മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

By Dijo Jackson

2017 ഗില്‍ബി ഗ്രാന്‍ലൂസോയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ മാസരാട്ടി അവതരിപ്പിച്ചു. പുതിയ പേരിനോട് നീതി പുലര്‍ത്തുന്ന പുത്തന്‍ സ്റ്റൈലിംഗും സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികതയുമാണ് ഗില്‍ബിക്ക് ലഭിച്ചിരിക്കുന്നത്.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

ചൈനയില്‍ വെച്ച് നടക്കുന്ന ചെങ്ദു മോട്ടോര്‍ഷോയില്‍ വെച്ച് ഗില്‍ബി ഗ്രാന്‍ലൂസോയെ മാസരാട്ടി സമര്‍പ്പിക്കും. പഴയ ഗില്‍ബിയില്‍ നിന്നും ഒരല്‍പം വ്യത്യസ്തമായാണ് പുതിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ എത്തുന്നത്.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

പുതുക്കിയ ബമ്പറും, ക്രോം ഫിനിഷ് നേടിയ ഗ്രില്ലും ഫ്രണ്ട് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നതാണ്. പുതുക്കിയ അഗ്രസീവ് ഹെഡ്‌ലാമ്പിന് ലഭിച്ചിരിക്കുന്ന അഡാപ്റ്റീവ് എല്‍ഇഡി യൂണിറ്റുകള്‍ ഡിസൈന്‍ ഫീച്ചറിനെ എടുത്തുകാണിക്കുന്നു.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

പുതുക്കിയ ബമ്പറാണ് റിയര്‍ എന്‍ഡിലും ഇടംപിടിച്ചിരിക്കുന്നത്. ബോഡി കളറിനോട് ചേര്‍ന്ന് നില്‍ക്കുന്ന റിയര്‍ എക്‌സ്ട്രാക്ടര്‍, പുതിയ ഗില്‍ബി ഗ്രാന്‍ലൂസോയുടെ 'ഷാര്‍പ്പ് ആന്‍ഡ് അഗ്രസീവ്' ലുക്കിന് പിന്തുണയേകുന്നു.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

ഗില്‍ബി ഗ്രാന്‍ലൂസോയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ ഡിസൈന്‍, മികച്ച എയറോഡൈനാമിക്‌സ് ഒരുക്കുന്നൂവെന്നാണ് മാസരാട്ടിയുടെ വാദം.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

ഫ്രണ്ട് ഫെന്‍ഡറുകളിലും ബോഡി കളര്‍ സൈഡ് സ്‌കര്‍ട്ടുകളിലും ഗ്രാന്‍ ലൂസോ ബാഡ്‌ജോട് കൂടിയാണ് പുതിയ മോഡല്‍ എത്തുന്നത്.

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ പുതിയ ഗില്‍ബി ഗ്രാന്‍ ലൂസോ നേടിയിട്ടില്ല.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

276 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍, 345 bhp, 404 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനുകളിലാണ് മാസരാട്ടി ഗില്‍ബി ഗ്രാന്‍ ലൂസോ എത്തുന്നത്.

മറയ്ക്ക് പുറത്ത് എത്തിയ മാസരാട്ടി ഗില്‍ബി ഗ്രാന്‍ലൂസോ

സെമി ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറും ഗില്‍ബി ഗ്രാന്‍ലൂസോയില്‍ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Maserati Ghibli GranLusso Revealed. Read in Malayalam.
Story first published: Friday, August 25, 2017, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X