നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

By Santheep

നിസ്സാന്റെ ലോകവിഖ്യാത എസ്‌യുവി മോഡലായ പാട്രോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന കാര്യം പിന്നീടാലോചിക്കും.

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ വായിക്കാം.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

താളുകളിലൂടെ നീങ്ങുക.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ മോഡലിനോടാണ് പാട്രോള്‍ ഏറ്റുമുട്ടുക. ഈ 7 സീറ്റര്‍ എസ്‌യുവിക്ക് അറേബ്യന്‍ നാടുകളില്‍ വന്‍ ആരാധകരുണ്ട്. ലാന്‍ഡ് ക്രൂയിസര്‍ പോലെത്തന്നെ ഡിസര്‍ട്ട് ഡ്രൈവിന് പറ്റിയ വാഹനമാണിത്.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

5.6 ലിറ്റര്‍ വി8 എന്‍ജിനാണ് വാഹനത്തിലുള്ളത്. 400 കുതിരശക്തിയും 559 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

ഒരു 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയുള്ള ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ച് എത്തുന്നു പാട്രോള്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ മാന്വല്‍ മോഡിലേക്ക് മാറ്റാനുള്ള സംവിധാനവും നല്‍കുന്നുണ്ട് പാട്രോളില്‍.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

ഒരു കോടിയുടെ ചുറ്റുവട്ടത്തായിരിക്കും നിസ്സാന്‍ പാട്രോള്‍ എക്‌സ്‌ഷോറൂം വില കാണുക.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

ഒരു സമ്പൂര്‍ണ ഓഫ് റോഡ് വാഹനത്തിനാവശ്യമായ എല്ലാ സന്നാഹങ്ങളോടും കൂടിയാണ് പാട്രോള്‍ വിപണിയിലെത്തുന്നത്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം വാഹനത്തിലുണ്ട്.

നിസ്സാന്‍ പാട്രോള്‍ ഇന്ത്യയിലേക്ക്!

നിലവില്‍ മൈക്ര ആക്ടിവ്, മൈക്ര, സണ്ണി, ഇവാലിയ, ടെറാനോ എന്നീ മോഡലുകളാണ് നിസ്സാന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

Most Read Articles

Malayalam
English summary
Nissan Patrol Coming To India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X