2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

By Dijo Jackson

പുതുവര്‍ഷത്തില്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും. 2018 ജനുവരി ഒന്ന് മുതല്‍ പിക്ക്-അപ്പ് ട്രക്കുകളുടെ എസ് യുവികളുടെയും വില വര്‍ധിക്കുമെന്ന് ഇസുസു മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. മൂന്ന് മുതല്‍ നാല് ശതമാനം വരെയാകും അതത് മോഡലുകളില്‍ ഇസുസു വില വര്‍ധിപ്പിക്കുക.

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

നിലവില്‍ ഡി-മാക്‌സ്, ഡി-മാക്‌സ് വി-ക്രോസ്, എംയു-എക്‌സ് എന്നീ വാഹനങ്ങളെയാണ് ഇന്ത്യയില്‍ ഇസുസു അണിനിരത്തുന്നത്. 13.31 ലക്ഷം രൂപയാണ് വി-ക്രോസിന്റെ വില.

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

അതേസമയം 23.38 ലക്ഷം രൂപ പ്രാരംഭവിലയില്‍ എത്തുന്ന എംയു-എക്‌സിന്റെ ടോപ് വേരിയന്റ് വില 25 ലക്ഷം രൂപയാണ് (വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി).

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

നാല് ശതമാനം വരെയാകും മോഡലുകളുടെ വിലവര്‍ധനവെന്ന് ഇസുസു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തത്ഫലമായി ടാക്‌സി-വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പ്രചാരമേറിയ ഡി-മാക്‌സില്‍ 15,000 രൂപ വരെ വിലവര്‍ധനവുണ്ടാകും.

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

2018 ജനുവരി ഒന്ന് മുതല്‍ ഇസുസുവിന്റെ പ്രീമിയം എസ്‌യുവി എംയു-എക്‌സില്‍ ഒരു ലക്ഷം രൂപയോളമാകും വിലവര്‍ധനവ് രേഖപ്പെടുത്തുക.

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

നേരത്തെ പുതുക്കിയ നികുതി ഘടനയുടെ അടിസ്ഥാനത്തില്‍ വി-ക്രോസ്, എംയു-എക്‌സ് മോഡലുകളുടെ വില ഇസുസു കുറച്ചിരുന്നു.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

2018 മുതല്‍ ഇസുസു വാഹനങ്ങളുടെ വില വര്‍ധിക്കും

2018 മുതല്‍ മോഡലുകളുടെ വിലവര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത ആദ്യ നിര്‍മ്മാതാവല്ല ഇസുസു. ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയും 2018 ജനുവരി മാസം മുതല്‍ കാറുകളുടെയും എസ്‌യുവികളുടെയും വിലവര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #isuzu #ഇസുസു
English summary
Isuzu Motors To Hike Price In 2018 — Buy Now Or Pay More. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X