ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; ഈ ഹൈപ്പര്‍കാറിന്റെ വേഗത മണിക്കൂറിൽ 480 കിലോമീറ്റര്‍!

By Dijo Jackson

വേഗരാജാവ് ബുഗാട്ടിയാണെന്നതില്‍ കാര്‍പ്രേമികള്‍ക്ക് യാതൊരു സംശയവുമില്ല. ബുഗാട്ടി വെയ്‌റോണും, ഷിറോണും കുറിച്ച വേഗനിര്‍വചനങ്ങള്‍ കാര്‍ലോകത്ത് രചിക്കപ്പെട്ട മഹാകാവ്യങ്ങളാണ്.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. വേഗരാജാവ് ബുഗാട്ടി ഷിറോണിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയ കൊയെനിഗ്‌സെഗ് അഗേറ RS വാര്‍ത്തകളില്‍ നിന്നും മായും മുമ്പെ, ബുഗാട്ടിക്ക് മറ്റൊരു എതിരാളി എത്തിയിരിക്കുകയാണ്.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

അതാരാണ് ബുഗാട്ടിയെ വെല്ലുവിളിയ്ക്കാന്‍ മാത്രം ചങ്കൂറ്റമുള്ളതെന്ന് ചിന്തിക്കുന്നുണ്ടോ? അമേരിക്കന്‍ ഹൈപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഹെന്നസി പെര്‍ഫോര്‍മന്‍സാണ് ബുഗാട്ടിയുടെ പുതിയ എതിരാളി.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

1600 bhp കരുത്തേറിയ വെനം F5 ആണ് ബുഗാട്ടിയ്ക്ക് എതിരായ ഹെന്നസിയുടെ വജ്രായുധം. ഭൂമിയിലെ ഏറ്റവും അപകടകാരിയ ചുഴലി കൊടുങ്കാറ്റിനെയാണ് പേരിലെ F5 കൊണ്ട് ഹെന്നസി പരാമര്‍ശിക്കുന്നത്.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

മണിക്കൂറില്‍ 484 കിലോമീറ്റര്‍ വേഗത വെനം F5 പിന്നിടുമെന്നാണ് ഹെന്നസിയുടെ വാദം. അങ്ങനെയെങ്കില്‍ 480 കിലോമീറ്റര്‍ വേഗത കുറിക്കുന്ന ആദ്യ റോഡ് കാറായി വെനം F5 അറിയപ്പെടാന്‍ ഏറെ കാലതാമസമുണ്ടാകില്ല.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

7.4 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് വെനം F5 ന്റെ പവര്‍ഹൗസ്. 1600 bhp കരുത്തും 1763 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്ക് ഒപ്പമുള്ള 7 സ്പീഡ് സിംഗിള്‍-ക്ലച്ച് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

ടെക്‌സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്യൂണിംഗ് ഹൗസാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ബോഡിയെ വെനം F5 ഒരുക്കിയത്. കേവലം 1338 കിലോഗ്രാമാണ് ഈ ഹൈപ്പര്‍കാറിന്റെ ഭാരം.

Recommended Video

[Malayalam] 2017 Mercedes AMG GT Roadster And GT R India Launch - DriveSpark
ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

10 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെനം F5 പ്രാപ്തമാണെന്നാണ് ഹെന്നസി പെര്‍ഫോര്‍മന്‍സിന്റെ വാദം. അതായത് നിലവിലെ F1 കാറുകളിലും വേഗതയാകും വെനം F5 കൈവരിക്കുക.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

കൂടാതെ, 30 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച് പൂര്‍ണവേഗത കൈവെടിയാന്‍ (0-400-0 kph) ഹൈപ്പര്‍കാറിന് സാധിക്കുമെന്നും കമ്പനി പറയുന്നു.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

അടുത്തിടെ ഷിറോണിനെ തകര്‍ത്ത കൊയെനിഗ്‌സെഗ് അഗേറ RS ഇതേ അതിവേഗ റെക്കോര്‍ഡ് (0-400-0 kph) കുറിച്ചത് 36.44 സെക്കന്‍ഡുകള്‍ കൊണ്ടാണ്.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

ആകെ മൊത്തം 24 വെനം F5 കളെ മാത്രമാണ് ഹെന്നസി നിര്‍മ്മിക്കുക. 1.6 മില്ല്യണ്‍ ഡോളാറാണ് (ഏകദേശം 10.34 കോടി രൂപ) ഹെന്നസി F5 ന്റെ വില.

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

ഇതിന് പുറമെ 3.87 കോടി രൂപ വില മതിക്കുന്ന ഓപ്ഷനല്‍ ആക്‌സസറികളും ഹൈപ്പര്‍കാറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

Trending On DriveSpark Malayalam:

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ബുഗാട്ടിയ്ക്ക് അമേരിക്കയില്‍ നിന്നും ഭീഷണി; 480 കിലോമീറ്റര്‍ വേഗതയുമായി ഈ ഹൈപ്പര്‍കാര്‍

എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ ബുഗാട്ടിയും തയ്യാറല്ല. അടുത്ത വര്‍ഷം ഷിറോണില്‍ വേഗറെക്കോര്‍ഡ് തിരുത്താനുള്ള ഒരുക്കത്തിലാണ് ബുഗാട്ടിയും.

Most Read Articles

Malayalam
English summary
Hennessy Venom F5 Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X