ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

By Staff

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി. 2003 മുതല്‍ ബ്രീട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന ഗ്രാന്‍ഡ് ടൂറര്‍. ഫോക്സ്‌വാഗണ്‍ ഏറ്റെടുത്തതിന് ശേഷം ബെന്റ്ലി രൂപകല്‍പ്പന ചെയ്തിട്ടുള്ള വിരലിലെണ്ണാവുന്ന മോഡലുകളില്‍ ഒന്നാണ് കോണ്‍ടിനന്റല്‍ ജിടി.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ബെന്റ്ലിയുടെ പാരമ്പര്യം സമന്വയിക്കുന്ന സമകാലിക ഡിസൈനും നൂതന സംവിധാനങ്ങളും കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ആഢംബര കാര്‍ ലോകത്തെന്നും വേറിട്ട വ്യക്തിത്വം സമര്‍പ്പിക്കുന്നു. അടുത്തിടെ ബെംഗളൂരുവില്‍ പ്രദര്‍ശനത്തിന് വന്ന പുതിയ ബെന്റ്ലി കോണ്‍ടിനന്റല്‍ ജിടിയുടെ വിശേഷങ്ങളിലേക്ക് —

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

യൂറോപ്പില്‍ നിന്നും വന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ആഢംബരമേറിയ 2+2 സീറ്റര്‍ കൂപ്പെകളില്‍ ഒന്നാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി. ഓപ്ഷനുകളൊന്നും കൂടാതെ കാറിന് ഇന്ത്യയില്‍ വില 3.70 കോടി രൂപ.

Most Read: റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവി, കലിനന്‍ ഇന്ത്യയില്‍ — വില 6.95 കോടി രൂപ

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

മുന്‍തലമുറയെ അപേക്ഷിച്ച് കരുത്തിനും ആഢംബരത്തിനും പുതിയ അര്‍ത്ഥതലങ്ങള്‍ കൊണ്ടുവരികയാണ് നവീകരിച്ച '2018' പതിപ്പ്. പ്രത്യേക ഫോം അലൂമിനിയം ഫ്രെയിം അടിത്തറ പാകുന്ന കോണ്‍ടിനന്റല്‍ ജിടിക്ക് കൂടുതല്‍ മൂര്‍ച്ചയുള്ള മുഖഭാവം പുത്തന്‍ പതിപ്പ് കല്‍പ്പിക്കുന്നു.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ഒഴുകിയിറങ്ങുന്ന ആഢംബര പുറംമോടിയില്‍ ദൃശ്യമാണ്. എണ്‍പതിലേറെ എല്‍ഇഡി യൂണിറ്റുകള്‍ തിളങ്ങുന്ന ഹെഡ്‌ലാമ്പുകള്‍ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിയുടെ സവിശേഷതയാണ്. അഡ്വാന്‍സ്ഡ് ലൈറ്റിംഗ് ടെക്‌നോളജിയെന്ന് ഇതറിയപ്പെടുന്നു.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ബെന്റ്‌ലി ഗ്രില്ല്, 21 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകളും മാത്രം മതി കോണ്‍ടിനന്റല്‍ ജിടിയിലേക്കു ശ്രദ്ധയാകര്‍ഷിക്കാന്‍. പുറംമോടിയില്‍ മിതമായി മാത്രമെ ക്രോം ആവരണമുള്ളൂ.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

അകത്തളത്തില്‍ തടിക്കും തുകലിനും യാതൊരു ക്ഷാമവുമില്ല. തടിയും തുകലും പിയാനൊ ബ്ലാക് ഘടകങ്ങളും ഡാഷ്‌ബോര്‍ഡില്‍ മൂന്നു പാളികള്‍ തീര്‍ക്കുന്നു. ഉള്ളിലെ ലെതര്‍ ഘടനകളില്‍ ഏറിയപങ്കും കൈത്തറിയാണെന്നത് ശ്രദ്ധേയം.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ഉള്ളിലെ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ഔഡിയുടെ MMI സംവിധാനത്തിന്റെ പരിഷ്‌കൃത പതിപ്പാണ്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മുഖേന എണ്ണിയാലൊടുങ്ങാത്ത ഫംങ്ഷനുകളിലേക്കു കടന്നുചെല്ലാം.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

വിശിഷ്ടമായ ബെന്റ്ലി മോഡുള്‍പ്പെടെ നാലു ഡ്രൈവിംഗ് മോഡുകളുണ്ട് കാറില്‍. സന്ദര്‍ഭോചിതമായി കാറിന്റെ ചടുലത ക്രമീകരിക്കാന്‍ അതത് ഡ്രൈവിംഗ് മോഡുകള്‍ക്ക് കഴിയും. ഡ്രൈവിംഗ് എളുപ്പമാക്കാന്‍ നിരവധി ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകള്‍ കോണ്‍ടിനന്റല്‍ ജിടിയിലുണ്ട്.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ബെന്റ്ലി റോട്ടേറ്റിംഗ് ഡിസ്പ്ലേയാണ് കാറിലെ മുഖ്യാകര്‍ഷണം. നെയിം ഓഡിയോ സംവിധാനം വേറിട്ട ശബ്ദാനുഭവം നല്‍കും. ഇരട്ട ടര്‍ബ്ബോയുള്ള 6.0 ലിറ്റര്‍ W12 എഞ്ചിനാണ് ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിയുടെ ഹൃദയം. എഞ്ചിന്‍ 626 bhp കരുത്തും 900 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

എട്ടു സ്പീഡുള്ള ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാലു ടയറുകളിലേക്കും എഞ്ചിന്‍ കരുത്തെത്തുക. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കോണ്‍ടിനന്റല്‍ ജിടിക്ക് 3.3 സെക്കന്‍ഡുകള്‍ മതി.

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

മണിക്കൂറില്‍ 333 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗം. എന്തായാലും ഇന്നു വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച അത്യാഢംബര കാറുകളില്‍ ഒന്ന് ബെന്റ്ലി കോണ്‍ടിനന്റല്‍ ജിടിയാണെന്ന് നിസംശയം പറയാം.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Continental GT Makes A Showcase In Bangalore. Read in Malayalam.
Story first published: Thursday, December 6, 2018, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X