'ഐക്കോണിക് മസ്ടാങ് ' ഉടൻ ഇന്ത്യയിൽ

By Praseetha

ഓട്ടോ എക്സ്പോയ്ക്ക് മുൻപായിട്ടാണ് ഫോർഡ് ഇപ്പോൾ മസ്ടാങിന്റെ പ്രകാശനം നടത്തിയിരിക്കുന്നത്. 1965ൽ ആണ് ഇതിന്റെ നിർമാണം ആരംഭിച്ചതെങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നത്. സിബിയു (Completely Built Unit) വഴിയായിരിക്കും ഇന്ത്യയിൽ ഇത് വിൽക്കപ്പെടുക. ഈ വർഷം രണ്ടാം പകുതിയോട് കൂടി വിപണനത്തിന് എത്തിക്കുകയും ചെയ്യും.

Also Read: ഫോഡ് ഫിഗോ ടെസ്റ്റ് ഡ്രൈവ്

വില
50നും 60 ലക്ഷത്തിനും ഇടയിലായിരിക്കും ഇതിന്റെ വില.

ഐക്കോണിക് മസ്ടാങ്

എൻജിൻ & ഗിയർബോക്സ്
5.0 ലിറ്റർ നാച്യുറലി ആസ്പിരേറ്റഡ് വി8 എൻജിനാണ് മസ്ടാങിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 420കുതിരശക്തിയും 529എൻഎം ടോർക്കും നൽകുന്നു.പാഡൽ ഷിഫ്റ്റർ അടക്കമുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് മസ്ടാങിന്റെ 3.7 ലിറ്റർ വി6, 2.3ലിറ്റർ ടർബോചാർജ്ഡ് എൻജിനുകളാണ് വിൽക്കപ്പെടുന്നത്. ഈ എൻജിനുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായിരിക്കില്ല. കൂടാതെ റൈറ്റ് ഹാന്റ് ഡ്രൈവ് ഉൾപ്പെടുത്തിയ ആദ്യത്തെ മസ്ടാങാണിത്.

ഫീച്ചറുകൾ
എച്ച്ഐഡി ഹെഡ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ സിഗ്നൽ, ഡ്യുവൽ എക്സോസ്റ്റ് പൈപ്പുകൾ, ലെതർ സീറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, 18 ഇഞ്ച് അലോയ് വീലുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റേസ് ട്രാക്കിലുള്ള ഇലക്ട്രിക് ലൈൻ-ലോക്ക് എന്ന ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ഡ്രൈവ് റിവ്യൂ

സേഫ്റ്റി
സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകളും വൈപ്പറുകളും, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മുൻഭാഗത്ത് രണ്ട് എയർബാഗുകൾ, ക്നീ-കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford Unveils The Iconic #Mustang In India
Story first published: Thursday, January 28, 2016, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X