ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

By Dijo Jackson

ഈ വര്‍ഷമാദ്യമാണ് റോള്‍സ് റോയ്‌സ് കലിനന്‍ വിപണിയില്‍ എത്തിയത്. റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവി. കലിനന്‍ എസ്‌യുവിയെ റോള്‍സ് റോയ്‌സ് പ്രഖ്യാപിച്ചതു മുതല്‍ മോഡലിനെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ അവസരം കാത്തിരിക്കുകയാണ്. ആദ്യമെ ബുക്ക് ചെയത് പലരുടെയും ഗരാജില്‍ റോള്‍സ് റോയ്‌സ് കലിനന്‍ എസ്‌യുവി തലയുയര്‍ത്തി കഴിഞ്ഞു.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

ഇന്ത്യയിലും ചിത്രം വ്യത്യസ്തമല്ല. റോള്‍സ് റോയ്‌സ് കലിനന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യം. അഭിനി സോഹന്‍ റോയ് എന്ന വനിതയാണ് ഇന്ത്യയില്‍ ആദ്യം റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കുക. ഏരീസ് ഗ്രൂപ്പ് സ്ഥാപകന്‍ സോഹന്‍ റോയ് ഭാര്യ അഭിനി സോഹന് വേണ്ടി റോള്‍സ് കലിനാന്‍ എസ്‌യുവി ബുക്ക് ചെയ്തു കഴിഞ്ഞു.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ഉപഭോക്താവ് അഭിനി സോഹനാണെന്ന കാര്യം സോഹന്‍ റോയ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷിക സമ്മാനമായാണ് അഞ്ചു കോടി രൂപയോളം വില മതിക്കുന്ന കലിനനെ ഇദ്ദേഹം ഭാര്യയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നത്.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

വിവാഹ വാര്‍ഷിക ദിനമായ ഡിസംബര്‍ 25 -ന് കലിനന്‍ എസ്‌യുവിയെ റോള്‍സ് റോയ്‌സ് ഇവര്‍ക്കു കൈമാറും. രാജ്യാന്തര വിപണികളില്‍ 2.2 കോടി രൂപയോളമാണ് റോള്‍സ് റോയ്‌സ് കലിനന് വില. ഇന്ത്യയില്‍ വരുമ്പോള്‍ നികുതിയുള്‍പ്പെടെ അഞ്ചര കോടിയോളം രൂപ കലിനന് വില വരും.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

പുതിയ ഫാന്റം 8 അടിത്തറയില്‍ നിന്നുമാണ് പുതിയ അത്യാഢംബര വിസ്മയത്തെ റോള്‍സ് റോയ്‌സ് നിര്‍മ്മിക്കുന്നത്. ഒരുക്കം വിശിഷ്ടമായ മൂന്നു ബോക്‌സ് ഘടനയില്‍. ഏതു കഠിന പ്രതലവും 'ഒഴുകിയിറങ്ങാന്‍' കലിനന് കഴിയുമെന്ന് റോള്‍സ് റോയ്‌സ് വാദിക്കുന്നു.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

ഇതിനു വേണ്ടി എസ്‌യുവിയെ കമ്പനി പ്രത്യേകം പരുവപ്പെടുത്തിയിട്ടുണ്ട്. നാലു സീറ്റര്‍, അഞ്ചു സീറ്റര്‍ പരിവേഷം എസ്‌യുവിയില്‍ ലഭ്യമാണ്. വൈദ്യുത പിന്തുയാല്‍ കലിനാനില്‍ പിന്‍ സീറ്റ് ക്രമീകരിക്കാം. വ്യൂയിംഗ് സ്യൂട്ട് പാക്കേജും കലിനാന്റെ മുഖ്യവിശേഷമാണ്.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

പിറകിലെ ബൂട്ടില്‍ രണ്ടു കസേരകളും ഒരു ചെറു മേശയും വ്യൂയിംഗ് സ്യൂട്ടിന്റെ ഭാഗമായി ഒരുങ്ങുന്നു. ബട്ടണ്‍ അമര്‍ത്തുന്ന പക്ഷം ബൂട്ട് താനെ തുറന്നു കസേരകളും മേശയും കലിനാന് പിന്നില്‍ സജ്ജമാകും.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

6.75 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനിലാണ് റോള്‍സ് റോയല്‍ കലിനാന്‍ തുടിക്കുക. ഇതേ എഞ്ചിനാണ് ഫാന്റത്തിലും. എന്നാല്‍ കലിനാനില്‍ കരുത്തുത്പാദനം കമ്പനി റീട്യൂണ്‍ ചെയ്തിട്ടുണ്ട്. എഞ്ചിന് 571 bhp കരുത്തും 650 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

1,900 rpm -ല്‍ തന്നെ പരമാവധി ടോര്‍ഖ് കലിനാന് ലഭിക്കും. അതുകൊണ്ടു ദുര്‍ഘടമായ പ്രതലം താണ്ടാന്‍ കാലിനാന്‍ വിയര്‍ക്കില്ല. ഗ്രാസ്, സ്‌നോ, ഗ്രാവല്‍, മഡ് ഡ്രൈവ് മോഡുകളുള്ള ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും കാലിനാനില്‍ ഒരുങ്ങുന്നുണ്ട്.

ഇവരാണ് റോള്‍സ് റോയ്‌സ് കലിനന്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത

ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്ന ആദ്യ റോള്‍സ് റോയ്സ് കൂടിയാണ് കലിനാന്‍. ഏതു പ്രതലവും താണ്ടാന്‍ പ്രത്യേക 'ഓഫ്റോഡ്' ബട്ടണ്‍ കലിനാനിലുണ്ട്. നിരയില്‍ ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്സ് കലിനാന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ബെന്റെയ്ഗയുമായാണ് കലിനാന്‍ കൊമ്പുകോര്‍ക്കുക.

Source: Facebook

Most Read Articles

Malayalam
കൂടുതല്‍... #rolls royce
English summary
This Lady Is The First Indian To Buy The Rolls Royce Cullinan SUV. Read in Malayalam.
Story first published: Thursday, June 14, 2018, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X