ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

മിനി ക്ലബ്‌മാൻ ഡിസംബർ 15 ന് ഇന്ത്യൻ നിരത്ത് കീഴടക്കാൻ എത്തുന്നു.

By Praseetha

ബ്രിട്ടീഷ് കാർനിർമാതാവായ മിനി കഴിഞ്ഞ വര്‍ഷമായിരുന്നു കൂപ്പർ ഹാച്ച്ബാക്കിന്റെ ആറു ഡോറുകളുള്ള നീളം കൂടിയ ക്ലബ്‌‌മാൻ എസ്റ്റേറ്റിനെ അവതരിപ്പിച്ചത്. ആ ശ്രേണിയിൽ ഏറ്റവും നീളമേറിയ പുതിയൊരു വാഹനത്തെ ഡിസംബർ 15 ന് ഇന്ത്യയിലവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

മുൻ മോഡലുകളെപ്പോലെ ഫ്രണ്ട് വീൽ ഡ്രൈവ് യുകെഎൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ക്ലബ്‌മാൻ. മാത്രമല്ല കൂപ്പർ എസ് മോഡലിന് സമാനമായിട്ടുള്ളതായിരിക്കും ഡിസൈൻ.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

പുതിയ ഗ്രില്ല്, പുതുക്കിയ ബംബർ, ഹെഡ്‌ലൈറ്റ് എന്നിവയുൾപ്പെടുത്തിയാണ് ക്ലബ്‌മാൻ അവതരിക്കുക. പിന്നിൽ ക്രോം ഹാന്റിലോടുകൂടിയ ടു ഡോർ ബൂട്ട് ലിഡ്, വളരെ വിരളമായിട്ടെ ഇതുകാണാൻ സാധിക്കുവെങ്കിലും പുതിയ ക്ലബ്‌മാനിൽ ഈ സവിശേഷത ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

189ബിഎച്ച്പിയും 148 ബിഎച്ച്പിയും യഥാക്രമം ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ പെട്രോൾ, ഡീസൽ എൻജിനാണ് ക്ലബ്‌മാനിന് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിനൊപ്പമുള്ളത്.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

4,253എംഎം നീളവും 1,800എംഎം വീതിയും 1,441എംഎം ഉയരവുമുള്ള മിനി ക്ലബ്‌മാനിന് 2,670എംഎം വീൽബേസാണുള്ളത്.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

നിശ്ചലതയിൽ നിന്നു 100 കി.മി വേഗമാർജ്ജിക്കാൻ പെട്രോൾ കരുത്തുള്ള ക്ലബ്‌മാനിന് വെറും 6.9 സെക്കന്റുമാത്രം മതി. മണിക്കൂറിൽ 225km/h ആണിതിന്റെ ഉയർന്ന വേഗത.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

ക്ലബ്‌മാൻ ഡീസൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7.1 സെക്കന്റ് വേണ്ടിവരും. ഇതിന്റെ ഉയർന്ന വേഗത 222km/h ആണ്.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

ഇന്ത്യയിൽ സിബിയു വഴിയായിരിക്കും ക്ലബ്‌മാൻ എത്തിച്ചേരുക എന്നതുകൊണ്ട് തന്നെ ദില്ലി എക്സ്ഷോറൂം 40-45 ലക്ഷത്തോളമായിരിക്കും വില.

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

നവീകരിച്ച മെഴ്സിഡസ് സിഎൽഎ വിപണിയിൽ; വില 31.40ലക്ഷം

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Clubman India Launch Date Revealed
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X