കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്‍

By Dijo Jackson

കസ്റ്റം മോഡിഫിക്കേഷനുകളിലൂടെയാണ് ഇന്ത്യന്‍ കാര്‍ സങ്കല്‍പങ്ങള്‍ക്ക് പൂര്‍ണത ലഭിക്കാറുള്ളത്. എന്നാല്‍ ഇന്ന് ലഭ്യമായ മോഡിഫിക്കേഷന്‍ സാധ്യതകള്‍ക്ക് മുമ്പില്‍ പലരും ഒന്ന് പതറും.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

കാറിന് ഏതൊക്കെ കസ്റ്റം വര്‍ക്കുകളാണ് അനുയോജ്യം? ഈ ചോദ്യം പലര്‍ക്കും ഉണ്ടാകും. കാറിന് ക്ലാസി ലുക്ക് നല്‍കുന്ന ചില മോഡിഫിക്കേഷനുകളെ പരിശോധിക്കാം-

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

ഡിക്രോം-

വിദേശ കാറുകളെ അപേക്ഷിച്ച് ഇന്ത്യന്‍ കാറുകള്‍ക്ക് ക്രോം വര്‍ക്ക് കൂടുതലാണ്; പ്രത്യേകിച്ച് എന്‍ട്രി ലെവല്‍ കാറുകളില്‍. പക്ഷെ, കാറിന് ഇത്രയധികം ക്രോം വര്‍ക്ക് വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

ഇതിന് പരിഹാരമാണ് ഡിക്രോമിംഗ്. ക്രോം വര്‍ക്കുകള്‍ക്ക് മേലെ അനുയോജ്യമായ പെയിന്റ് നല്‍കുന്നതാണ് ഡിക്രോമിംഗ്. ക്ലാസി ലുക്കിന് ഡിക്രോമിംഗ് ഏറെ അനിവാര്യമാണ്.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

അലോയ്

ഇന്ന് മിക്ക കാറുകളിലും അലോയ് ഇടംപിടിക്കുന്നുണ്ടെങ്കിലും, അവ ക്ലാസി ലുക്ക് നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതിനാലാണ് ഇന്ന് ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ്കള്‍ക്ക് പ്രചാരമേറുന്നതും.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

ഡിസൈന്‍, സൈസ്, ബ്രാന്‍ഡ് എന്നിവയെ അടിസ്ഥാനപ്പെടുത്തി അലോയികളുടെ വിലയില്‍ ഏറ്റക്കുറച്ചില്‍ രേഖപ്പെടുത്തും. 1000 രൂപ മുതലാണ് അലോയ് വില ആരംഭിക്കുന്നത്. ഇനി നിലവിലുള്ള അലോയികള്‍ തന്നെ വേറിട്ട നിറത്തില്‍ റീസ്‌പ്രെ ചെയ്തും ക്ലാസി ലുക്ക് നേടാം.

Recommended Video

2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

എക്‌സ്‌ഹോസ്റ്റ് ടിപ്

എക്‌സ്‌ഹോസ്റ്റ് ടിപ് ക്ലാസി ലുക്ക് നല്‍കുമോയെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഇന്ന് വിപണിയില്‍ എത്തുന്ന മുഖ്യധാര കാറുകളില്‍ സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് ടിപ് ഇല്ല. അതിനാല്‍ കാറിന് എക്‌സ്‌ഹോസ്റ്റ് ടിപ് നല്‍കിയും ക്ലാസി ലുക്ക് കൈവരിക്കാം.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

ലെതര്‍ സീറ്റുകള്‍

മിക്ക ടോപ് എന്‍ഡ് കാറുകളിലും ലെതര്‍ സീറ്റ് ഇടംപിടിക്കുന്നുണ്ടെങ്കിലും, എന്‍ട്രി കാറുകളില്‍ ഇന്നും ലെതര്‍ സീറ്റ് ഒരു ആഢംബരമാണ്.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

തത്ഫലമായി ആഫ്റ്റര്‍മാര്‍ക്കറ്റ് ലെതര്‍ സീറ്റുകളും ഇന്ന് സുലഭമാണ്. 10000 രൂപ വിലയില്‍ മികച്ച ആഫ്റ്റര്‍മാര്‍ക്ക്റ്റ് ലെതര്‍ സീറ്റ് കവറുകള്‍ ഇന്ന് ലഭ്യമാണ്.

കാറിന് 'ക്ലാസി' ലുക്ക് നല്‍കുന്ന ചില ബജറ്റ് മോഡിഫിക്കേഷനുകള്

ബ്രേക്ക് കാലിപര്‍ പെയിന്റ്

അടുത്ത കാലത്തായി പ്രചാരമേറുന്ന മറ്റൊരു മോഡിഫിക്കേഷനാണ് ബ്രേക്ക് കാലിപര്‍ പെയിന്റിംഗ്. വലിയ സ്‌പോക്കുകളുള്ള അലോയ് വീലുകളിലാണ് ഇത് കൂടുതല്‍ കാഴ്ചഭംഗി പകരുക. ബ്രേക്ക് കാലിപറുകള്‍ക്കും ബ്രേക്ക് ഡ്രമ്മിനും നല്‍കുന്ന പുതിയ നിറം, കാറിന്റെ ക്ലാസി ലുക്കിനെ സ്വാധീനിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Affordable Car Modifications. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X