ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

By Praseetha

കാലം പതുക്കെ ഓട്ടോണമസ് വാഹനങ്ങൾക്ക് വഴിമാറികൊടുക്കുമ്പോൾ പൊതുഗതാഗത രംഗത്തേക്ക് ഡ്രൈവറില്ലാ ബസുകളും എത്തുന്നു. ഇനിയിപ്പോൾ ബസ് സ്റ്റോപ്പിലെത്തുമ്പോൾ താനെ നിൽകുകയും അതിൽ ചാടികയറി ഇറങ്ങേണ്ടുന്നിടത്ത് ഇറങ്ങുകയുമാകാം, ഡ്രൈവറില്ലായെന്നൊരു വ്യത്യാസം മാത്രം ബാക്കിയെല്ലാം ഓട്ടോമാറ്റിക്.

ഇങ്ങനെയൊരു യാത്രയുടൻ സാധ്യമാകുന്നതിന് തെളിവാണ് ആസ്ട്രേലിയയിൽ ഇറക്കിയിരിക്കുന്ന ഈ ഓട്ടോണമസ് ബസ്. പേർത്തിൽ നിന്നും ഈ ബസിന്റെ ആദ്യ പരീക്ഷണയാത്രയും ആരംഭിച്ചുക്കഴിഞ്ഞു.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

ഇന്റെല്ലിബസ് എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ബസ് ഇലക്ട്രിക് വാഹനകമ്പനിയായ ആർഎസിയുടേയും ആസ്ട്രേലിയൻ ഗവൺമെന്റിന്റേയും കൂട്ടഉത്തരവാദിത്വത്തിലാണ് നടപ്പിലാക്കിയത്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

പതിനഞ്ചോളം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ബസിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

അപകടങ്ങൾ ഒഴിവാക്കാൻ മുന്നിലും പിന്നിലുമായി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ജിപിഎസ്, ഓട്ടോണമസ് എമർജൻസി ബ്രേക്ക്, എമർജൻസി സ്റ്റോപ്പ് ബട്ടൻ എന്നീ സുരക്ഷാസന്നാഹങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

ഒരേസമയം മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ബസിന്റെ നിർമാണം. റോഡിലെ തടസങ്ങൾ, ട്രാഫിക് സിഗ്നലുകളിൽ എന്നിവയോടും പ്രതികരിക്കാനുള്ള കഴിവ് ഈ ബസിനുണ്ട്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

2.5ലക്ഷം യുഎസ് ഡോളർ ചിലവിട്ടിട്ടുള്ള ഈ ബസ് ഫ്രഞ്ച് കമ്പനിയുടെ നേതൃത്വത്തിൽ നിർമിച്ച് ആർഎസി ഗ്രൂപ്പാണ് നിരത്തിലെത്തിച്ചത്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

റോഡിലെ 90 ശതമാനത്തോളം അപകടങ്ങളും മനുഷ്യരുടെ അശ്രദ്ധമൂലമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവറുള്ള വാഹനങ്ങളെക്കാളും സ്വയംനിയന്ത്രിത വാഹനങ്ങൾ തന്നെയാണ് ഉത്തമം എന്നാണ് ആർഎസി ചീഫ് എക്സ്ക്യൂട്ടിവ് ഓഫീസർ ടെറി അഗ്ന്യൂ വ്യക്തമാക്കിയത്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

അടുത്ത ഇരുപത്, മുപ്പത് വർഷത്തിനുള്ളിൽ ഓട്ടോണമസ് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

100 വർഷങ്ങൾക്ക് മുൻപ് വാഹനങ്ങളൊന്നുമില്ലാത്ത കാലമായിരുന്നു. യാത്രയ്ക്കായി കന്നുകാലികളെ ഉപയോഗിച്ചിരുന്ന കാലത്തിൽ നിന്നു മോട്ടോർ യുഗത്തിലെത്തി ഇനി കാലം ഓട്ടോണമസ് യുഗത്തിലേക്കും കടക്കുന്നു.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

ഇന്റല്ലിബസിന്റെ പരീക്ഷണയോട്ടം അടുത്ത രണ്ടാഴ്ചത്തേക്ക് തുടരുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. പരീക്ഷണയോട്ടം വിജയകരമായാലുടനെ പൊരുഗതാഗതത്തിനായി ബസ് വിട്ടുകൊടുക്കുന്നതാണ്.

ഇനി ബസുകളും ഡ്രൈവറില്ലാതെയോടും..

ആർഎസിയുടെ വെബ്സൈറ്റ് മുഖേന ജനങ്ങൾക്ക് ബസ്‌യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബസ് യാത്ര താരതമ്യേന ചിലവ് കുറഞ്ഞതുമാണ്.

കൂടുതൽ വായിക്കൂ

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

Most Read Articles

Malayalam
കൂടുതല്‍... #ബസ് #bus
English summary
Australian Autonomous Bus Trial Goes Without Trouble (Or Driver)
Story first published: Thursday, September 1, 2016, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X