Just In
- 13 min ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കി പ്രിയയും ഭർത്താവും
- 58 min ago ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- 1 hr ago അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ
- 2 hrs ago പുത്തൻ എമിഷൻ ചട്ടം വന്നാൽ പണി ആർക്കൊക്കെ, എണ്ണകമ്പനികളും വാഹന നിർമാതാക്കളും ഒന്നിച്ചു നിന്നാൽ ഗുണമുണ്ട്
Don't Miss
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Movies ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
- News വെള്ളിയാഴ്ച വോട്ടെടുപ്പ്; ജുമുഅ നഷ്ടപ്പെടില്ല, സമയത്തില്‍ ക്രമീകരണം വരുത്താന്‍ തീരുമാനം
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
പുതുവര്‍ഷത്തില്‍ വില കൂട്ടുമെന്ന് ഫോര്‍ഡും
പുതുവര്‍ഷത്തില്‍ ഫോര്‍ഡ് കാറുകളുടെ വിലയും ഇന്ത്യയില്‍ വര്‍ധിക്കും. ജനുവരി ഒന്ന് മുതല്‍ കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചു.
മസ്താംഗ് ഒഴികെ മറ്റ് ഫോര്‍ഡ് കാറുകളുടെയെല്ലാം വില 2018 ജനുവരി ഒന്ന് മുതല്‍ കമ്പനി വര്‍ധിപ്പിക്കും. ഇതോടെ ഫോര്‍ഡ് ഫിഗൊ, ആസ്പൈര്‍, ഇക്കോസ്പോര്‍ട്, എന്‍ഡവര്‍ ഉള്‍പ്പെടുന്ന കാറുകളില്‍ നാല് ശതമാനം വിലവര്‍ധനവ് നടപ്പിലാകും.
ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത. അതേസമയം എന്‍ഡവര്‍ എസ്യുവിയില് 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും.
പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന് ആസ്പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന.
ജനുവരി മുതല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഫോര്‍ഡും വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും, ടൊയോട്ടയും, ഹോണ്ടയും, സ്കോഡയും, ഇസുസുവുമാണ് ഇതുവരെ പ്രഖ്യാപിച്ചത്. 25,000 രൂപ വരെയാണ് കാറുകളില്‍ ടാറ്റ വില വര്‍ധിപ്പിക്കുക.
Recommended Video
ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കാനിരിക്കുന്നത്. ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും, പ്രചാരമേറിയ ഫോര്‍ച്യൂണര്‍ എസ്യുവിയില് 81,000 രൂപയുമാണ് വില വര്‍ധിക്കുക.
പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ നടപ്പിലാകാനിരിക്കുന്ന വില വര്‍ധനവ്. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.
രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്കോഡ കാറുകളുടെ വില വര്‍ധിക്കുക.
Trending On DriveSpark Malayalam:
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍ ഇതൊക്കെ
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here