മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

മിത്സുബിഷി അവതരിപ്പിക്കാനിരിക്കുന്ന പുതിയ എംപിവി, എക്‌സ്പാന്‍ഡറിലേക്കാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ. എന്നാല്‍ വരവിന് മുമ്പ് തന്നെ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ സര്‍പ്രൈസ് പാളിയിരിക്കുകയാണ്.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

ഓഗസ്റ്റില്‍ ഗയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലേക്ക് മിത്സുബിഷി കാത്ത് വെച്ച എക്‌സ്പാന്‍ഡറിന്റെ ബ്രോഷര്‍ ചോര്‍ന്നതാണ് ഇതിന് കാരണം. പുതിയ എംപിവിയുടെ പേര് സംബന്ധിച്ച വിവരങ്ങള്‍ മിത്സുബിഷി ലഭ്യാക്കിയിരുന്നില്ല.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

എന്നാല്‍ എക്‌സ്പാന്‍ഡറെന്നാണ് മോഡലിന്റെ ഔദ്യോഗിക നാമമെന്ന് ബ്രോഷര്‍ വെളിപ്പെടുത്തുന്നു. മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയാണ് എംപിവിയുടെ ഹൈലൈറ്റ്.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൂന്ന് നിര സീറ്റുകളാണ് എംപിവിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഫീച്ചര്‍. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയെല്ലാം പുതിയ ഡിസൈന്‍ ഭാഷയെ പിന്തുടരുന്നു.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

റിയര്‍ ടെയിലില്‍ ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ സൈഡ് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നു. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് കുറുകെയാണ് ഷൗള്‍ഡര്‍ ലൈന്‍ നീങ്ങുന്നതും.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

ഡ്യൂവല്‍-ടോണ്‍ ബ്ലാക്-ബീജ് ഇന്റീരിയറും, ഓള്‍-ബ്ലാക് ഇന്റീരിയറുമാണ് മിത്സുബിഷി കാഴ്ചവെക്കുകയെന്ന് ബ്രോഷര്‍ വ്യക്തമാക്കി.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഫംങ്ഷന്‍ സ്റ്റീയറിംഗ് വീല്‍, കളര്‍ എംഐഡി ഉള്‍പ്പെടുന്നതാണ് എക്‌സ്പാന്‍ഡറിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍. കീലെസ് എന്‍ട്രിയും എംപിവിയുടെ ഫീച്ചറാണ്.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

മുന്‍തലമുറ പജേറോ സ്പോര്‍ടിനെ അനുസ്മരിപ്പിക്കുന്നതാണ് എംപിവിയുടെ റിയര്‍ ടെയില്‍ ലാമ്പുകള്‍. ലളിതമായ റിയര്‍ ബമ്പര്‍ ഡിസൈനില്‍ ഡിഫ്യൂസറും റിഫ്ളക്ടറും ഇടംപിടിക്കുന്നു.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

പുതിയ എംപിവി എക്‌സ്പാന്‍ഡറില്‍ 1.5 ലിറ്റര്‍ MIVEC ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മിത്സുബിഷി നല്‍കുന്നത്. 103 bhp കരുത്തും 141 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമാകും.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

എസ്‌യുവിയുടെയും എംപിവിയുടെയും ഗുണവിശേഷങ്ങള്‍ ചേര്‍ന്നതാണ് എക്സ്പാന്‍ഡര്‍ എന്നാണ് മിത്സുബിഷിയുടെ വാദം. എന്തായാലും പ്രൗഢഗാംഭീര്യത തുളുമ്പുന്ന പുതുതലമുറ എംപിവിയെ മിത്സുബിഷി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നതാണ് ഇനി നോക്കേണ്ടത്.

മിത്സുബിഷിയുടെ സര്‍പ്രൈസ് ചോര്‍ന്നു; പുതിയ എംപിവി എക്‌സ്പാന്‍ഡറിന്റെ വിവരങ്ങള്‍ ചോർന്നു

മത്സരം കടുത്തിരിക്കുന്ന ഇന്ത്യന്‍ എംപിവി ശ്രേണിയില്‍ നിലവില്‍ മുന്നേറുന്നത് മാരുതി സുസൂക്കി എര്‍ട്ടിഗ, റെനോ ലോഡ്ജി മോഡലുകളാണ്.

Most Read Articles

Malayalam
English summary
Mitsubishi Xpander Brochure Leaked Ahead Of Debut. Read in Malayalam.
Story first published: Tuesday, August 1, 2017, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X