സാങ്‌യോങ് ടിവോലി 2016 ഓട്ടോ എക്‌സ്‌പോയില്‍

By Praseetha MV

മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുളള സാങ്‌യോങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ വാഹനമാണ് ടിവോലി. നേരത്തെ ഈ വാഹനം യുകെയില്‍ എത്തുകയും വളരെ വേഗത്തില്‍ പ്രചാരം നേടിയെടുക്കുകയും ചെയ്തതാണ്. അന്തര്‍ദേശിയ വിപണിയില്‍ ടിവോളിയുടെ വളര്‍ച്ചയ്ക്കായി മഹീന്ദ്രയും പരിശ്രമിക്കുന്നുണ്ട്.

സാങ്‌യോങ് ടിവോലി ദില്ലിയില്‍ 2016ല്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയുന്നു. സാങ്‌യോങ്ങിന്റെ സഹായത്തോടെ അന്തര്‍ദ്ദേശീയ വിപണിയിലും ഇന്ത്യയിലും മികച്ച വളര്‍ച്ച കണ്ടെത്താന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. രാജ്യത്തിനകത്ത് സാങ്‌യോങ് ടിവോലിയുടെ സ്ഥാനം മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി എന്നീ മോഡലുകളുടെ മുകളിലായിരിക്കും.

ടിവോലിയില്‍ ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കാന്‍ മഹീന്ദ്രയുടെ എന്‍ജിനിയര്‍മാരുടെ സഹായവുമുണ്ടായിട്ടുണ്ട് എന്നറിയുന്നു. അന്തര്‍ദ്ദേശീയമായി ടുവീല്‍, ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകളോടുകൂടിയാണ് സാങ്‌യോങ് കോംപാക്റ്റ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് എന്‍ജിനുകളും യൂറോ 6 കരിമ്പുകച്ചട്ടപ്രകാരം നിര്‍മിച്ചിട്ടുളളതാണ്. പുക പുറന്തള്ളുന്നത് കുറയ്ക്കുന്നതിന്റെ കാര്യത്തില്‍ വളരെ മുന്നേറ്റം നടത്തിയിട്ടുണ്ട് ഈ എന്‍ജിനുകള്‍.

റിനോ ഡസ്റ്റര്‍, ടാറ്റാ ഹെക്‌സ എന്നിവയുമായിട്ടായിരിക്കും സാങ്‌യോങ് ടിവോലിക്ക് ഇന്ത്യയില്‍ മത്സരിക്കേണ്ടി വരിക. മാരുതി സുസുൂക്കി അടുത്തുതന്നെ വിപണിയിലെത്തിക്കാനിരിക്കുന്ന വിറ്റാര പ്രീമിയം ചെറു എസ്‌യുവിയില്‍ നിന്നും ടിവോലിക്ക് മത്സരം നേരിടേണ്ടി വരും.

ഇന്ത്യന്‍ വിപണിയില്‍ ടിവോലിയുടെ വിലയിടല്‍ സാങ്‌യോങിന്റെ വിജയത്തിന് നിര്‍ണായകമാണ്. ഘടകഭാഗങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുവാനാണ് സാങ്‌യോങ് പദ്ധതിയിടുന്നത്.

സാങ്‌യോങ് ടിവോലി
Most Read Articles

Malayalam
English summary
Ssangyong Tivoli Compact SUV Could Debut At 2016 Auto Expo.
Story first published: Monday, December 21, 2015, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X