സാങ്‌യോങ് ടിവോലി യുവതലമുറക്കായുള്ള മഹീന്ദ്രയുടെ വാഗ്‌ദാനം

By Praseetha

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ സാങ്‌യോങ് ടിവോലി ഓട്ടോഎക്സ്പോയിൽ അവതരിച്ചു. കൊറിയൻ വാഹനനിർമ്മാതാവായ മഹീന്ദ്ര യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് ഈ കോംപാക്ട് എസ്‌യുവിക്ക് രൂപം നൽകിയത്. റെക്സ്ടണിന് ശേഷം ഇന്ത്യയിൽ ഇറക്കുന്ന രണ്ടാമത്തെ മോഡലാണ് ടിവോലി.

പൗരുഷം തുളുമ്പുന്ന ഈ എസ്‌യുവി മഹീന്ദ്ര പവലിയനിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. ഈ വാഹനത്തിന്റെ ബോഡിയുടെ നാല്പത് ശതമാനം ഭാഗങ്ങളും എഎച്ച്എസ് (advanced high strength steel) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് അപകടങ്ങളിൽ നിന്നുമുണ്ടാകുന്ന ആഘാതങ്ങൾക്ക് ഒരുപരിധി വരെ സംരക്ഷണം നൽകുന്നു.

സാങ്‌യോങ് ടിവോലി

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഈ എസ്‌യുവി ലഭ്യമാണ്. 1.6 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 126കുതിരശക്തിയും 160എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 113കുതിരശക്തിയും 300എൻഎം ടോർക്കുമാണ് 1.6 ലിറ്റർ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 15.6km/l, 23.2km/l എന്ന നിരക്കിലാണ് മൈലേജ്. 6സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്.

ആഗുലാർ ഹെഡ്‌ലാമ്പ്, സ്ലിം ഗ്രിൽ, വലുപ്പമേറിയ എയർഡാം ഇവയെല്ലാം ചേർന്ന് ഈ യങ് എസ്‌യുവിക്ക് ഒരു ഷാർപ്പ് ലുക്കാണ് നൽകുന്നത്. ഡയമണ്ട് കട്ട് അലോയ് വീലുകൾ ഇതിന് മോടിക്കൂട്ടുന്നു. ഇതിന്റെ ഇന്റീരിയർ ബ്ലാക്ക്, റെഡ്,ബീജ് എന്നീ മൂന്ന് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്. സെമി-ബക്കറ്റ് സീറ്റുകൾ, 3.5ഇഞ്ച് ടച്ച്സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കൺട്രോൾ എന്നീ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സുരക്ഷ ഉറപ്പാക്കാൻ 7 എയർബാഗുകൾ, എബിഎസ്, ഇഎസ്പി, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സാങ്‌യോങ് ടിവോലി


ഓട്ടോഎക്സ്പോയിലുള്ള പ്രദർശനം കഴിഞ്ഞെങ്കിലും എന്നാണ് ഇന്ത്യൻ വിപണിയിൽ എത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഹ്യുണ്ടായ് ക്രേറ്റ, മാരുതി സുസുക്കി എസ്‌ക്രോസ് എന്നിവയോട് എറ്റുമുട്ടേണ്ടി വരും.

Most Read Articles

Malayalam
English summary
Mahindra Owned Ssangyong Showcases Tivoli SUV At 2016 Auto Expo
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X