡസ്റ്റര്‍, സ്‌കോഡ യേതി എന്നീ മോഡലുകളുടെ എതിരാളിയാണ് ഈ വാഹനം.

ഇന്ത്യയില്‍ ഫോഡ് ഇക്കോസ്‌പോര്‍ട്, ടെറാനോ, ഡസ്റ്റര്‍ എന്നീ വാഹനങ്ങളാണ് ചെറു ക്രോസ്സോവര്‍ വിപണിയിലുള്ളത്. ടിവോലി, പക്ഷെ ഈ വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന വിലനിലവാരത്തില്‍ വരാനാണ് സാധ്യത കാണുന്നത്.

Mahindra Will Bring Ssanyong Tivoli for India

1.6 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനും 1.6 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് ഈ ക്രോസ്സവോറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

പെട്രോള്‍ എന്‍ജിന്‍ 124 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 113 കുതിരശക്തിയാണ്. ടൂ വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും ടിവോലി ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സാധ്യത കാണുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #mahindra #സാങ്‌യോങ് #ssangyong
Story first published: Saturday, May 23, 2015, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X