ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

By Dijo Jackson

Recommended Video

Bajaj Discover 110 And Discover 125 Launched In India | First Look - DriveSpark

ഇന്ത്യയില്‍ എന്തുകൊണ്ടാണ് മാരുതി ബ്രെസ്സയ്ക്ക് ഇത്ര പ്രചാരമെന്ന് ചിന്തിച്ചിട്ടുണ്ടോ? മാരുതി നല്‍കുന്ന ഇന്ധനക്ഷമത മാത്രമാണോ സബ്-ഫോര്‍ മീറ്റര്‍ കോമ്പാക്ട് എസ്‌യുവികളില്‍ ബ്രെസ്സയെ വേറിട്ടുനിര്‍ത്തുന്നത്?

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

എന്തായാലും ഇന്ധനക്ഷമത കൊണ്ടുമാത്രം ഇന്ത്യയില്‍ കാറുകളെ വിറ്റഴിക്കാമെന്ന സങ്കല്‍പം മിക്ക കാര്‍ നിര്‍മ്മാതാക്കളും ഉപേക്ഷിച്ചു കഴിഞ്ഞു. മൈലേജ് എത്ര കിട്ടുമെന്ന ചോദ്യം ഇപ്പോള്‍ അത്ര പതിവല്ല.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന ശ്രേണിയില്‍ പല അവതാരങ്ങള്‍ കടന്നു വന്നിട്ടുണ്ടെങ്കിലും മാരുതി ബ്രെസ്സ തന്നെയാണ് ഇപ്പോഴും ഉപഭോക്താക്കളുടെ പ്രിയ മോഡല്‍.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കോമ്പാക്ട് എസ്‌യുവിയാണ് മാരുതി ബ്രെസ്സ. എന്താണ് മാരുതി ബ്രെസ്സയോട് ഉപഭോക്താക്കള്‍ക്ക് ഇത്ര പ്രിയം, പരിശോധിക്കാം —

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

സുരക്ഷ

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പെ ഓഫ്‌സെറ്റ്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച ആദ്യ ഇന്ത്യന്‍ വാഹനമാണ് മാരുതി ബ്രെസ്സ.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

എബിഎസിനും ഇബിഡിക്കും പുറമെ ഡ്രൈവര്‍ സൈഡ് എയര്‍ബാഗും മാരുതി ബ്രെസ്സയുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ഇന്ധനക്ഷമതയും എഞ്ചിനും

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാരുതി കാറുകള്‍ വിപണിയില്‍ ഏറെ മുമ്പിലാണ്. മാരുതി ഇതേ പാരമ്പര്യം ബ്രെസ്സയും കാക്കുന്നുണ്ട്. സബ്-ഫോര്‍ മീറ്റര്‍ കോമ്പാക്ട് എസ്‌യുവികളില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്ന രണ്ടാമത്തെ മോഡലാണ് ബ്രെസ്സ.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

24.3 കിലോമീറ്ററാണ് ബ്രെസ്സയില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 48 ലിറ്ററാണ് മാരുതി ബ്രെസ്സയുടെ ഇന്ധനശേഷി. ഫുള്‍ ടാങ്കില്‍ 1,000 കിലോമീറ്ററിന് മേലെ ദൂരം ആശങ്കയില്ലാതെ സഞ്ചരിക്കാന്‍ ബ്രെസ്സയിൽ സാധിക്കും.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

കേവലം ഒരു എഞ്ചിനില്‍ മാത്രമാണ് ബ്രെസ്സയുടെ വരവ്. 88.5 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനാണ് മാരുതി ബ്രെസ്സയുടെ പവര്‍ഹൗസ്.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബ്രെസ്സയില്‍ മാരുതി ഒരുക്കുന്നത്. വരും നാളുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനോടെയുള്ള പെട്രോള്‍ പതിപ്പിനെയും ബ്രെസ്സയില്‍ മാരുതി നല്‍കും.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

വിപണിയില്‍ പെട്രോള്‍ പതിപ്പ് കൂടി എത്തുന്നതോട് കൂടി ബ്രെസ്സയുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

Trending On DriveSpark Malayalam:

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

അകത്തളം

ഉയരത്തിന് അനുപാതമായ ആകാരമാണ് ബ്രെസ്സയുടെ പ്രധാന ആകര്‍ഷണം. ശ്രേണിയില്‍ ഏറ്റവും മികച്ച ലെഗ്‌റൂം-ഹെഡ്‌റൂം സ്പെയ്സാണ് ബ്രെസ്സ കാഴ്ചവെക്കുന്നത്. ലോ ലോഡിംഗ്-ലിപോട് കൂടിയ 328 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുടെ പശ്ചാത്തലത്തില്‍ ലഗ്ഗേജുകള്‍ അനായാസം കയറ്റിയിറക്കാന്‍ സാധിക്കും.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ആവശ്യമെങ്കില്‍ 60:40 അനുപാതത്തില്‍ മടക്കിവെക്കാവുന്ന റിയര്‍ സീറ്റുകള്‍ എസ്‌യുവിയുടെ ബൂട്ട് കപ്പാസിറ്റി വീണ്ടും വര്‍ധിപ്പിക്കാം.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ഫീച്ചറുകള്‍

ഒരുപിടി ആധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മാരുതി ബ്രെസ്സ വിപണിയില്‍ എത്തുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, സ്‌റ്റോറേജോട് കൂടിയ ഡ്രൈവര്‍ ആംറെസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിംഗ് ഓട്ടോ വൈപറുകള്‍, ഇലക്ട്രിക് ബാക്ക് ഡോര്‍ ഓപ്പണിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രെസ്സയുടെ വിശേഷങ്ങള്‍.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റിയോടെയുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എസ്‌യുവിയുടെ പ്രധാന ഫീച്ചറാണ്.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

കസ്റ്റമൈസേഷന്‍

സങ്കല്‍പത്തിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ബ്രെസ്സയെ രൂപപ്പെടുത്താന്‍ സാധിക്കും. മാരുതി സുസൂക്കിയുടെ iCreate മുഖേന എസ്‌യുവിയുടെ എക്‌സ്റ്റീരിയറിലും, ഇന്റീരിയറിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്. താത്പര്യപ്രകാരമുള്ള ഡ്യൂവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളെ ബ്രെസ്സയില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.

ആരൊക്കെ കടന്നുവന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

ഡിസൈന്‍

ആകാരത്തോട് നീതി പുലര്‍ത്തുന്ന ഡിസൈന്‍ ശൈലിയാണ് മാരുതി ബ്രെസ്സയില്‍ ഒരുങ്ങുന്നത്. മറ്റ് മാരുതി കാറുകളില്‍ നിന്നും വ്യത്യസ്തമായ പൗരുഷം കാഴ്ചയില്‍ ബ്രെസ്സ അവകാശപ്പെടുന്നുണ്ട്. വീതിയേറിയ അഗ്രസീവ് ഗ്രില്ലാണ് ബ്രെസ്സയില്‍ ഒരുങ്ങുന്നത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Why Is The Maruti Brezza So Popular In India? Read in Malayalam.
Story first published: Wednesday, January 10, 2018, 10:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X