പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

By Praseetha

ജാപ്പനീസ് ഓട്ടോമൊബൈൽ ബ്രാന്റായ ഇസുസു ഡി-മാക്സ്, എംയു-7 മോഡലുകളുമായാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2012ൽ ലൈഫ് സ്റ്റൈൽ‍ സെഗ്മെന്റിനെയും ടൊയോട്ട ഫോർച്ച്യൂണർ, ഫോർഡ് ഇന്റവർ, പജേരോ സ്പോർട് എന്നീ വാഹനങ്ങളേയും ലക്ഷ്യമിട്ടായിരുന്നു ഈ വാഹനങ്ങൾ നിരത്തിലിറങ്ങിയത്.

മാരുതി മറച്ചുവെച്ച വിറ്റാരയ്ക്കുള്ള ചില പോരായ്മകൾ

ഈ വർഷമവസാനത്തോടെ എസ്‌യുവി സെഗ്മെന്റിൽ എംയു-എക്സ് എന്ന പുത്തൻ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഈ ജാപ്പനീസ് കമ്പനി.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

174.58ബിഎച്ച്പിയും 380എൻഎം ടോർക്കും നൽകുന്ന 3.0ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് വിദേശത്ത് ലഭ്യമായിട്ടുള്ള ഇസുസു എംയു-എക്സിന് കരുത്തേകുന്നത്.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

ഇതേ എൻജിൻ തന്നെയായിരിക്കും ഇന്ത്യൻ മോഡലിലും ഉപയോഗിക്കുക. എൻജിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ് കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

എസ്‌യുവി സെഗ്മെന്റിൽ മറ്റ് വാഹനങ്ങളെ വെല്ലാൻ തരത്തിൽ അത്യാഡംബര സവിശേഷതകളായിരിക്കും ഉൾപ്പെടുത്തുക.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

5 സീറ്റർ, 7സീറ്റർ ഓപ്ഷനിലാണ് എംയു-എക്സ് മോഡലിനെ വിപണിയിലെത്തിക്കുക.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

ഇന്ത്യയിൽ എംയു-എക്സിന്റെ ബേസ് വേരിയന്റിന് എക്സ്ഷോറൂം വില 25 ലക്ഷത്തോളമാകാമാനാണ് സാധ്യത.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

ആന്ധ്രപ്രദേശിലുള്ള ഇസുസുവിന്റെ ശ്രീ സിറ്റി പ്ലാന്റിൽ വച്ച് തദ്ദേശീയമായി അസെംബിൾ ചെയ്യാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

മുൻപ് സിബിയു വഴിയായിരുന്നു ഇസുസു എല്ലാ മോഡലുകളേയും ഇന്ത്യയിൽ എത്തിച്ചിരുന്നത്.

 പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

തദ്ദേശീയമായി വികസിപ്പിക്കുന്നതിനാൽ ഈ എസ്‌യുവി ഇസുസുവിന് മികച്ച വില്പന നേടിക്കൊടുക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് കമ്പനി.

കൂടുതൽ വായിക്കൂ

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

കൂടുതൽ വായിക്കൂ

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

Most Read Articles

Malayalam
കൂടുതല്‍... #ഇസുസു #isuzu
English summary
Isuzu MU-X India Launch 2016-end; Endeavour & Fortuner Competitor
Story first published: Friday, July 22, 2016, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X