ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ക്യൂട്ടിനെ നിരത്തിലിറക്കാന്‍ ബജാജ് കാത്തിരുന്നത് ആറു വര്‍ഷം. ഇന്ത്യയില്‍ ക്യൂട്ടിനെ കൊണ്ടുവരാന്‍ പലതവണ ബജാജ് ശ്രമം നടത്തി. എന്നാല്‍ പ്രതിസന്ധികള്‍ ഒരുപാടുണ്ടായിരുന്നു ക്യൂട്ടിന് മുന്നില്‍. വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയാണ് 2012 ഓട്ടോ എക്‌സ്‌പോയില്‍ ക്വാഡ്രിസൈക്കിള്‍ ഗണത്തിപ്പെടുന്ന കുഞ്ഞന്‍ ക്യൂട്ടിനെ ബജാജ് അവതരിപ്പിച്ചത്.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോയ്ക്ക് പകരക്കാരന്‍. ചെറുഗതാഗത നിർവചനങ്ങൾ പാടെ മാറ്റിമറിക്കാന്‍ ക്യൂട്ടിന് കഴിയുമെന്നു ബജാജ് ഉറച്ചു വിശ്വസിച്ചു. പക്ഷെ സുരക്ഷാ കാരണങ്ങള്‍ ക്യൂട്ടിന്റെ വഴിമുടക്കി. എന്തായാലും ആറു വര്‍ഷങ്ങള്‍ക്കിപ്പുറം തടസ്സങ്ങളെല്ലാം തരണം ചെയ്ത് അന്തിമ അനുമതിയ്ക്കായി ക്യൂട്ട് കാത്തുനില്‍ക്കുമ്പോള്‍ ബജാജിന്റെ മനസില്‍ പുഞ്ചിരി വിരിയുകയാണ്.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

വാഹനഗണത്തില്‍ ക്വാഡ്രിസൈക്കിളിനെ ഉള്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനം ക്യൂട്ടിന്റെ വരവിന് വഴിയൊരുക്കി. വാണിജ്യവാഹനമായി ക്യൂട്ടിനെ ബജാജിന് വില്‍ക്കാം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അനുമതി ലഭിച്ചാലുടന്‍ ബജാജ് ക്യൂട്ട് വിപണിയില്‍ വില്‍പനയ്‌ക്കെത്തും.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കുഞ്ഞന്‍ കാറെന്നു തോന്നിക്കുമെങ്കിലും ബജാജ് ക്യൂട്ട് കാര്‍ ഗണത്തില്‍പ്പെടില്ല. ആദ്യ ഘട്ടത്തില്‍ പെട്രോള്‍, സിഎന്‍ജി, എല്‍പിജി പതിപ്പുകള്‍ ക്യൂട്ടില്‍ ഒരുങ്ങും. ക്യൂട്ടിന്റെ വൈദ്യുത പതിപ്പിനെ അവതരിപ്പിക്കാനും ബജാജിന് ആലോചനയുണ്ട്.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇതിനിടയിൽ പരീക്ഷണയോട്ടം നടത്തുന്ന ക്യൂട്ട് സിഎന്‍ജി പതിപ്പിനെ ക്യാമറ ഇതിനകം പകര്‍ത്തി കഴിഞ്ഞു. രൂപഭാവത്തില്‍ പെട്രോള്‍, സിഎന്‍ജി, എല്‍പിജി ക്യൂട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ നിറം അടിസ്ഥാനപ്പെടുത്തി ക്യൂട്ട് പതിപ്പുകളെ തിരിച്ചറിയാന്‍ കഴിയും. പച്ച നിറമായിരിക്കും ക്യൂട്ടിന്റെ സിഎന്‍ജി പതിപ്പിന്. ഇതിന് പുറമെ മുന്‍ പിന്‍ വിന്‍ഡ്ഷീല്‍ഡുകളില്‍ സിഎന്‍ജി സ്റ്റിക്കറും ബജാജ് പതിപ്പിക്കും. പുറത്തുവന്ന മോഡലിന്റ ചിത്രങ്ങളില്‍ ഇതു കാണാം.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ക്യൂട്ടിനെ ഇതാദ്യമായാണ് ക്യാമറ പകര്‍ത്തുന്നത്. ക്യൂട്ടില്‍ തുടിക്കുന്ന 216 സിസി ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 13 bhp കരുത്തും 19.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍. 36 കിലോമീറ്റര്‍ മൈലേജ് ക്യൂട്ട് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2,752 mm നീളവും 1,312 mm വീതിയും 1,652 mm ഉയരവും ക്യൂട്ടിനുണ്ട്. വീല്‍ബേസ് 1,925 mm. 400 കിലോ ഭാരം ബജാജ് ക്യൂട്ട് രേഖപ്പെടുത്തും.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമെ ക്യൂട്ടിന്റെ എഞ്ചിനെ കമ്പനി പരിഷ്‌കരിക്കുകയുള്ളു. ക്യൂട്ട് സിഎന്‍ജിയുടെ ടാങ്ക് ശേഷി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍ പതിപ്പിന് സമാനമായ കരുത്തുത്പാദനം സിഎന്‍ജി പതിപ്പും കാഴ്ചവെക്കുമെന്നാണ് വിവരം.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ ഓട്ടോയ്ക്ക് പകരക്കാരനാകാന്‍ ക്യൂട്ട് ആഗ്രഹിക്കുന്നില്ല. മറിച്ച് ഓട്ടോയ്‌ക്കൊപ്പം വാണിജ്യവാഹന നിരയില്‍ ക്യൂട്ടിനെ നിലനിര്‍ത്താനാണ് ബജാജിന് താത്പര്യം.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ക്യൂട്ടില്‍ നാലു പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. അടച്ച ഡോറുകളുള്ളതിനാല്‍ ഓട്ടോയെക്കാള്‍ കൂടുതല്‍ സുരക്ഷ ക്യൂട്ട് കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും താതമ്യേന കുറഞ്ഞ വിലയില്‍ ക്യൂട്ടിനെ അവതരിപ്പിക്കാനായിരിക്കും ബജാജ് ശ്രമിക്കുക. ഒന്നര ലക്ഷം രൂപയ്ക്കുള്ളില്‍ ക്യൂട്ടിന് വില പ്രതീക്ഷിക്കാം.

ഓട്ടോയ്‌ക്കൊപ്പം ഓടാന്‍ ബജാജ് ക്യൂട്ട് തയ്യാര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ഉള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

Spy Image Source: Cartoq

Most Read Articles

Malayalam
കൂടുതല്‍... #bajaj auto #Spy Pics #Commercial Vehicles
English summary
Bajaj Qute CNG Variant Spotted Testing In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X