അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

അത്യാധുനിക ഫീച്ചറുകളുമായി സ്‌കോഡ ഓക്‌ടാവിയ വിആർഎസ് മോഡലിനെ അവതരിപ്പിച്ചു

By Praseetha

ചെക്ക് റിപ്പബ്ലിക്കൻ നിർമാതാവായ സ്‌കോഡ പെർഫോമൻസ് കാർ ഓ‌ക്‌ടവിയയുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിച്ചു. ഓ‌ക്‌ടാവിയ വിആർഎസ് എന്ന പേരിൽ അല്പംചില മിനുക്കുപണികൾ നടത്തിയാണ് പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ലഭ്യമാകുന്ന പുതിയ സ്‌കോ‌ഡ ഓക്‌ടാവിയ വിആർഎസിൽ 9ബിഎച്ച്പിയോളം കരുത്ത് വർധിപ്പിച്ച 2.0ലിറ്റർ ടിഎസ്ഐ എൻജിൻ ഉൾപ്പെടുത്തിയിട്ടുണ്ട് ഇതാണ് ഏറ്റവും വലിയ സവിശേഷതയായി പറയാവുന്നത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

എന്നാൽ ഓക്‌ടാവിയ വിആർഎസിൽ പ്രകടനക്ഷമതയിൽ മാറ്റമൊന്നും വരുത്താത്ത മുൻമോഡലിലുണ്ടായിരുന്ന അതെ ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

അഡാപിറ്റീവ് എൽഇഡി ഹെഡ്‌ലൈറ്റ്, അൽകാൻട്ര അപ്‌ഹോൾസ്ട്രെ, ആബിയന്റ് ലൈറ്റിംഗ് എന്നീ പ്രകടമായ മാറ്റങ്ങളാണ് ഫേസ്‌ലിഫ്റ്റ് മോഡലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

ഇതുകൂടാതെ 18 ഇഞ്ച് അലോയ് വീലിനൊപ്പം 19 ഇഞ്ച് അലോയ് വീലുകളും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

പിൻഭാഗത്തെ മാറ്റമായി പറയാവുന്നത് പുതുതായി നൽകിയ ബ്ലാക്ക് നിറത്തിലുള്ള ഡിഫ്യൂസറും വീതിയേറിയ ചുവപ്പ് നിറത്തിലുള്ള റിഫ്ലക്ടർ ലാമ്പുമാണ്. ഇതുകൂടാതെ സി ഡിസൈനിൽ നൽകിയിട്ടുള്ള ടെയിൽ ലൈറ്റും എൽഇഡി ലൈസൻസ് പ്ലേറ്റുമാണ് മറ്റൊരു സവിശേഷത.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

സ്‌കോഡയുടെ ചാസിസ് കൺട്രോൾ സിസ്റ്റം, സ്പോർട്, നോർമൽ, കംഫർട്ട് ഡ്രൈവിംഗ് മോഡലുകൾ എന്നിവയും ഈ വാഹനത്തിന്റെ പുതുമ വർധിപ്പിക്കുന്നു.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

ഓക്‌ടാവിയയുടെ പെട്രോൾ വിആർഎസ് മോഡൽ ലിറ്ററിന് 18.45കി.മി മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസൽ മോഡലിന്റെ മൈലേജ് 26.69km/l ആണ്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

ട്രെയിലർ അസിസ്റ്റ്, ബ്ലൈന്റ് സ്പോർട് ഡിറ്റക്ഷൻ, റിയർ ട്രാഫിക് അലേർട് തുടങ്ങിയ നൂതന സാങ്കേതികതകളും പുതിയ ഓക്‌ടാവിയയുടെ പ്രത്യേകതകളാണ്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

സെമി ഓട്ടോണമസ് ഫീച്ചർ എന്നു പറയാവുന്ന ക്രൂ പ്രോട്ടക്ട് അസിസ്റ്റ് ഫംങ്ഷനും ഈ ഫേസ്‌ലിഫ്റ്റിലുണ്ട്. കൂട്ടിയിടി മൂലമുണ്ടാകുന്ന അപകടങ്ങളിൽ വിന്റോയും സൺറൂഫും താനേ അടയുകയും സീറ്റ് ബെൽറ്റ് ടൈറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ഫീച്ചറാണിത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

സ്‌കോഡയുടെ ടോപ്പ് എന്റ് സ്പോർടി പതിപ്പുകൾക്ക് പതിവായി നൽകുന്ന പേരാണ് വിആർഎസ്. ആഗോളതലത്തിൽ 200,000ത്തോളം ഓക്‌ടാവിയ വിആർഎസ് മോഡലുകൾ വിറ്റഴിച്ചിട്ടുണ്ട് സ്‌കോഡ.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

സ്‌കോഡ ഇന്ത്യയിലെത്തിക്കാനായി വിവിധ വാഹനങ്ങളുടെ നിരതന്നെ ഒരുക്കിയിട്ടുണ്ട്. അടുത്തിടെയായിരുന്നു റാപ്പിഡ് ഫേസ്‌ലിഫ്റ്റിനെ ഇന്ത്യയിലെത്തിച്ചത്.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

അടുത്തതായി ഇന്ത്യയിലേക്ക് കരുതി വച്ചിരിക്കുന്ന മറ്റൊരു മോഡലാണ് ഓ‌ക്ടാവിയ ബ്ലാക്ക് എഡിഷൻ. 2014-ൽ വിദേശ വിപണികളിൽ അവതരിച്ച ഈ മോഡൽ പുതിയ ഓക്‌ടാവിയ വിആർഎസിനൊപ്പം അടുത്ത വർഷത്തോടെ വിപണിപിടിക്കുന്നതായിരിക്കും.

അത്യാധുനിക ഫീച്ചറുകളുമായി പുതിയ സ്‌കോഡ ഓക്‌ടാവിയ വിആർഎസ്

സ്‌കോഡയ്ക്ക് അഭിമാനിക്കാൻ 1.90കോടി കാരണങ്ങൾ-ഇതൊരു ചരിത്രനേട്ടം

റിനോ കോളിയോസ്,ഫ്ലുവെൻസ് വിടചൊല്ലുന്നു

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
2017 Facelifted Skoda Octavia vRS Revealed
Story first published: Thursday, December 22, 2016, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X