ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

By Dijo Jackson

കാറുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി. 2.74 ലക്ഷം മുതല്‍ പത്തു ലക്ഷം രൂപവരെ ഔഡി കാറുകള്‍ക്ക് വിലക്കിഴിവ്. പുതിയ ഓഫറിന് കീഴില്‍ A3, A4, A6, Q3 മോഡലുകള്‍ക്കാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിലക്കിഴിവ് ഒരുക്കുന്നത്. ഓഫര്‍ കാലാവധി ജൂണ്‍ മാസം വരെ. A3, A4, A6 എന്‍ട്രി ലെവല്‍ സെഡാനുകളുടെയും Q3 എന്‍ട്രി ലെവല്‍ എസ്‌യുവിയുടെയും തെരഞ്ഞെടുത്ത വകഭേദങ്ങളിലാണ് വിലക്കിഴിവ് ലഭിക്കുക.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

ഓഫറിന് കീഴിലുള്ള കാറുകളെ 'ഈസി ഇഎംഐ' ഓപ്ഷനിലൂടെയും ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്. ഓഫറിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കാര്‍ വാങ്ങിയാലും അടുത്തവര്‍ഷാരംഭം മുതല്‍ക്കാണ് തവണകള്‍ ആരംഭിക്കുക.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

ഓഫറിന് കീഴില്‍ എന്‍ട്രി ലെവല്‍ A3 സെഡാനില്‍ ഒരുങ്ങുന്നത് 5.1 ലക്ഷം രൂപയുടെ വിലക്കിഴിവ്. 27.99 ലക്ഷം രൂപയാണ് A3 സെഡാന്റെ ഓഫര്‍ വില; യഥാര്‍ത്ഥ വില 33.1 ലക്ഷം രൂപയും. സമാനമായി A4 സെഡാനിലും 5.5 ലക്ഷം രൂപയുടെ വിലക്കിഴിവ് ഒരുങ്ങുന്നു.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

35.99 ലക്ഷം രൂപയാണ് മോഡലിന്റെ ഓഫര്‍ വില; യഥാര്‍ത്ത വില 41.47 ലക്ഷം രൂപയും. നിലവില്‍ വില്‍പനയിലുള്ള A6 സെഡാനിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് കമ്പനി നല്‍കുന്നത്. A6 സെഡാനില്‍ 9.7 ലക്ഷം രൂപ ഔഡി വെട്ടിക്കുറച്ചു; പുതുക്കിയ വില 46.99 ലക്ഷം രൂപ.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

ഔഡി A6 മോഡലിന്റെ യഥാര്‍ത്ഥ വിലയാകട്ടെ 56.69 ലക്ഷം രൂപയും. അടുത്തവര്‍ഷം ആരംഭത്തോടെ പുതുതലമുറ A6 ഇന്ത്യയില്‍ എത്താനിരിക്കെ സ്‌റ്റോക്ക് തീര്‍ക്കാനുള്ള കമ്പനിയുടെ നീക്കം കൂടിയാണിത്.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

ഔഡിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവി Q3 -യില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ളത് 2.74 ലക്ഷം രൂപയുടെ വിലക്കിഴിവ്. 34.73 ലക്ഷത്തില്‍ നിന്നും 31.99 ലക്ഷം രൂപയായി മോഡലിന് വില കുറഞ്ഞു. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

വില്‍പനാനന്തര സേവന ആനുകൂല്യങ്ങളും ഓഫറില്‍ ഉള്‍പ്പെടും. കമ്പനിയുടെ 'ചോയിസ് പ്രോഗ്രാം' മുഖേന തെരഞ്ഞെടുത്ത മോഡലുകളില്‍ 57 ശതമാനം ബൈക്ക്ബാക്ക് ഗ്യാരണ്ടിയും ഉപഭോക്താക്കള്‍ക്ക് ഔഡി നല്‍കും.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

ഇതിനു പുറമെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും സര്‍വീസ് പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നേടാം. നിലവില്‍ ആഢംബര കാര്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സാണ് രാജ്യത്തു മുന്നില്‍. തൊട്ടു പിന്നില്‍ ബിഎംഡബ്ല്യുവും.

ഔഡിയുടെ അപ്രതീക്ഷിത ഓഫര്‍, കാറുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിലക്കിഴിവ്

പട്ടികയില്‍ മൂന്നാമതാണ് ഔഡി. പോയ വര്‍ഷം 7,876 കാറുകളെയാണ് ഇന്ത്യയില്‍ ഔഡി വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു രണ്ടു വര്‍ഷം വളര്‍ച്ച കമ്പനി കൈവരിച്ചു. ഒരു മാസം നീളുന്ന പുതിയ ഓഫര്‍ പദ്ധതി വിപണിയില്‍ ഔഡിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #audi
English summary
Audi India Announces Discount Offers Of Up To Rs 10 Lakh On Select Models. Read in Malayalam.
Story first published: Tuesday, May 29, 2018, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X