ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

By Dijo Jackson

ഇന്ത്യയുടെ ജനപ്രിയ കാറാണ് മാരുതി സ്വിഫ്റ്റ്. 2005 ല്‍ 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി കടന്നെത്തിയ മാരുതി സ്വിഫ്റ്റിനെ ഇരും കൈയ്യും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്.

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

കേവലം ഹാച്ച്ബാക്ക് എന്നതില്‍ ഉപരി, മോഡിഫിക്കേഷനുള്ള ക്യാന്‍വാസുകളായാണ് സ്വിഫ്റ്റുകളെ ഇന്ത്യ കണ്ടതും.

ഒട്ടനവധി കസ്റ്റം സ്വിഫ്റ്റുകള്‍ക്ക് താരപരിവേഷം ലഭിച്ചപ്പോള്‍, സ്വിഫ്റ്റില്‍ നിന്നും അറിയപ്പെടാതെ ഒരുപിടി അവതാരങ്ങളുമുണ്ട്. ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം.

Recommended Video

TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

പാരട്ട് സ്വിഫ്റ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ പച്ചയാണ് കസ്റ്റം മോഡലിന്റെ ഹൈലൈറ്റ്. ഗ്രീന്‍-ബ്ലാക് ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്‌കീമില്‍ ഒരുങ്ങിയ പാരട്ട് സ്വിഫ്റ്റില്‍, റിയര്‍ സ്‌പോയിലറും ഇടംപിടിച്ചിട്ടുണ്ട്.

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

കാര്‍ട്ടിസാന്‍ സ്വിഫ്റ്റ്

പലതരം സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും, ഇത് ഒരല്‍പം കടുത്തതാണ്. കാര്‍ട്ടിസാനില്‍ നിന്നുമുള്ള ബോഡി കിറ്റ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല എന്നതാണ് പരാജയ കാരണം.

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

ട്രാന്‍സ്‌ഫോര്‍മര്‍ സ്വിഫ്റ്റ്

ഫ്രണ്ട് ഗ്രില്ലുകളാണ് കാറിന്റെ മുഖരൂപം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ പോരായ്മയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്വിഫ്റ്റിന്റെ പതനത്തിന് കാരണമായതും. ആഫ്റ്റര്‍-മാര്‍ക്കറ്റ് പ്ലാസ്റ്റിക് ഗ്രില്ലും, ബോഡിക്കിറ്റുമാണ് മോഡലില്‍ ഇടംപിടിച്ചത്.

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

സിസര്‍ ഡോര്‍ സ്വിഫ്റ്റ്

സൂപ്പര്‍കാറുകളില്‍ മാത്രം കണ്ട് വരുന്ന ഒരു സിസര്‍ ഡോര്‍ പ്രതിഭാസത്തെ സ്വിഫ്റ്റില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. എന്നാല്‍ ഹാച്ച്ബാക്കില്‍ സിസര്‍ ഡോറുകള്‍ എത്രമാത്രം ഉചിതമാണെന്ന ചോദ്യം മാത്രം ബാക്കി.

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

കിറ്റ് അപ് സ്വിഫ്റ്റ്

കിറ്റ് അപ് ഒരുക്കിയ ഡ്യൂവല്‍ ടോണ്‍ സ്വിഫ്റ്റും പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല. ബ്രൈറ്റ് ബ്ലൂവില്‍ ആരംഭിക്കുന്ന ഫ്രണ്ട് എന്‍ഡും, യെല്ലോ തീമില്‍ ഒരുങ്ങിയയ റിയര്‍ എന്‍ഡുമാണ് പ്രധാന ആകര്‍ഷണം. പുതിയ ഗ്രില്ലും, മോഡിഫൈഡ് ഫോഗ് ലാമ്പ് ഹൗസിംഗും കിറ്റ് അപ് കിറ്റിന്റെ ഹൈലൈറ്റായിരുന്നു.

Image Source : Facebook, bcmtouring.com

Most Read Articles

Malayalam
English summary
Insane Maruti Swift Modifications. Read in Malayalam.
Story first published: Tuesday, August 8, 2017, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X