ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

By Santheep

അത്യാഡംബര കാര്‍നിര്‍മാതാവായ ബെന്‍ലെ എസ്‌യുവി നിര്‍മാണ പദ്ധതിയുമായി വന്നപ്പോള്‍ വലിയ വിഭാഗം പേരും നെറ്റി ചുളിക്കുകയുണ്ടായി. ബെന്‍ലെയുടെ പാരമ്പര്യം, ഡിസൈന്‍ സവിശേഷതകള്‍ തുടങ്ങിയവയെല്ലാം എസ്‌യുവി നിര്‍മാണത്തിലേക്ക് കടക്കുന്നതില്‍ നിന്നും അവരെ തടയേണ്ടതാണെന്ന് പലരും വിലയിരുത്തി. എന്നാല്‍ മുന്‍ വിധികള്‍ക്കൊപ്പമല്ല, വിപണിയുടെ സ്പന്ദനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കേണ്ടതെന്ന് വിലയിരുത്തിയ ബെന്‍ലെ തീരുമാനിക്കുകയായിരുന്നു.

ബെന്‍ലെയുടെ ഈ തീരുമാനം എത്രയും ശരിയായിരുന്നുവെന്നാണ് എതിരാളികളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കാണിക്കുന്നത്. മെഴ്‌സിഡിസ് ബെന്‍സില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത് ബെന്‍ലെ എസ്‌യുവിക്കെതിരെ ഒരു മെയ്ബാക്ക് വാഹനം പുറത്തിറങ്ങുമെന്നാണ്.

ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

ചിത്രങ്ങളിലൂടെ നീങ്ങുക.

ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

റെയ്ഞ്ച് റോവര്‍ വീല്‍ബേസ് വര്‍ധിപ്പിച്ച പതിപ്പ്, പോഷെ കായേന്റെ ഏറ്റവുമുയര്‍ന്ന പതിപ്പുകള്‍ എന്നിവയായിരിക്കും ബെന്റായ്ഗയുടെ എതിരാളികള്‍. ഇക്കൂട്ടത്തിലേക്ക് ഒരു കിടിലന്‍ വാഹനം കൂടി എത്തിച്ചേരുമെന്നാണ് മെഴ്‌സിഡിസ്സില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്.

ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

ഇടക്കാലത്ത് ഉല്‍പാദനം നിറുത്തിയിരുന്ന മെയ്ബാക്ക് ഈയിടെയാണ് തിരിച്ചുവന്നത്. തിരിച്ചുവരവില്‍ അന്തസ്സിന് ചേര്‍ന്ന മത്സരങ്ങളില്‍ ഏര്‍പെടാന്‍ തന്നെയാണ് മെയ്ബാക്ക് ആലോചിക്കുന്നത്. വാര്‍ത്തകളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍ പുതിയൊരു വാഹനത്തിന്റെ സാധ്യതയെ തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്നവയാണ്. മെയ്ബാക്ക് ബ്രാന്‍ഡില്‍ പറത്തിറങ്ങാനിരിക്കുന്ന, ജിഎല്‍ ക്ലാസ് അടിസ്ഥാനമാക്കി നിര്‍മിച്ച എസ്‌യുവിയില്‍ കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ബെന്റായ്ഗയ്ക്ക് എതിരാളിയെ തീര്‍ക്കും.

ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

ചൈന, മധ്യേഷ്യ തുടങ്ങിയ ഇടങ്ങളില്‍ അത്യാഡംബര കാറുകള്‍ക്കുള്ള ഒടുക്കത്തെ ഡിമാന്‍ഡാണ് വിപണിയില്‍ മത്സരം മുറുക്കുന്നത്. വര്‍ഷത്തില്‍ 3,500 ബെന്റായ്ഗ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം. ഈ വാഹനത്തിന്‍ ഇലക്ട്രിക് ഹൈബ്രിഡ്, ഡീസല്‍ പതിപ്പുകളുമുണ്ടായിരിക്കും.

ബെന്‍ലെ ചരിത്രത്തിലെ ആദ്യ എസ്‌യുവിക്കെതിരെ മെയ്ബാക്ക് ക്യാമ്പ്

ഇതിനകം തന്നെ ബെന്റായഗ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ബെന്‍ലെയെ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നാലായിരത്തോളം പേരുടെ ലിസ്റ്റ് തങ്ങളുടെ കൈവശമുണ്ടെന്ന് കമ്പനി പറയുന്നു. ഇവരില്‍ വലിയ വിഭാഗം പേരും പണമടച്ച് ബുക്ക് ചെയ്തിട്ടുമുണ്ട്.

Most Read Articles

Malayalam
English summary
Mercedes Maybach Working On Bentley Bentayga Rival.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X