Just In
- 52 min ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 1 hr ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 2 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 3 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
Don't Miss
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Movies മണിയ്ക്ക് എനിക്ക് വന്ന അതേ രോഗം, സിംപിളായി മാറ്റാമായിരുന്നു, പക്ഷെ...; അവന് പേടിയായിരുന്നു!
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
ഡിസംബര്‍ ഒന്ന് മുതല്‍ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം
ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്രം. പാസഞ്ചര്‍ കാറുകളും ഗുഡ്സ് വാഹനങ്ങളും ഉള്‍പ്പെടെ വിപണിയില്‍ പുതുതായി എത്തുന്ന എല്ലാ നാല് ചക്രവാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
വാഹനങ്ങളിലെ വിന്‍ഡ് സ്ക്രീനിലാണ് ഫാസ്ടാഗ് ഘടിപ്പിക്കുക. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. വില്പന വേളയില്‍ അംഗീകൃത ഡീലര്‍മാര്‍ക്കാണ് വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനം ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം.
ഫാസ്ടാഗ് സംവിധാനത്തിനായി, കേന്ദ്ര മോട്ടോര്‍ വാഹന നിയമം-1989 ന്റെ 138 A വകുപ്പില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തുകയായിരുന്നു.
ഫാസ്ടാഗ് മുഖേന, ടോള്‍ പ്ലാസകളില്‍ പണമിടപാട് നടത്താതെ തന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയാണ് ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നത്.
തത്ഫലമായി വാഹനവുമായി ബന്ധപ്പെടുത്തിയ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നും നികുതി ഈടാക്കപ്പെടും.
Trending On DriveSpark Malayalam:
ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്
ഓഫ്റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
Recommended Video
വിന്ഡ്സക്രീനില്ലാതെ ചാസി മാത്രമായാണ് വാഹനം വില്‍ക്കപ്പെടുന്നതെങ്കില്‍, രജിസ്ട്രേഷന് മുമ്പ് വിന്‍ഡ്സ്ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കേണ്ടത് ഉടമസ്ഥന്റെ ചുമതലയാണെന്നും കേന്ദ്ര വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ 371 ദേശീയ പാത ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗുകള്‍ ലഭ്യമാണ്. എല്ലാ ടോള്‍ പ്ലാസകളിലും പ്രത്യേക ഫാസ്ടാഗ് ലെയ്ന്‍ രൂപീകരിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കേണ്ടത് അതത് ഡീലര്‍മാരുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
Trending On DriveSpark Malayalam:
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍