ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

Written By:

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി, ടാറ്റ സഫാരി ഡികോര്‍ ഉത്പാദനം നിര്‍ത്തി. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സഫാരി ഡികോറിനെ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് പിന്‍വലിച്ചു. സഫാരി ഡികോറിന്റെ ഉത്പാദനം നിര്‍ത്തിയതായി ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി.

To Follow DriveSpark On Facebook, Click The Like Button
ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

സഫാരി ഡികോര്‍ നാള്‍വഴികള്‍

1998 ല്‍ ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിച്ച ടാറ്റ സഫാരി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ എസ്‌യുവികളില്‍ മുന്‍പന്തിയിലാണ്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് സഫാരി ഡികോര്‍ ആദ്യമായി എത്തിയത്.

ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

തുടര്‍ന്ന് 2003 ല്‍ പവര്‍ സ്റ്റീയറിംഗും ഫ്യൂവല്‍ പമ്പും, ഇലക്ട്രിക്കല്‍ അപ്ഗ്രഡേഷനുകളുമായി രണ്ടാം തലമുറ സഫാരി വന്നെത്തി. 2005 ല്‍ വ്യാപക മോഡിഫിക്കേഷനുകളോടെ ടാറ്റ അവതരിപ്പിച്ച സഫാരി, വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

3.0 ലിറ്റര്‍ DiCOR എഞ്ചിനില്‍ ഒരുങ്ങിയ മോഡലില്‍ പുതുമയാര്‍ന്ന എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈനുകളാണ് ഇടംപിടിച്ചത്. 2005 എഡിഷന്‍ മുതലാണ് സഫാരിയില്‍ ഡികോര്‍ പിന്‍നാമം ഒരുങ്ങിയതും.

ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

കോമണ്‍ റയില്‍ ടെക്‌നോളജിയോട് കൂടിയ 3.0 ലിറ്റര്‍ ഡികോര്‍ ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയ ടാറ്റയുടെ ആദ്യ മോഡല്‍ കൂടിയാണ് സഫാരി ഡികോര്‍. അതേവര്‍ഷം തന്നെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മോഡലില്‍ ടാറ്റ ഒരുക്കി.

ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

നിലവില്‍ സഫാരി ഡികോറിന്റെ ആധുനിക പരിവേഷം, സഫാരി സ്റ്റോമിന്റെ വില്‍പ്പന പഴയപടി തുടരുന്നുണ്ട്. അടുത്തിടെ മാരുതി ജിപ്സിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള വാഹനനിരയിലേക്ക് സഫാരി സ്റ്റോം സ്ഥാനം പിടിച്ചിരുന്നു.

ഇനി ഇല്ല സഫാരി ഡികോര്‍; എസ്‌യുവിയുടെ ഉത്പാദനം ടാറ്റ നിര്‍ത്തി

LX 4x2, EX 4x2 വേരിയന്റുകളായിരുന്ന സഫാരി ഡികോറില്‍ ടാറ്റ നല്‍കിയിരുന്നത്. യൂറോ4 നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 2.2 ലിറ്റര്‍ ഡികോര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനോടെയാണ് സഫാരി ഡികോര്‍ നിരയിലെ അവസാന എഡിഷന്‍ വന്നെത്തിയത്.

കൂടുതല്‍... #ടാറ്റ
English summary
Is This The End Of Road For Tata Safari Dicor? Read in Malayalam.
Story first published: Wednesday, July 12, 2017, 19:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark