'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

By Dijo Jackson

ജയിംസ് ബോണ്ടിന്റെ കാറേതെന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരം ഒന്നുമാത്രം - ആസ്റ്റണ്‍ മാര്‍ട്ടിന്‍. മെഷീന്‍ ഗണ്ണും തോക്കും ബോബും നിറഞ്ഞാടുന്ന ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ എതിരാളികളെ നിഷ്പ്രരാക്കി കുതിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകളെ കണ്ടാലും കണ്ടാലും മതിവരില്ല. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഐതിഹാസിക ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -നോടാണ് ആരാധകര്‍ക്ക് പ്രിയം കൂടുതല്‍.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ഗോള്‍ഡ്ഫിംഗര്‍ (1964), തണ്ടര്‍ ബോള്‍ട്ട് (1965), ഗോള്‍ഡന്‍ഐ (1995), ടുമാറൊ നെവര്‍ ഡൈസ് (1997), കാസിനോ റോയല്‍ (2006), സ്‌കൈഫാള്‍ (2012); മണ്‍മറഞ്ഞെങ്കിലും സിനിമപ്രേമികളുടെ മനസില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ആഴത്തില്‍ പതിയാന്‍ കാരണങ്ങള്‍ ഒരുപാടാണ്.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

വര്‍ഷം 2018 -ല്‍ എത്തിനില്‍ക്കുമ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ നിന്നുള്ള DB5 -ന് ലഭിക്കുന്ന വന്‍പ്രചാരം മുന്‍നിര്‍ത്തി ക്ലാസിക് കാറിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. കേട്ടത് ശരിയാണ്, ലോകപ്രശസ്ത ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 തിരിച്ചുവരുന്നു.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

1964 -ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ഗോള്‍ഡ്ഫിംഗറിലൂടെ ആരാധകര്‍ പരിചയപ്പെട്ട ഐതിഹാസിക ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററാണ് വീണ്ടും ഉത്പാദനത്തിന് സജ്ജമാകുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ കാറെന്നാണ് DB5 ഗ്രാന്‍ഡ് ടൂററിനുള്ള വിശേഷണം.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ന്യൂപോര്‍ട്ട് പാഗ്നലില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വര്‍ക്ക്‌സില്‍ നിന്നും മോഡലിന്റെ 25 യൂണിറ്റുകള്‍ മാത്രമെ കമ്പനി നിര്‍മ്മിക്കുകയുള്ളൂ. ഇതേ നിര്‍മ്മാണശാലയില്‍ നിന്നാണ് ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള മോഡലുകളെ കമ്പനി പുറത്തിറക്കുന്നത്.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ജയിംസ് ബോണ്ട് ഉപയോഗിച്ച DB5 ഗ്രാന്‍ഡ് ടൂററിനെ അനുകരിച്ച് എല്ലാവിധ ആധുനിക സംവിധാനങ്ങളും സൂത്രവിദ്യകളും പുതിയ മോഡലുകള്‍ അവകാശപ്പെടും. അതേസമയം ആയുധ സംവിധാനങ്ങള്‍ ഉണ്ടാകില്ല.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

കാലഘട്ടത്തെ വിസ്മയിപ്പിച്ച റേഡിയോടെലിഫോണ്‍, പാസഞ്ചര്‍ സീറ്റ് ഇജക്ഷന്‍ സ്വിച്ച്, ബട്ടണമര്‍ത്തിയാല്‍ നീളുന്ന തോക്കിന്‍ കുഴലുകള്‍, കറങ്ങിമറിയുന്ന നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ കാറുകളില്‍ ഇടംപിടിക്കില്ലെന്നര്‍ത്ഥം.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

4.0 ലിറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സ് എഞ്ചിന്‍ തന്നെ പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററുകളിലും തുടരും. എഞ്ചിന് 282 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ZF ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലെത്തുക.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 7.1 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 230 കിലോമീറ്ററാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 -ന്റെ പരമാവധി വേഗം. അറുപതുകാലഘട്ടത്തില്‍ ഇതു വലിയ അത്ഭുതമായിരുന്നു.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ലോകത്താകെ 1059 ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 മോഡലുകള്‍ മാത്രമാണ് ഇന്നുവരെ കമ്പനി വിറ്റിട്ടുള്ളത്. 1963 മുതല്‍ 1965 വരെയാണ് കാര്‍ വിപണിയില്‍ വില്‍പനയ്ക്ക് വന്നിരുന്നതും.

'ജയിംസ് ബോണ്ട്' കാര്‍ തിരിച്ചുവരുന്നൂ, നിറഞ്ഞ കൈയ്യടി നേടി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ലിമിറ്റഡ് എഡിഷനായതുകൊണ്ടു 2.75 മില്യണ്‍ പൗണ്ടോളം പുതിയ മോഡലുകള്‍ക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വില നിശ്ചയിക്കുമെന്നാണ് സൂചന. അതായത് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററിനെ വാങ്ങി ഇന്ത്യയില്‍ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ നികുതി കൂട്ടാതെ 24.6 കോടി രൂപയോളം മുടക്കേണ്ടതായി വരും.

ഇനി വാങ്ങിയാലും നിരത്തിലോടാനുള്ള അവകാശം ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 ഗ്രാന്‍ഡ് ടൂററുകള്‍ക്കില്ല. റോഡ് ലീഗല്‍ കാറായിരിക്കില്ല വരാന്‍ പോകുന്ന DB5 ഗ്രാന്‍ഡ് ടൂററുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #aston martin
English summary
Aston Martin DB5 From ‘James Bond: Goldfinger’ To Be Built Again. Read in Malayalam.
Story first published: Monday, August 27, 2018, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X