പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

By Dijo Jackson

ഔഡി Q5 പെട്രോള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 55.27 ലക്ഷം രൂപയാണ് പുതിയ Q5 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ജനുവരി മാസമാണ് Q5 ഡീസല്‍ പതിപ്പിനെ ഔഡി വിപണിയില്‍ കൊണ്ടുവന്നത്. അഞ്ചു മാസങ്ങള്‍ക്കിപ്പുറം പുതിയ Q5 പെട്രോളും വിപണിയില്‍ അവതരിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഔഡി നിരയില്‍ അണിനിരക്കുന്ന മൂന്നാമത്തെ കാറാണിത്.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

2016 പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ Q5 -നെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി കാഴ്ചവെച്ചത്. ഡിസൈന്‍ മുഖത്ത് Q5 പെട്രോള്‍, ഡീസല്‍ വകഭേദങ്ങല്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. സിഗ്നേച്ചര്‍ സിംഗിള്‍ ഫ്രെയിം ഗ്രില്ലും മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും എസ്‌യുവിയുടെ മുഖരൂപത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

മേല്‍ക്കൂരയോടു ചേര്‍ന്നൊരുങ്ങിയ സ്‌പോയിലര്‍, പരിഷ്‌കരിച്ച ബമ്പര്‍, ഡിഫ്യൂസര്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിങ്ങനെ നീളും പിന്നിലെ വിശേഷങ്ങള്‍. ലെതര്‍ അപ്ഹോള്‍സ്റ്ററി, പാഡില്‍ ഷിഫ്റ്റോട് കൂടിയ മൂന്നു സ്പോക്ക് ലെതര്‍ സ്റ്റീയറിംഗ് വീല്‍, വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാവുന്ന മുന്‍ സീറ്റ് പോലുള്ള സവിശേഷതകള്‍ അകത്തളത്തില്‍ എടുത്തുപറയണം.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

ക്ലാസിക്, പ്രൊഗ്രസീവ് കാഴ്ചകളുള്ള 12.3 ഇഞ്ച് ഔഡി വിര്‍ച്വല്‍ കോക്പിറ്റ് ഡിസ്പ്ലേ, 8.3 ഇഞ്ച് MMI ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള ഔഡി ഫോണ്‍ബോക്സ്; ഉള്ളിലെ വിശേഷങ്ങള്‍ തീരില്ല. ഡീസല്‍ മോഡലില്‍ ഒരുങ്ങുന്ന അലോയ് വീല്‍ ശൈലിയാണ് Q5 പെട്രോളും പിന്തുടരുന്നത്.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

അതേസമയം പിന്നില്‍ പതിഞ്ഞിട്ടുള്ള 45 TFSI ബാഡ്ജ് പെട്രോള്‍, ഡീസല്‍ വകഭേദങ്ങളെ തമ്മില്‍ വേര്‍തിരിക്കും. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് TFSI എഞ്ചിനിലാണ് ഔഡി Q5 പെട്രോളിന്റെ ഒരുക്കം. എഞ്ചിന് 248 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

ഡീസല്‍ പതിപ്പിലുള്ള ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പുതിയ Q5 പെട്രോളിലും ഇടംപിടിക്കുന്നത്. ഔഡിയുടെ ക്വാട്ട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മുഖേനയാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

എംഎല്‍ബി ഇവോ അടിത്തറയില്‍ ഒരുങ്ങിയ A7 -ല്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് പുതുതലമുറ എസ്‌യുവിയില്‍ ഒരുങ്ങുന്നത്. പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ 90 കിലോയോളം ഭാരം പുതിയ Q5 -ന് കുറഞ്ഞിട്ടുണ്ട്.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

കംഫോര്‍ട്ട്, ഡയനാമിക്, ഓട്ടോ, ഇന്‍ഡിവീജ്വല്‍, ഓഫ്-റോഡ് എന്നീ അഞ്ചു ഡ്രൈവിംഗ് മോഡുകളാണ് എസ്‌യുവിയിലുള്ളത്. എട്ടു എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറയോട് കൂടിയ ഔഡി പാര്‍ക്കിംഗ് സംവിധാനം, ആക്ടിവ് ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട് വാര്‍ണിംഗ് ഉള്‍പ്പെടുന്നതാണ് ഔഡി Q5 എസ്‌യുവിയുടെ സുരക്ഷാമുഖം.

പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ ഔഡി Q5, വില 55.27 ലക്ഷം

ഇന്ത്യയില്‍ മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്, ബിഎംഡബ്ല്യു X3, വോള്‍വോ XC60, ലെക്‌സസ് NX 300h എന്നിവരോടാണ് പുതിയ ഔഡി Q5 ഏറ്റുമുട്ടുക.

Most Read Articles

Malayalam
കൂടുതല്‍... #audi #new launches
English summary
Audi Q5 Petrol Launched In India. Read in Malayalam.
Story first published: Thursday, June 28, 2018, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X