വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

സ്വന്തമായി പാർക്കിംഗ് സ്ഥലമില്ലെങ്കിൽ ഇനി കാറും ബൈക്കും വാങ്ങേണ്ട.

By Praseetha

പുതിയ ബൈക്കോ കാറോ വാങ്ങാനുള്ള ഒരുക്കത്തിലാണെങ്കിൽ അതിനുള്ള പാർക്കിംഗ് സൗകര്യമുണ്ടോയെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. വർധിച്ചു വരുന്ന വാഹനങ്ങൾക്കും ഗതാഗത തടസത്തിനും ഒരറുതി വരുത്താൻ കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ഇനിതൊട്ട് സ്വന്തമായി പാർക്കിംഗ് സൗകര്യമുണ്ടെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമെ വാഹന രജിസ്ട്രേഷൻ ചെയ്തു നൽകുള്ളൂവെന്നാണ് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡവിന്റെ അറിയിപ്പ്.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു അറിയിച്ചു.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ഈ നിയമം നിലവില്‍ വരുന്നതോടെ നഗരപ്രദേശങ്ങളിലെ ഫ്‌ളാറ്റുകള്‍ക്കും, കെട്ടിടങ്ങള്‍ക്കുമെല്ലാം റോഡിനരികെ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്ന സമ്പ്രദായം പൂര്‍ണമായും തടയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

കഴിഞ്ഞ ഓഗസ്റ്റില്‍ വാഹന സുരക്ഷ കര്‍ശനമാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ പാസാക്കിയില്ല.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ഭാവിയില്‍ ശൗചാലയ സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍ക്കൊന്നും അനുമതി നല്‍കില്ലെന്നും ശൗചാലയ ആപ്പ് ഉ്ദഘാടനം ചെയ്ത് സംസാരിക്കവെ വെങ്കയ്യ നായിഡു പറഞ്ഞു.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ദില്ലിയിൽ 26 ലക്ഷത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാളും കൂടുതലാണിത്. ഈ നിയമം നടപ്പിലാക്കുന്നതോടെ വാഹനപ്പെരുപ്പത്തിൽ സാരമായ മാറ്റങ്ങൾ‍ വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വല്ലോടത്തും പാർക്ക് ചെയ്യാമെന്നുവെച്ച് കാർ വാങ്ങാനാണെങ്കിൽ; ഇനി നടക്കില്ല!!

ടാറ്റ വില്പന തകർക്കും; ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Buying A New Car Or Motorcycle? You May Need Proof For Parking Space
Story first published: Friday, December 23, 2016, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X