സാങ്‌യോങ് ടിവോലി എക്സ്എൽവി പ്രദർശിപ്പിച്ചു

By Praseetha

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സൗത്ത് കൊറിയൻ നിർമാതാവ് സാങ്‌യോങ് പുതിയ എക്സ്എൽവി ക്രോസോവറിനെ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചു. സ്റ്റാൻന്റേഡ് ടിവോലിയുടെ വലുപ്പമേറിയ വേർഷനാണ് എക്സ്എൽവി.

സാങ്‌യോങ് ടിവോലി യുവതലമുറക്കായുള്ള മഹീന്ദ്രയുടെ വാഗ്‌ദാനം-വായിക്കുക

2015 ഫ്രങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച എക്സ്എൽവി എയർ കൺസെപ്റ്റിന് സമാനമായ മോഡലാണിത്. ടിവോലിയുടെ കൂടുതൽ വിവരങ്ങൾക്ക് താളുകൾ കാണൂ.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

ഡിസൈനിൽ കൂടുതൽ പുതുമകൾ ഉൾക്കൊള്ളിച്ചാണ് ടിവോലി എക്സ്എൽവിയെ അവതരിപ്പിച്ചിരിക്കുന്നത്. വിപുലമായ 720ലിറ്റർ ബൂട്ടാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

സ്റ്റാൻന്റേഡ് ടിവോലിയിലുള്ള അതെ 1.6ലിറ്റർ ഡീസൽ, പെട്രോൾ എൻജിനാണ് ഇതിൽ നൽകിയിട്ടുള്ളത്.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

126ബിഎച്ച്പി കരുത്തും 160എൻഎം ടോർക്കുമാണ് 1.6 ലിറ്റർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

1.6 ലിറ്റർ ഡീസൽ എൻജിൻ 113.4ബിഎച്ച്പി കരുത്തും 300എൻഎം ടോർക്കുമാണ് നൽകുന്നത്.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

13.5km/l മൈലേജ് പെട്രോൾ എൻജിനും 22.2km/l മൈലേജ് ഡീസൽ എൻജിനും വാഗ്ദാനം ചെയ്യുന്നു.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സുകളുമാണ് ഈ രണ്ട് എൻജിനിലും ഉപയോഗിച്ചിരിക്കുന്നത്.

സാങ്‌യോങ് ടിവോലി എക്സ്എൽവി ജനീവയിൽ

യൂറോപ്പിൽ ഇക്കൊല്ലം മെയ്‌മാസത്തോടെയായിരിക്കും ടിവോലി എക്സ്എൽവിയുടെ വില്പനയാരംഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സാങ്‌യോങ് #ssangyong
English summary
Elongated Ssangyong Tivoli XLV Unveiled At Geneva
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X