ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

By Dijo Jackson

'മെയ്ക്ക് ഇന്‍ ഇന്ത്യ' ജാഗ്വാര്‍ എഫ്-പെയ്‌സ് ഇന്ത്യയില്‍ പുറത്തിറങ്ങി. 60.02 ലക്ഷം രൂപയാണ് പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ 2018 ജാഗ്വാര്‍ എഫ്-പെയ്‌സിന്റെ എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

പൂര്‍ണമായും ഇറക്കുമതി ചെയ്യപ്പെടുന്ന എഫ്-പെയ്‌സിനെ അപേക്ഷിച്ച് 20 ലക്ഷം രൂപ വിലക്കുറവിലാണ് പ്രാദേശികമായി അസംബിള്‍ ചെയ്തുള്ള എഫ്-പെയ്‌സ് 2.0 ലിറ്റര്‍ പ്രെസ്റ്റീജ് പതിപ്പ് എത്തുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

പൂനെ ഉത്പാദന കേന്ദ്രത്തില്‍ നിന്നും പ്രാദേശികമായി എഫ്-പെയ്‌സിനെ നിര്‍മ്മിക്കാനുള്ള ജാഗ്വാറിന്റെ തീരുമാനമാണ് എസ്‌യുവിയുടെ വില കുത്തനെ കുറയാനുള്ള കാരണം.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

നിലവില്‍ 2018 എഫ്-പെയ്‌സിന്റെ 20d AWD പ്രെസ്റ്റീജ് പതിപ്പിനെ മാത്രമാണ് ടാറ്റയ്ക്ക് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

കൂടുതല്‍ കരുത്താര്‍ന്ന എഫ്-പെയ്‌സ് 30d പതിപ്പിന്റെ ഉത്പാദനം ജാഗ്വാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം വരും ഭാവിയില്‍ 30d പതിപ്പിനെയും എഫ്-പെയ്‌സില്‍ ജാഗ്വാര്‍ വീണ്ടും അവതരിപ്പിച്ചേക്കും.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ 2.0 ലിറ്റര്‍, ടര്‍ബ്ബോചര്‍ജ്ഡ്, ഫോര്‍-സിലിണ്ടര്‍ ഇന്‍ജീനിയം ഡീസല്‍ എഞ്ചിനാണ് ജാഗ്വാര്‍ എഫ്-പെയ്‌സ് 20d യുടെ കരുത്ത്.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

Recommended Video

[Malayalam] 2018 Bentley Continental GT Revealed - DriveSpark
ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

179 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

ജാഗ്വാര്‍ ഡ്രൈവ് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍, 380V മെറീഡിയന്‍ സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, വൈ-ഫൈ ഹോട്ട്‌സ്‌പോടും പ്രോ സര്‍വീസുകളും, ആക്ടിവിറ്റി കീ, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ എഫ്-പെയ്‌സില്‍ ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ജാഗ്വാറിന്റെ ആറാമത്തെ മോഡലാണ് എഫ്-പെയ്‌സ്. findmeacar.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത 2018 ജാഗ്വാര്‍ എഫ്-പെയ്‌സിനെ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ത്യന്‍ നിര്‍മ്മിത ജാഗ്വാര്‍ എഫ്-പെയ്‌സ് വിപണിയില്‍; 16 ലക്ഷം രൂപയോളം വിലക്കുറവ്

കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് ഊര്‍ജ്ജം പകരുകയാണ് പുതിയ എഫ്-പെയ്‌സിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ ഇന്ത്യ വ്യക്തമാക്കി.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #jaguar #new launches #ജാഗ്വർ
English summary
Jaguar F-Pace Becomes More Affordable In India — Cheaper By Nearly Rs 16 Lakh. Read in Malayalam.
Story first published: Thursday, November 16, 2017, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X