കീലെസ് കാറുകളുടെ യുഗം വരുന്നു വോൾവോയിലൂടെ!

By Praseetha

നിങ്ങൾ കാർ കീ പലയിടത്തായി വച്ച് മറക്കുന്ന ഒരാളാണെങ്കിൽ, ഇതാ ഒരു സന്തോഷ വാർത്തയറിക്കുന്നു. വോൾവോ തങ്ങളുടെ വാഹനങ്ങൾക്ക് കീ സിസ്റ്റം ഒഴിവാക്കി കൊണ്ട് ഒരു പുത്തൻ ടെക്നോളജിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മറ്റെല്ലാ നിർമാതാക്കളും പിൻതുടരേണ്ടയൊരു സംരംഭം തന്നെയാണിത്. 2017 മുതൽ കീലെസ് കാറുകളെയാണ് വോള്‍വോ വിപണിയിലെത്തിക്കുക. ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ഡിജിറ്റൽ കീയാണ് ഫിസിക്കൽ കീകൾക്ക് പകരമായെത്തുന്നത്. കീലെസ് കാറുകളുടെ യുഗത്തിന് തുടക്കം കുറിച്ചെന്നു വേണം പറയാൻ.

മൊബൈൽ ഫോൺ അപ്ലിക്കേഷൻ വഴി ഡിജിറ്റൽ കീ ടോക്നോളജി പ്രയോജനപ്പെടുത്താവുന്നതാണ്. കാർ ലോക്കിംഗ്, അൺലോക്കിംഗ്, എൻജിൻ സ്റ്റാർട്ട് ചെയ്യൽ എന്നുതുടങ്ങി ഒരു ഫിസിക്കൽ കീ ചെയ്യുന്നതെന്തും ഈ ബ്ലൂടൂത്ത് എനാബിൾഡ് ഡിജിറ്റൽ കീ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിനുള്ള ആപ്പ് ഡൗൺലോഡ് ചെയ്യുക മാത്രമേ വേണ്ടൂ പിന്നെ കാര്യങ്ങൾ വളരെ എളുപ്പമാണ്. കീ വെച്ച് മറക്കും എന്ന ആശങ്കയും വേണ്ട.

വോള്‍വോ

ഒന്നിലധികം ഡിജിറ്റൽ കീകൾ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ഈ പുതിയ ടെക്നോളജിയിലൂടെ.
അതായത് വ്യത്യസ്ത ലോക്കേഷനുകളിൽ ഉള്ള ആളുകൾക്ക് കാറുപയോഗിക്കാനുള്ള ആക്സെസ് മൊബൈൽ ആപ്പ് വഴി നിങ്ങൾക്ക് നൽകാൻ കഴിയും. നിങ്ങളുടെ സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗത്തിന് കാർ കീ ട്രാൻസ്ഫെർ ചെയ്യണമെങ്കിൽ മൊബൈൽ വഴി ആക്സെസ് കൊടുക്കാവുന്നതാണ്. കാർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളിന്റെ മൊബൈലിലും ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ആക്സെസ് കൊടുക്കാൻ കഴിയുകയുള്ളൂ.

ഡിജിറ്റൽ കീ ടെക്നോളജി ഉപയോഗപ്പെടുത്തി എവിടെയിരുന്നു കൊണ്ടും കാർ ബുക്ക് ചെയ്യാനും റെന്റ് അടയ്ക്കാനുമുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കുകയെന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഒരു കാർ ബുക്കുചെയ്യുമ്പോൾ ഡിജിറ്റൽ കാർ കീ നിങ്ങളുടെ ഫോണിലേക്ക് അയക്കുകയും പിന്നീട് ജിപിഎസ് ഉപയോഗിച്ച് ബുക്ക് ചെയ്ത കാർ നിങ്ങൾക്ക് ലോക്കേറ്റ് ചെയ്യാനും അൺലോക്ക് ചെയ്ത് ഓടിച്ച് പോകാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആവശ്യക്കാർക്ക് ഫിസിക്കൽ കീയും നൽകുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ഫെബ്രുവരി 22-25 തീയതികളിൽ ബാർസിലോണയിൽ വച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രെസിൽ കമ്പനി ഈ പുതിയ ടെക്നോളജി കാഴ്ച വെക്കുന്നതായിരിക്കും

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo To Become The First Car Manufacturer To Launch Keyless Car
Story first published: Tuesday, February 23, 2016, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X