ലോഞ്ചിന് മുൻപെ വിറ്റഴിക്കപ്പെട്ടുവത്രെ ഈ ആസ്റ്റിൻ മാർട്ടിൻ കാർ!

By Praseetha

ഇറ്റലിയിലെ കോൺകോർസോ ഡി എലിഗാൻസ വില്ല ഡി ഇസ്റ്റെ എന്ന ഷോയിലായിരുന്നു ബ്രിട്ടീഷ് നിർമാതാവ് ആസ്റ്റിൻ മാർട്ടിൻ വാൻക്വിഷ് സഗാടോ എന്ന കൺസ്പെറ്റ് ആദ്യമായി അവതരിപ്പിച്ചത്. 2016 മെയിൽ പ്രദർശനം നടത്തിയ ഈ കൺസ്പെറ്റിന്റെ നിർമാണം ആരംഭിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

കാർപ്രേമികൾക്ക് ഹരമാകാൻ നിസ്‌മോ

മൊത്തത്തിൽ 99 യൂണിറ്റുകൾ മാത്രമെ നിർമ്മിക്കുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ നിർമ്മാണത്തിന് മുൻപ് തന്നെ 99യൂണിറ്റുകളുടെയും ബുക്കിംഗും നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

ലോകപ്രശസ്തരായ സഗാടോ എന്ന ഇറ്റാലിയൻ ഡിസൈൻ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ പുതിയ കൺസ്പെറ്റിന് രൂപം നൽകിയിരിക്കുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

സഗാടോയുമായുള്ള പങ്കാളിത്തത്തിൽ ബ്രിട്ടീഷ് നിർമാതാവിൽ നിന്നുമുള്ള അ‍ഞ്ചാമത്തെ കാറാണിത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

കൺസ്പെറ്റിൽ നിന്ന് ഒട്ടും വ്യത്യാസാമല്ലാത്ത തരത്തിലാണ് പ്രോഡക്ഷൻ മോഡലിന്റെ നിർമ്മാണവും നടക്കുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

മുൻ മോഡലുകളായ വൾകാൻ, വൺ-77, സിസി-100 എന്നിവയുടെ ഡിസൈനിൽ നിന്നുള്ള പ്രചോദനവും ഈ കൺസ്പെറ്റിൽ കാണാം.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

കാർബൺ ഫൈബർ കൊണ്ടുള്ള ബോഡി പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിബി7 മോഡലിലുള്ള റിയർ ലൈറ്റും വൺ-77ലേതുപോലുള്ള ആൻഗുലാർ ഡോർ മിററുകളും പിൻഭാഗം ഡിബി11ന് സാമ്യവുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

റൗണ്ട് ടെയിൽ ലാമ്പ്, വലിയ ഗ്രിൽ, ഡബിൾ ബബിൾ റൂഫ് എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

ആധുനിക എൽഇഡി ലൈറ്റിംഗ് ടെക്നോളജിയാണ് കമ്പനി ഈ പുത്തൻ മോഡലിൽ ഉപയോഗപ്പെടുത്തിയത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

591ബിഎച്ച്പിയുള്ള നാച്ചുറലി ആസ്പിരേറ്റ‍ഡ് 6ലിറ്റർ വി12 എൻജിനാണ് ബോണറ്റിനടയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

3.5സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

ഏതാണ്ട് 5കോടി വിലമതിക്കുമെങ്കിലും നിരത്തിലിറങ്ങാനിരിക്കുന്ന 99 യൂണിറ്റുകളും വിറ്റഴിക്കപ്പെട്ടു എന്നാണ് കമ്പനി നൽകിയിരിക്കുന്ന വിവരം.

വിപണിയിലെത്തും മുൻപെ വിറ്റഴിക്കപ്പെട്ടു ഈ ആസ്റ്റിൻ മാർട്ടിൻ കാർ

അടുത്ത വർഷം ആദ്യപകുതിയോടു കൂടിയായിരിക്കും കാറുകളുടെ ഡെലിവറിയാരംഭിക്കുക.

കൂടുതൽ വായിക്കൂ

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

കൂടുതൽ വായിക്കൂ

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർ‌ണായക സാങ്കേതികതകൾ

Most Read Articles

Malayalam
English summary
Limited Run Aston Martin Vanquish Zagato Coupe Revealed, Already Sold Out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X