സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

By Dijo Jackson

അങ്ങനെ മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി. സ്വിഫ്റ്റിനെ മാരുതി നിര്‍ത്തിയോ എന്ന സംശയമാണോ? സംഭവം അതല്ല, പുതുതലമുറ സ്വിഫ്റ്റിന് മുന്നോടിയായി നിലവിലുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉത്പാദനം മാരുതി ഔദ്യോഗികമായി നിര്‍ത്തി.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

ഡിസംബര്‍ 23 ന് മാരുതിയുടെ ഉത്പാദന നിരയില്‍ നിന്നും പുറത്ത് വന്ന അവസാന സ്വിഫ്റ്റിന് ഗംഭീര യാത്രയയപ്പാണ് കമ്പനി നല്‍കിയത്. നിലവിലെ സ്വിഫ്റ്റിനോട് വിട പറയുന്ന മാരുതി ജീവനക്കാരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

ഷീറ്റ് മെറ്റല്‍ വെല്‍ഡിംഗും അസംബ്ലിയും പൂര്‍ത്തിയാക്കിയ അവസാന സ്വിഫ്റ്റിനെയാണ് പുറത്ത് വന്ന ചിത്രം വെളിപ്പെടുത്തുന്നത്. സ്വിഫ്റ്റിന്റെ ബോണറ്റില്‍ ജീവനക്കാരുടെ വക ചെറിയ നന്ദി സൂചക കുറിപ്പുമുണ്ട്.

Recommended Video

High Mileage Cars In India - DriveSpark
സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

'മഹത്തായ യാത്രയ്ക്ക് ഇവിടെ പര്യവസാനം..സ്വിഫ്റ്റിന് വിട' എന്ന കുറിപ്പുമായാണ് അവസാന സ്വിഫ്റ്റ് ഉത്പാദന നിരയില്‍ നിന്നും പുറത്ത് വന്നത്. ഇന്ത്യന്‍ ഹാച്ച്ബാക്ക് സങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ ചിറക് വിരിയിച്ചാണ് ആദ്യ മാരുതി സ്വിഫ്റ്റ് വിപണിയില്‍ എത്തിയത്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

2005 ലാണ് സ്വിഫ്റ്റിനെ ഇന്ത്യ ആദ്യമായി കണ്ടുമുട്ടുന്നത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഡിസൈനും മാരുതിയുടെ ബ്രാന്‍ഡിംഗും കോര്‍ത്തിണങ്ങി വന്ന സ്വിഫ്റ്റ് കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ ഇന്ത്യന്‍ മനസുകളിലെ സ്ഥിരം പ്രതിഷ്ഠയായി മാറി.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെ ഇന്ത്യയില്‍ എത്തിയ ആദ്യ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 2007 മുതല്‍ക്കെയാണ് പരിണാമങ്ങള്‍ സംഭവിച്ചു തുടങ്ങിയത്.

Trending On DriveSpark Malayalam:

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

2007 ല്‍ പുതിയ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ സ്വിഫ്റ്റിന് ലഭിച്ചു. പിന്നീട് 2010 ല്‍ ബിഎസ്-IV മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാരുതി സ്വിഫ്റ്റില്‍ ഒരുങ്ങി.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

പിന്നാലെ 2011 ല്‍ രണ്ടാം തലമുറ സ്വിഫ്റ്റിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചു. ശേഷം 2014 ലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി വീണ്ടും കടന്നെത്തിയത്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

2015 ഓടെ പതിമൂന്ന് ലക്ഷം സ്വിഫ്റ്റ് ഹാച്ച്ബാക്കുകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റതും. ഇപ്പോള്‍ പുതുതലമുറ അല്ലെങ്കില്‍ മൂന്നാം തലമുറ സ്വിഫ്റ്റിനുള്ള മുന്നൊരുക്കങ്ങളിലാണ് മാരുതി.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

ഡിസൈനില്‍ അടിമുടി മാറിയാണ് പുതുതലമുറ സ്വിഫ്റ്റിന്റെ വരവ്. ഇതിനകം തന്നെ പുതിയ സ്വിഫ്റ്റിനെ ഇന്ത്യയില്‍ നിന്നും ക്യാമറ പകര്‍ത്തി കഴിഞ്ഞു.

Trending On DriveSpark Malayalam:

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

വ്യക്തിത്വമാര്‍ന്ന മുഖവും സുസൂക്കിയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളുമാണ് 2018 സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണം. ഭാരം കുറഞ്ഞ HEARTECT അടിത്തറയിലാണ് പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നത്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

നിലവിലുള്ള മോഡലിലും ഏറെ ഭാരക്കുറവിലാകും പുത്തന്‍ സ്വിഫ്റ്റ് വന്നെത്തുക. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന അകത്തളവും പുതുതലമുറ സ്വിഫ്റ്റിന്റെ വിശേഷമാണ്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ 2018 സ്വിഫ്റ്റും അവതരിക്കുകയെന്നാണ് സൂചന. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തേകുമ്പോള്‍, 74 bhp കരുത്തേകുന്നതാകും ഡീസല്‍ എഞ്ചിന്‍.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ സ്വിഫ്റ്റില്‍ മാരുതി ഒരുക്കും.27 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത കാഴചവെക്കുന്നതാകും 2017 സ്വിഫ്റ്റ് ഡീസല്‍ പതിപ്പ്.

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

ഒരുപക്ഷെ ഇന്ത്യന്‍ വരവില്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും സ്വിഫ്റ്റില്‍ ഒരുങ്ങിയേക്കാം.ബലെനോ RS ല്‍ ഇതേ എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്തായാലും മുന്‍തലമുറയെക്കാളും ബഹുദൂരം മുന്നിലാണ് പുതിയ സ്വിഫ്റ്റ് എന്ന പ്രതീതി മാരുതി നല്‍കി കഴിഞ്ഞു.

Image Source: TeamBHP

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Production Of Current-Gen Maruti Swift Ends. Read in Malayalam.
Story first published: Friday, December 29, 2017, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X