ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

By Dijo Jackson

ഇന്ത്യന്‍ കാര്‍ പ്രേമികളെ അമ്പരിപ്പിച്ചാണ് ആദ്യ ടെസ്‌ല കാര്‍ ഇന്ത്യന്‍ തീരമണഞ്ഞത്. ആളും ആരവങ്ങളുമില്ലാതെ തികച്ചും അപ്രതീക്ഷിതമായാണ് മോഡല്‍ എക്‌സ് ഇലക്ട്രിക് എസ്‌യുവി മുംബൈയില്‍ വന്നിറങ്ങിയതും.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

ടെസ്‌ല കാറുകള്‍ക്ക് ഇന്ത്യ അനുയോജ്യമാണോ എന്ന വാദപ്രതിവാദങ്ങള്‍ക്കിടെ എസ്സാര്‍ ഗ്രൂപ് തലവന്‍ പ്രശാന്ത് റൂയയാണ് ടെസ്‌ല മോഡല്‍ എക്‌സിനെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ധൈര്യം കാണിച്ചത്.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

എന്തായാലും റൂയയുടെ തീരുമാനം തെറ്റിയില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ. തിരക്കേറിയ മുംബൈ റോഡുകളില്‍ സുഗമമായി നീങ്ങുന്ന ടെസ്‌ല മോഡല്‍ എക്‌സിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

ഡീപ് ബ്ലൂ മെറ്റാലിക് നിറത്തില്‍ റൂയ സ്വന്തമാക്കിയ മോഡല്‍ എക്‌സ് ടെസ്‌ല നിരയില്‍ നിന്നുള്ള ഏക എസ്‌യുവിയാണ്. രാജ്യാന്തര വിപണിയില്‍ 130,000 ഡോളറാണ് (ഏകദേശം 83.46 ലക്ഷം രൂപ) ടെസ്‌ല എസ്‌യുവിയുടെ വില.

Recommended Video

Volvo's Smallest SUV XC40 Is All Set To Be Launched In India - DriveSpark
ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

അതേസമയം 2 കോടി രൂപയ്ക്ക് മേലെ ചെലവിട്ടാണ് മോഡല്‍ എക്‌സിനെ റൂയ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ടെസ്‌ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്ന് കൂടിയാണ് മോഡല്‍ എക്‌സ്.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്സ് അണിനിരക്കുന്നത്.

Trending On DriveSpark Malayalam:

ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?

മഴയ്ക്ക് ശേഷം കാര്‍ ഉടനടി കഴുകണമെന്ന് പറയാന്‍ കാരണം

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്സിൽ ടെസ്‌ല പിന്തുടരുന്നതും. സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍ എക്സ് എസ്‌യുവിയുടെ ഇന്റീരിയര്‍.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

വിശാലമായ അകത്തളം ഒരുങ്ങിയ 7 സീറ്റര്‍ എസ് യു വിയാണ് മോഡല്‍ എക്സ്. ഫ്രണ്ട്, റിയര്‍ ആക്സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍ എക്സിലുള്ളത്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പശ്ചാത്തലത്തില്‍ എസ് യു വിയുടെ മുന്‍ചക്രങ്ങള്‍ക്ക് 255 bhp കരുത്ത് ലഭിക്കുമ്പോള്‍, 496 bhp കരുത്താണ് പിന്‍ചക്രങ്ങള്‍ക്ക് പരമാവധി ലഭിക്കുക.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ ആകെത്തുകയായി 967 Nm torque ഉം മോഡല്‍ എക്സിന് ലഭിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ് യു വിയുടെ ബേസ് 90D വേരിയന്റിന് വേണ്ടത് കേവലം 4.8 സെക്കന്‍ഡുകളാണ്.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

ഉയര്‍ന്ന P90D വേരിയന്റ് 3.8 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ ഈ വേഗത കൈവരിക്കും. ഇതും പോരായെന്നുണ്ടെങ്കില്‍ ടോപ് വേരിയന്റ് P90D 3.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത പിന്നിടും!

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

250 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എക്സിന്റെ പരമാവധി വേഗത. സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനമായ ഓട്ടോ പൈലറ്റ് ഫീച്ചറിലാണ് ടെസ്‌ല മോഡല്‍ എക്സിന്റെ വരവ്.

ഇന്ത്യന്‍ നിരത്തില്‍ ടെസ്‌ല ഓടിത്തുടങ്ങി!

ഇപ്പോള്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്ന മോഡല്‍ എക്സ് സ്വകാര്യ ഇറക്കുമതി മാത്രമാണ്. സമീപ ഭാവിയില്‍ തന്നെ ടെസ്‌ല കാറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #tesla #christmas
English summary
Watch This Tesla Model X In Action On The Indian Roads. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X