ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

By Staff

നവംബര്‍ 21 -ന് പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ വില്‍പനയ്ക്കു വരും. എംപിവിയുടെ പ്രീ-ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. മനേസര്‍ ശാലയില്‍ നിന്നുള്ള പുതുതലമുറ എര്‍ട്ടിഗ യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലേക്കു എത്താന്‍ തുടങ്ങിയതോടെ എംപിവിയുടെ ചിത്രങ്ങള്‍ ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

കഴിഞ്ഞ ആറുവര്‍ഷമായി വിപണിയില്‍ തുടരുന്ന എര്‍ട്ടിഗയ്ക്കു പുതുമ സമര്‍പ്പിക്കാന്‍ നവീകരിച്ച '2018' പതിപ്പിന് കഴിയും. വലുപ്പത്തിലും രൂപഭാവത്തിലും പുതിയ എര്‍ട്ടിഗയ്ക്ക് പക്വത കൂടുതലാണ്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാരുതി എംപിവി ധാരാളിത്തം പുലര്‍ത്തും.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

കൂടുതല്‍ പ്രകടനക്ഷമതയുള്ള എഞ്ചിനും പുത്തന്‍ എര്‍ട്ടിഗയുടെ പ്രത്യേകതയാണ്. 2018 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ വെച്ചാണ് എര്‍ട്ടിഗയെ സുസുക്കി ആദ്യമായി അവതരിപ്പിച്ചത്. നിലവിലെ മോഡലിനെക്കാള്‍ 99 mm നീളവും 40 mm വീതിയും 5 mm ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലുണ്ട്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

അതേസമയം വീല്‍ബേസില്‍ മാറ്റമില്ല; 2,740 mm ആയി തന്നെ വീല്‍ബേസ് തുടരുന്നു. നീളം കൂടിയതിനാല്‍ അകത്തളത്തില്‍ കൂടുതല്‍ വിശാലത എര്‍ട്ടിഗ അവകാശപ്പെടും. മൂന്നാംനിര സീറ്റുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് കമ്പനി ശ്രമിക്കുന്നത്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

മുഴുവന്‍ സീറ്റുനിരകളിലും കാലുകള്‍ വെയ്ക്കാന്‍ ഭേദപ്പെട്ട സ്ഥലമുണ്ട്. ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് മോഡലുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയിലാണ് എര്‍ട്ടിഗയും പുറത്തുവരുന്നത്. ക്രോം ആവരണമുള്ള വലിയ ഗ്രില്ലാണ് എര്‍ട്ടിഗയുടെ മുഖ്യ ഡിസൈന്‍ വിശേഷം.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

വലിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എര്‍ട്ടിഗയുടെ രൂപവൈഭവം വെളിപ്പെടുത്തും. ഒഴുകിയിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. 15 ഇഞ്ച് അലോയ് വീലുകള്‍ക്ക് സംഭവിച്ച പരിഷ്‌കാരം എംപിവിക്ക് സ്‌പോര്‍ടി പ്രതിച്ഛായ സമ്മാനിക്കുകയാണ്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

പിറകിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി L ആകൃതിയിലാണ് ടെയില്‍ലാമ്പുകള്‍. കുത്തനെയുള്ള പിന്‍ വിന്‍ഡ്‌സ്‌ക്രീന്‍ എംപിവിയുടെ പുതുമയാണ്.

Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

ഉള്ളിലെ 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഒരുങ്ങും. അടുത്തവര്‍ഷം വിപണിയില്‍ പ്രാബല്യത്തില്‍ വരുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും എര്‍ട്ടിഗയിലുണ്ട്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും പുത്തന്‍ എര്‍ട്ടിഗയിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും. കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെ നീളും മാരുതി എര്‍ട്ടിഗയുടെ മറ്റു വിശേഷങ്ങള്‍.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

നാലു വകഭേദങ്ങളും രണ്ടു എഞ്ചിന്‍ ഓപ്ഷനുകളുമാണ് പുതിയ എര്‍ട്ടിഗയില്‍ അണിനിരക്കുക. ഇക്കാര്യം മാരുതി സ്ഥിരീകരിച്ചു. സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള പുതിയ 1.5 ലിറ്റര്‍ K15 പെട്രോള്‍ എഞ്ചിന്‍ എര്‍ട്ടിഗയിലും തുടിക്കും. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരമാണിത്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

104 bhp കരുത്തും 138 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളിന് ലഭിക്കും. സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലവും പെട്രോള്‍ പതിപ്പിനുണ്ട്.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

ഇക്കാരണത്താല്‍ 20 കിലോമീറ്റര്‍ മൈലേജ് മോഡലില്‍ പ്രതീക്ഷിക്കാം. അതേസമയം നിലവിലെ 1.3 ലിറ്റര്‍ DDIS 200 എഞ്ചിന്‍ തന്നെയാണ് ഡീസല്‍ മോഡലില്‍. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം അവകാശപ്പെടും.

Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

25 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഉറപ്പുവരുത്താന്‍ എര്‍ട്ടിഗ ഡീസലിലുള്ള സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ധാരാളം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ എര്‍ട്ടിഗ ഡീസലിലുണ്ടാവുകയുള്ളൂ.

ഇതാണ് പുത്തന്‍ എര്‍ട്ടിഗ, മാരുതിയുടെ തയ്യാറെടുപ്പുകള്‍ മുഴുവന്‍ വെളിച്ചത്ത്

LXi/LDi, VXi/VDi, ZXi/ZDi, ZXi പ്ലസ്/ DZi പ്ലസ് വകഭേദങ്ങളില്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അണിനിരക്കും. പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങള്‍ 2018 മാരുതി എര്‍ട്ടിഗയില്‍ തിരഞ്ഞെടുക്കാം. വിപണിയില്‍ മഹീന്ദ്ര മറാസോ, റെനോ ലോഡ്ജി എന്നിവരുമായാണ് മാരുതി എര്‍ട്ടിഗയുടെ മത്സരം.

Image Source: TeamBHP, Instagram/Indra Fathan

Most Read Articles

Malayalam
English summary
2018 Maruti Eritga Spotted In Dealership. Read in Malayalam.
Story first published: Thursday, November 15, 2018, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X