കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ ഇഷ്ട നമ്പറിലേക്ക് കണ്ണും നട്ട് എതിരാളികള്‍ വന്നെത്താഞ്ഞതിനാല്‍ 600 രൂപ ലേലത്തുകയും 25000 രൂപ ഫീസുമുള്‍പ്പെടെ 31000 രൂപയ്ക്ക് താരത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ സാധിച്ചു.

By Dijo

നടനവിസ്മയം മോഹന്‍ലാലിന്റെ കാര്‍ കമ്പം മലയാളക്കരയില്‍ ഏറെ പ്രശസ്തമാണ്. കാറുകള്‍ സ്വന്തമാക്കുന്നതോടെ തീരുന്നതല്ല മോഹന്‍ലാലിന്റെ കാര്‍പ്രേമം. ഓരോ കാറിനും അതിന് അനുയോജ്യമായ ഫാന്‍സി നമ്പറുകള്‍ കൂടി തിരഞ്ഞു പിടിച്ച് സ്വന്തമാക്കിയാല്‍ മാത്രമെ ലാലിന് തന്റെ ഉള്ളിലെ കാര്‍പ്രേമിയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കെഎല്‍ 7 സിബി, കെഎല്‍ 07 സിജെ 2255 എന്നീ നമ്പറുകള്‍ എല്ലാം ലാലിന്റെ ഉള്ളിലെ കാര്‍പ്രേമിയുടെ കരവിരുതുകളാണ്. ഇതാ ഇപ്പോള്‍ വീണ്ടും ലാല്‍ പുതിയ ഫാന്‍സി നമ്പറിനെ തേടിപിടിച്ചിരിക്കുകയാണ്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഏതാണെന്നല്ലേ? കെഎല്‍ 7 സികെ 7. ഇന്നോവയുടെ പുത്തന്‍ മോഡലായ ക്രിസ്റ്റയ്ക്ക് വേണ്ടിയാണ് ലാല്‍ കെഎല്‍ 7 സികെ 7 നെ സ്വന്തമാക്കിയിരിക്കുന്നത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ ഇഷ്ട നമ്പറിലേക്ക് കണ്ണും നട്ട് എതിരാളികള്‍ വന്നെത്താഞ്ഞതിനാല്‍ 600 രൂപ ലേലത്തുകയും 25000 രൂപ ഫീസുമുള്‍പ്പെടെ 31000 രൂപയ്ക്ക് താരത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ സാധിച്ചു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

നേരത്തെ തന്റെ എക്കാലത്തേയും ഹിറ്റ് ഡയലോഗിന്റെ ചുവട് പിടിച്ച് ലാല്‍ സ്വന്തമാക്കിയ കെഎല്‍ 07 സിജെ 2255 എന്ന നമ്പറും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഞാന്‍ വിന്‍സെന്റ് ഗോമസ്, മൈ ഫോണ്‍ നമ്പര്‍ ഈസ് 2255- രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ഈ ഡയലോഗിനെ മറക്കാന്‍ സിനിമാപ്രേമികള്‍ക്ക് ഒരിക്കലും സാധിക്കില്ല. മുമ്പ് സ്വന്തമാക്കിയ ലാന്‍ഡ് ക്രൂസറിന് വേണ്ടിയാണ് കെഎല്‍ 07- സിജെ 2255 എന്ന നമ്പറിനെ ലാല്‍ സ്വന്തമാക്കിയത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബെന്‍സിന്റെ എസ്‌യുവി ജിഎല്‍ 350 മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ ബെന്‍സ് എസ് ക്ലാസ്, പജീറോ തുടങ്ങി നിരവധി വാഹനങ്ങള്‍ മലയാളത്തിന്റെ അഭിനയ പ്രതിഭയ്ക്ക് സ്വന്തമായുണ്ട്. എന്നാല്‍ ഇനി ലാലിന്റെ കാര്‍ കളക്ഷനിലേക്ക് ഒരു എത്തിനോട്ടമായാലോ?

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ മെഴ്സിഡിസ് എസ് ക്ലാസ്

ലാലേട്ടന്‍ മെഴ്സിഡിസ് എസ് ക്ലാസ് മോഡല്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഈ കാറിനു വേണ്ടി 5555 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ലാല്‍ ലേലത്തിന് ചെല്ലുകയുണ്ടായി.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ മെഴ്സിഡിസ് എസ് ക്ലാസ് ലാലിന്റെ മെഴ്സിഡിസ് എസ് ക്ലാസ് എറണാകുളത്തു വെച്ചാണ് ലേലം നടന്നത്. 1.3 ലക്ഷം രൂപയ്ക്ക് 5555 എന്ന രജിസ്ട്രേഷന്‍ നമ്പര്‍ ലാല്‍ ലേലത്തില്‍ പിടിച്ചു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

സിനിമാമേഖലയിലുള്ളവര്‍ സാധാരണമായി ബെന്‍സ് കാറുകള്‍ വാങ്ങാന്‍ വിമുഖത കാണിക്കാറുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുന്ന വണ്ടിയല്ല എന്ന ഒരു വിശ്വാസം നിലനില്‍ക്കുന്നു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ മെഴ്സിഡിസ് എസ് ക്ലാസ് രജിസ്റ്റര്‍ ചെയ്തത് ഭാര്യയുടെ പേരിലാണെന്നും ഇതിനു കാരണം ബെന്‍സ് ഭാഗ്യം കൊണ്ടുവരാത്തതാണെന്നും നടന്‍ മുകേഷ് ഒരു വാരികയ്ക്ക് നല്‍കിയ അഭുമുഖത്തില്‍ തമാശയായി പറഞ്ഞിരുന്നു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കൊച്ചി നഗരത്തിലെ എക്സ്ഷോറൂം നിരക്ക് പ്രകാരം 1,69,27,424 രൂപ ഓണ്‍റോഡ് വില വരും എസ് ക്ലാസ്സിന്. വെള്ള നിറമുള്ള മോഡലാണ് ലാല്‍ വാങ്ങിയത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ്സ്

ലാലിന് അന്ധവിശ്വാസമുണ്ട് എന്ന് തമാശയിലൂടെയാണെങ്കിലും മുകേഷ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇതിനെ ഖണ്ഡിക്കുന്നതാണ് ലാലേട്ടന്റെ നീക്കങ്ങളെല്ലാം എന്നു കാണാം. ദേ നോക്കൂ വീണ്ടും ഒരു ബെന്‍സ് ലാലേട്ടന്‍ വാങ്ങിയത്!

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കുടുംബസമേതം യാത്രകള്‍ക്കു പോകുമ്പോള്‍ ഈ കാറാണ് ലാലേട്ടന്‍ ഉപയോഗിക്കാറുള്ളത്. ധാരാളം സ്ഥലസൗകര്യമുള്ള ഈ കാറിന്റെ പ്രകടനശേഷിയും മികവുറ്റതാണ്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കൊച്ചിയില്‍ പെരുച്ചാഴിയുടെ ഷൂട്ടിങ് നടക്കുന്ന സന്ദര്‍ഭത്തിലാണ് ലാല്‍ ഈ കാര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിനിടെ ഈ കാര്‍ വീട്ടില്‍ ഡെലിവറി ചെയ്യുകയായിരുന്നു ഷോറൂമുകാര്‍.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലേട്ടന്‍ ഷൂട്ടിങ് കഴിഞ്ഞയുടനെ ഫിഫ വേള്‍ഡ് കപ്പ് കാണാനാണ് കയറിയത്. വണ്ടിയില്‍ ചുറ്റിക്കറങ്ങലൊക്കെ തിരിച്ചു വന്നതിനു ശേഷം മാത്രമാണുണ്ടായത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 2,06,12,997 രൂപയാണ് ലാലിന്റെ ജിഎല്‍ ക്ലാസ്സിന്റെ പെട്രോള്‍ മോഡലിന് വില. ഡീസല്‍ പതിപ്പിന് 94,74,509 ഓണ്‍റോഡ് നിരക്ക് വരും. കൊച്ചിയിലെ രാജശ്രീ മോട്ടോഴ്സില്‍ നിന്നാണ് മിക്ക മലയാളനടന്മാരും മെഴ്സിഡിസ് ബെന്‍സ് വാങ്ങാറുള്ളത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലേട്ടന്റെ മിത്സുബിഷി പജീറോ

ലാലിന് കാട് കയറുന്ന ഒരു സ്വഭാവമുണ്ട്. മകന്‍ പ്രണവിനും ഈ സ്വഭാവം ഒട്ടും കുറയാതെ പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഇത്തരം യാത്രകള്‍ക്കുപകരിക്കാന്‍ ലാല്‍ സ്വന്തമാക്കിയ വാഹനമാണ് പജീറോ.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പജീറോ സ്പോര്‍ട് പതിപ്പല്ല ലാലിന്റെ പക്കലുള്ളതെന്നാണ് അറിവ്. പഴയ പജീറോയെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഹാര്‍ഡ്‌കോര്‍ ഓഫ് റോഡിങ് ശേഷിയാണ് ഈ കാറിന്റെ പ്രത്യേകത.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

മോഹന്‍ലാല്‍ ഇത്തരം ഒഫ് റോഡിങ് പരിപാടികള്‍ക്കൊന്നും പോകാറില്ലെങ്കിലും മാനസികമായി ഒരല്‍പം ഓഫ് റോഡിങ് റൊമാന്റിക്കാണ് പുള്ളി.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

കൊച്ചി നഗരത്തിലെ ഓണ്‍റോഡ് നിരക്ക് പ്രകാരം 28,43,824 രൂപ വിലയുണ്ട് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പജീറോ സ്പോര്‍ടിന്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലേട്ടന്റെ യാത്ര വെല്‍ഫയറില്‍

അവസാനമായി താരം സ്വന്തമാക്കിയ വാഹനമാണ് ടൊയോട്ട വെല്‍ഫയര്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വലിയ പാസഞ്ചര്‍ കാറും, രാജ്യത്തെ ഏറ്റവും ആഢംബരവും വിശാലവുമായ കാറുകളില്‍ ഒന്നാണിത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച വാഹനത്തിന്റെ കേരളത്തിലെ ആദ്യ ഉടമകളില്‍ ഒരാളാണ് നമ്മുടെ സൂപ്പര്‍ താരം മോഹന്‍ലാല്‍. ലാലേട്ടന് മുമ്പ് നിപ്പോണ്‍ ടൊയോട്ട ഉടമയായ ബാബു മൂപ്പനും, കിറ്റക്‌സ് ഉടമയായ സാബും എം ജേക്കബിനും ടൊയോട്ട വെല്‍ഫയര്‍ കരസ്ഥമാക്കിയിരുന്നു.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

എന്നാല്‍ ഇവ രണ്ടും രാജ്യത്ത് ആഢംബര എപിവിയുടെ വില്‍പ്പന ആരംഭിക്കുന്നതിന് മുന്നോടിയായി ഇറക്കുമതി ചെയ്തവയാണ്. ആഢംബരത്തിന് ഒരു പുതിയ മാനദണ്ഡം സജ്ജമാക്കുന്ന വാഹനത്തിന് 79.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ലാലിന്റെ ടാറ്റ നാനോ ആര്‍ട് കാര്‍

കൊച്ചിയിലെ മുസിരിസ് ബിനാലെയില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ടാറ്റ നാനോ ആര്‍ട് കാര്‍. കാറിന്റെ ബോഡിയില്‍ വര്‍ണങ്ങള്‍ പൂശി ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതാണ് ആര്‍ട് കാറുകള്‍.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഈ നാനോ കാര്‍ സംഭാവന ചെയ്തത് ലാലേട്ടനായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം? ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയായ ബോസ് കൃഷ്ണമാചാരിയാണ് ഈ ആര്‍ട് കാര്‍ സൃഷ്ടിച്ചത്. കാറിന്റെ ബോഡിയില്‍ പൂശാന്‍ പറ്റിയ പ്രത്യേക പെയിന്റുകളാണ് കൃഷ്ടണമാചാരി ഉപയോഗിച്ചത്.

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളില്‍ നിന്നും പുറത്തുവരുന്ന മോഡലുകളില്‍ ഏറ്റവും മനോഹരമായത് എന്ന് ടാറ്റ നാനോയെ വിശേഷിപ്പിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ തന്നെയാണ് ആര്‍ട് കാര്‍ സൃഷ്ടിക്കാന്‍ ബോസ് കൃഷ്ണമാചാരി നാനോയെത്തന്നെ തെരഞ്ഞെടുത്തത്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനാട്ടം:

കളത്തില്‍ എതിരാളികളില്ല; ലാലിന്റെ കളക്ഷനിലേക്ക് ഫാന്‍സി നമ്പറുമായി പുത്തന്‍ അതിഥി

Most Read Articles

Malayalam
English summary
Mohanlal aquired new fancy number for his Innova Crysta and more, read in malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X