പൂഷോ ഇന്ത്യയിലേക്ക് വീണ്ടാമതും വരുന്നു!

By Santheep

ഇന്ത്യയിൽ വന്നുംപോയുമിരിക്കുന്ന ഒരു പാർട്ടിയാണ് പൂഷോ. പലവട്ടം വന്ന് ശരിയായി ഗ്രിപ്പ് പിടിക്കാതെ തിരിച്ചുപോയി. ഇനിയും ഒരുവട്ടം കൂടി വരാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഇത്തവണ പണി പാളരുതെന്ന് കമ്പനിക്ക് നിർബന്ധമുണ്ട്. ബ്രാൻ‌ഡിന് ഈ പോക്കുവരവ് ദോഷമാണുണ്ടാക്കുക.

ഇത്തവണ ടാറ്റ മോട്ടോഴ്സിനെ കൂട്ടുപിടിച്ചാണ് പൂഷോയുടെ വരവ്. ഇന്ത്യയിൽ പൂഷോയുടെ വാഹനങ്ങൾ നിർമിക്കാൻ ടാറ്റയുടെ നിർമാണ പ്ലാന്റുകൾ ഉപയോഗിക്കും. ടാറ്റ നാനോ കാർ ഉണ്ടാക്കാനായി കൊട്ടിഘോഷിച്ചുണ്ടാക്കിയ ഒരു പ്ലാന്റ് ഗുജറാത്തിൽ ഒഴിഞ്ഞുകിടപ്പുണ്ട്.

പൂഷോ

ടാറ്റയുടെ തന്നെ വിൽപനാകേന്ദ്രങ്ങളും ഉപയോഗപ്പെടുത്താനാണ് പരിപാടി. രാജ്യത്തെമ്പാടുമായി ടാറ്റയ്ക്കുള്ള വൻ വിൽപനാശൃംഖലയാണ് പൂഷോയെ കൊതിപ്പിക്കുന്നത്.

എൻജിനുകളും സാങ്കേതികതയുമെല്ലാം പങ്കിടാനുള്ള പരിപാടിയും പൂഷോയ്ക്കും ടാറ്റയ്ക്കുമുണ്ടെന്ന് കേൾക്കുന്നു.

പൂഷോയുടെ 308 സെഡാൻ, 2008 ക്രോസ്സോവർ, 208 ഹാച്ച്ബാക്ക് എന്നീ മോഡലുകളായിരിക്കും ഇന്ത്യയിലേക്ക് ആദ്യമെത്തിച്ചേരുക എന്നൂഹിക്കപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #പൂഷോ #peugeot
English summary
Peugeot Could Return To India With Indian Automobile Giant As Partner.
Story first published: Monday, October 5, 2015, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X