വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

By Dijo Jackson

അടുത്ത മൂന്നുവര്‍ഷംകൊണ്ടു ഇന്ത്യയില്‍ ആറു പുതിയ കാറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. പുതുതലമുറ CR-V, സിവിക് മോഡലുകളെ ഹോണ്ട ഈ വര്‍ഷം ധൃതിപ്പെട്ടു ഇങ്ങോട്ടു വില്‍പനയ്ക്ക് എത്തിക്കാന്‍ ഒരുങ്ങുന്നതിന്റെ കാരണമിതാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് വരണമെന്നു കാര്‍ പ്രേമികള്‍ ആഗ്രഹിക്കുന്ന ഏഴു ഹോണ്ട മോഡലുകള്‍ പരിശോധിക്കാം —

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട HR-V

ഇന്ത്യയിലൊഴികെ മറ്റു പ്രധാന വിപണികളിലെല്ലാം ഹോണ്ട വില്‍പനയ്ക്ക് അണിനിരത്തുന്ന പ്രീമിയം മിനി എസ്‌യുവി. ഹോണ്ട വെസല്‍ എന്ന പേരില്‍ 2013 ടോക്കിയോ മോട്ടോര്‍ ഷോയില്‍ പിറന്ന HR-V -യില്‍ മേല്‍ത്തരം ഫീച്ചറുകളാണ് കമ്പനി നല്‍കുന്നത്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന RS വകഭേദം പനാരോമിക് സണ്‍റൂഫ്, 19 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയവ അവകാശപ്പെടും. 1.5 ലിറ്റര്‍, 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍. ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

HR-V ഫെയ്‌സ്‌ലിഫ്റ്റ് പിറക്കാനായിരിക്കെ മോഡലിനെ ഇന്ത്യയിലോട്ടു ആലോചിക്കാന്‍ ഹോണ്ട തയ്യാറായേക്കും. പ്രീമിയം എസ്‌യുവി പരിവേഷം ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ HR-V -യ്ക്ക് മുതല്‍ക്കൂട്ടായി മാറും.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട റിഡ്ജ്‌ലൈന്‍

അമേരിക്കന്‍ വിപണിയ്ക്ക് വേണ്ടി കമ്പനി പ്രത്യേകം പുറത്തിറക്കുന്ന ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്കാണ് റിഡ്ജ്‌ലൈന്‍. ഹോണ്ട മാനുഫാക്ച്ചറിംഗ് ഓഫ് അലബാമ എന്ന കമ്പനിയാണ് റിഡ്ജ്‌ലൈനിനെ പുറത്തിറക്കുന്നത്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ടയുടെ പുതുതലമുറ ACE ബോഡി ഉപയോഗപ്പെടുത്തുന്ന റിഡ്ജ്‌ലൈനിന് ഭാരംകുറഞ്ഞ യുണിബോഡി കണ്‍സ്ട്രക്ഷന്‍ ഷാസിയാണ് അടിസ്ഥാനം. പൂര്‍ണ്ണ സ്വതന്ത്ര സസ്‌പെന്‍ഷന്‍ റിഡ്ജ്‌ലൈനിനെ ഓഫ്‌റോഡര്‍ വിശേഷണത്തെ ബലപ്പെടുത്തും.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

3.5 ലിറ്റര്‍ i-VTEC നാച്ചുറലി ആസ്പിരേറ്റഡ് V6 പെട്രോള്‍ എഞ്ചിനാണ് റിഡ്ജ്‌ലൈനില്‍. പുതിയ ഹോണ്ട പൈലറ്റ് എസ്‌യുവിയിലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്. ആറു സ്പീഡ്, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്കുകള്‍ക്ക് പ്രചാരം കുറവായതുകൊണ്ടു റിഡ്ജ്‌ലൈനിനെ അടുത്തെങ്ങും ഇങ്ങോട്ടു പ്രതീക്ഷിക്കേണ്ടതില്ല.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട അവാന്‍സിയര്‍

ചൈനീസ് വിപണിയില്‍ ഹോണ്ട കൊണ്ടവന്ന ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് അവാന്‍സിയര്‍. CR-V എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തുന്ന അവാന്‍സിയറില്‍ ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര കൂപ്പെ പരിവേഷം സമര്‍പ്പിക്കും. എസ്‌യുവിയെക്കാള്‍ ഉപരി ക്രോസ്ഓവര്‍ എന്ന വിശേഷണമാകും അവാന്‍സിയറിന് ഉചിതം.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

കമ്പനിയുടെ ഏറ്റവും പുതിയ 2.0 ലിറ്റര്‍ സ്‌പോര്‍ട് ടര്‍ബ്ബോ VTEC പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന ആദ്യ ഹോണ്ട എസ്‌യുവി കൂടിയാണ് അവാന്‍സിയര്‍. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എന്നിവ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അവാന്‍സിയറിന്റെ ഹൈബ്രിഡ് പതിപ്പിനെയും ഹോണ്ട വില്‍പനയ്ക്ക് എത്തിക്കുന്നുണ്ട്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട S660

കെയ് കാര്‍ വിഭാഗത്തില്‍പ്പെടുന്ന കോമ്പാക്ട് രണ്ടു സീറ്റര്‍ റിയര്‍ വീല്‍ ഡ്രൈവ് കാറാണ് S660. ജാപ്പനീസ് വിപണിയ്ക്ക് വേണ്ടി മാത്രമാണ് കമ്പനി S660 മോഡല്‍ പുറത്തിറക്കുന്നത്. എന്നാല്‍ പതിവില്‍ വിപരീതമായി അടുത്തിടെ ഇന്തോനേഷ്യയില്‍ കാറിനെ ഹോണ്ട പ്രദര്‍ശിപ്പിക്കുകയുണ്ടായി.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

660 സിസി ഇരട്ട ക്യാം മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് ഹോണ്ട S660 -യില്‍. ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ഒരുങ്ങുന്നുണ്ട്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട NSX

അക്യൂറ NSX എന്ന പേരില്‍ അമേരിക്കയില്‍ ഹോണ്ട നിര്‍മ്മിച്ചു വില്‍ക്കുന്ന ഫ്‌ളാഗ്ഷിപ്പ് മിഡ് എഞ്ചിന്‍ ഹൈബ്രിഡ് സൂപ്പര്‍കാറാണിത്. മുന്‍തലമുറകളെ പോലെ ഭാരം കുറഞ്ഞ അലൂമിനിയം സ്‌പേസ് ഫ്രെയിം ഷാസിയിലാണ് മോഡലിന്റെ ഒരുക്കം.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

സ്‌പോര്‍ട് ഹൈബ്രിഡ് SH-AWD സംവിധാനം ഒരുങ്ങുന്ന കാറില്‍ ഇരട്ട ടര്‍ബ്ബോകളുള്ള DOHC V6 എഞ്ചിനാണ് തുടിക്കുന്നത്. മൂന്നു വൈദ്യുത മോട്ടോറുകളുടെ പിന്തുണ എഞ്ചിനുണ്ട്. ഒമ്പതു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് മോഡലില്‍.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട ഒഡീസി

ഹോണ്ടയുടെ വലിയ മിനിവാനാണ് ഒഡീസി. പ്രീമിയം യൂട്ടിലിറ്റി വാഹനമായി ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ഒഡീസിയെ ഹോണ്ട അവതരിപ്പിച്ചത് അടുത്തിടെയാണ്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മോഡലിലുള്ളത്. ഇതിനുപുറമെ ഹോണ്ടയുടെ സ്‌പോര്‍ട് i-MMD ഡ്രൈവ്‌ട്രെയിന്‍ ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പും ഒഡീസിയില്‍ ലഭ്യമാണ്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

ഹോണ്ട സിവിക് ടൈപ്-R

ലോകത്തിലെ ഏറ്റവും വേഗതയേറിയ മുന്‍ വീല്‍ ഡ്രൈവ് പ്രൊഡക്ഷന്‍ ഹാച്ച്ബാക്കാണ് ഹോണ്ട സിവിക് ടൈപ്-R. നാലു ചക്രങ്ങളിലും അഡാപ്റ്റീവ് ഡാമ്പര്‍ സംവിധാനം ഒരുങ്ങുന്ന സിവിക് ടൈപ്-R -ല്‍ 2.0 ലിറ്റര്‍ VTEC ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്.

വരണം ഈ ഏഴു ഹോണ്ട കാറുകള്‍ ഇന്ത്യയില്‍

എഞ്ചിന്‍ 6,500 rpm -ല്‍ 309 bhp കരുത്തും 2,500 - 4,500 rpm -ല്‍ 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ മോഡലിലുള്ളു. മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഹാച്ച്ബാക്കിന് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
7 Honda Cars Enthusiasts Ask for In India. Read in Malayalam.
Story first published: Saturday, August 11, 2018, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X