ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

By Staff

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു. EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനത്തില്‍ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ നടപടി. രാജ്യാന്തര തലത്തില്‍ കമ്പനി വിറ്റ 16 ലക്ഷം ഡീസല്‍ വാഹനങ്ങളില്‍ ഈ പ്രശ്‌നമുണ്ട്.

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

ഇന്ത്യയില്‍ 2011 -നു 2016 നും ഇടയില്‍ നിര്‍മ്മിച്ച 7,900 ഡീസല്‍ കാറുകളിലാണ് പ്രശ്‌നസാധ്യത. ഇതില്‍ 2011 ഒക്ടോബര്‍ - 2016 ഓഗസ്റ്റ് കാലയളവില്‍ പുറത്തുവന്ന നാലു സിലിണ്ടര്‍ ഡീസല്‍ കാറുകളും ഉള്‍പ്പെടും.

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

തിരിച്ചുവിളിക്കുന്ന കാറുകളുടെ പട്ടികയില്‍, 2011 മാര്‍ച്ച് - 2015 ജൂലായ് കാലയളവില്‍ പുറത്തിറങ്ങിയ ആറു സിലിണ്ടര്‍ ഡീസല്‍ മോഡലുകളുമുണ്ട്. അതായത്, ഇന്ത്യയില്‍ വിറ്റ ഭൂരിഭാഗം ഡീസല്‍ കാറുകളും കമ്പനി തിരിച്ചുവിളിക്കുന്നെന്നു സാരം.

Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

1, 3, 5, 6, 7 - സീരീസ് കാറുകളും X3, X5, X6 എസ്‌യുവികളും ഉള്ളടങ്ങുന്നതാണ് ബിഎംഡബ്ലുവിന്റെ ഡീസല്‍ വാഹന നിര. നിര്‍മ്മാണപ്പിഴവുള്ള EGR സംവിധാനമെങ്കില്‍ എഞ്ചിനകത്ത് കരി അടിഞ്ഞുകൂടും. ഇക്കാരണത്താല്‍ ഉയര്‍ന്ന താപത്തില്‍ ഇന്‍ടെയ്ക്കിനുള്ളില്‍ തീപ്പിടിക്കാന്‍ വിദൂര സാധ്യതയുണ്ട്.

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

EGR സംവിധാനത്തിലെ നിര്‍മ്മാണപ്പിഴവുകാരണം ദക്ഷിണ കൊറിയയില്‍ ഏതാനും ചില ബിഎംഡബ്ല്യു കാറുകള്‍ക്ക് തീപ്പിടിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്തായാലും ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ച് ആഗോള തലത്തില്‍ ഡീസല്‍ കാറുകളെ കമ്പനി തിരികെവിളിക്കുകയാണ്.

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

പ്രശ്‌നസാധ്യതയുള്ള കാറുടകളെ വരുംദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ നേരിട്ടു ബന്ധപ്പെടുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ വ്യക്തമാക്കി. പ്രശ്‌നം സൗജന്യമായി കമ്പനി പരിഹരിച്ചു നല്‍കും. മോഡലുകളെ ആശ്രയിച്ചു ഒന്നു മുതല്‍ മൂന്നു മണിക്കൂറോളം മതി EGR സംവിധാനത്തിലെ പ്രശ്‌നം പരിഹരിക്കാനെന്നു കമ്പനി പറയുന്നു.

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ചെന്നൈ ശാലയില്‍ നിന്നും സംയോജിപ്പിച്ചാണ് മോഡലുകളെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അണിനിരത്തുന്നത്. ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു കാരണം 2014 മോഡല്‍ ഫിയെസ്റ്റ സെഡാനുകളെ ഫോര്‍ഡ് ഇന്ത്യ തിരിച്ചുവിളിച്ചതും കഴിഞ്ഞ ദിവസമാണ്.

Most Read: 2020 ഏപ്രില്‍ വരെ കാത്തുനില്‍ക്കില്ല, ബിഎസ് VI വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

ഇന്ത്യയില്‍ വിറ്റ ഡീസല്‍ കാറുകള്‍ മുഴുവന്‍ ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നു

നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ മോഡലിന്റെ പഴക്കം കണക്കിലെടുത്തു മുഴുവന്‍ യൂണിറ്റുകളും പരിശോധിക്കാനുള്ള പുറപ്പാടിലാണ് ഫോര്‍ഡ്. എന്തായാലും തകരാര്‍ ഗുരുതരമല്ലെന്നു ഫോര്‍ഡ് പറയുന്നു. ഫിയെസ്റ്റയുടെ അവസാന പതിപ്പുകളില്‍ ഡോര്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോര്‍ഡിന്റെ നടപടി.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Recalls 7,900 Diesel Models In India Over Faulty EGR System — Part Of A Global Recall. Read in Malayalam.
Story first published: Wednesday, October 31, 2018, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X