ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

By Praseetha

ജാഗ്വർ പുതിയ എക്സ്എഫ് പ്രീമിയം സെഡാനെ വിപണിയിൽ എത്തിച്ചു. ദില്ലി എക്സ്ഷോറൂം 49.5 ലക്ഷമാണിതിന്റെ പ്രാരം വില. ജാഗ്വറിന്റെ ഇൻജീനിയം എൻജിനോടു കൂടി ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യത്തെ കാറാണിത്.

അഞ്ച് വേരിയന്റുകളിലായി എക്സ്എഫിന്റെ ഡീസൽ, പെട്രോൾ വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

177ബിഎച്ച്പിയും 430എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഇൻജീനിയം ഡീസൽ എൻജിനാണ് ജാഗ്വർ എക്സ്എഫിലുള്ളത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

എക്സ്എഫിന്റെ 2.0ലിറ്റർ പെട്രോൾ എൻജിനാകട്ടെ 237ബിഎച്ച്പി കരുത്തും 340എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇരു എൻജിനുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

പെർഫോമൻസിനെ കുറിച്ച് പറയുകയാണെങ്കിൽ 8.1 സെക്കന്റുകൊണ്ട് എക്സ്എഫിന്റെ സീസൽ എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

പെട്രോൾ എൻജിൻ വെറും 7 സെക്കന്റു കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

എക്കോ, ഡൈനാമിക്, റെയിൻ/സ്നോ/ഐസ് എന്നീ ഡ്രൈവിംഗ് മോഡുകൾ തിരഞ്ഞെടുക്കാവുന്ന തരത്തിൽ ജാഗ്വർ ഡ്രൈവ് കൺട്രോളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

17 ഇഞ്ച് വീൽ, ബൈ-ഫോക്കൽ സെനോൺ ഹെഡ്‌ലാമ്പ്, 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റ് എന്നീ സവിശേഷതകളാണ് ഈ സെഡാനിലുള്ളത്.

ജാഗ്വറിന്റെ പുത്തൻ സെഡാൻ എക്സ്എഫ് വിപണിയിൽ

മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യൂ 5 സീരീസ്, ഓഡിഎ6, വോൾവോ എസ് 90 എന്നിവരായിരിക്കും ജാഗ്വർ എക്സ്എഫിന്റെ മുൻനിര എതിരാളികൾ.

ജാഗ്വർ എക്സ്എഫ് വില വിവരങ്ങൾ

ജാഗ്വർ എക്സ്എഫ് വില വിവരങ്ങൾ

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പ്യുർ: 49.5 ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പ്രെസ്റ്റിജ് : 55.9ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 ഡീസൽ പോർട്ഫോളിയോ: 62.10ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 പെട്രോൾ പ്രെസ്റ്റിജ്: 55.65ലക്ഷം

ജാഗ്വർ എക്സ്എഫ് 2.0 പെട്രോൾ പോർട്ഫോളിയോ: 62.10ലക്ഷം

കൂടുതൽ വായിക്കൂ

കരുത്തും മികച്ച മൈലേജുമായി മിനി ബോലെറോ

നിരത്തിൽ ഇനി മഹീന്ദ്ര വൈബ് ഉണ്ടാകില്ല

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Launches The New XF Sedan In India — Here’s More Details
Story first published: Thursday, September 22, 2016, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X