ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഇലക്ട്രിക് വാഹനങ്ങൾക്കും അവയുടെ നവീകരണങ്ങൾക്കും പ്രസിദ്ധമായ കാർ കമ്പനിയാണ് ടെസ്‌ല. നിർമ്മാണത്തിൽ ഒത്തിരി സവിശേഷതകൾ ഉണ്ടെങ്കിലും ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനമാണ് വാഹനപ്രേമികൾക്കിടയിൽ ഏറെ ചർച്ചാവിഷയം.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഈ സംവിധാനം വാഹനത്തെ ചലിക്കുന്നതിനും ഒരേ ലെയിനിൽ പോവുന്നതിനും ബ്രേക്കിങ്ങിനുമെല്ലാം സഹായകമാണ്. ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനം എത്രത്തോളം ഫലപ്രദവും കൃത്യവുമാണെന്ന് താഴെ നൽകുന്ന വീഡിയോ വ്യക്തമാക്കുന്നു.

ടെസ്‌ലയുടെ മോഡൽ എസ് ആണിവിടെ ചോദ്യചിഹ്നമായിരിക്കുന്നത്. ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ടെസ്‌ല മോഡൽ എസ്. കാർ വളരെ അച്ചടക്കം പാലിച്ച് നീങ്ങുന്നതാണ് വീഡിയോയിലെ ആദ്യഭാഗത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

റോഡിലെ ലെയിനിൽ വളരെ ചിട്ടയോടെയാണ് കാർ പോവുന്നത്. മുമ്പിൽ പോവുന്ന കാർ നിർത്തുമ്പോൾ അത് തിരിച്ചറിഞ്ഞ് ഓട്ടോപൈലറ്റ് സംവിധാനം കാർ നിർത്തുന്നുമുണ്ട്. ഇത് ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനം ഓൺ ആയിരിക്കുമ്പോഴാണ് നടക്കുന്നത്. ഇതൊരു സാധാരണ രീതിയാണെന്ന് പറയാം.

Most Read: പാഴ്‌വസ്തുക്കളില്‍ നിന്നും ഭീമൻ ബൈക്ക്

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

അടുത്തത്, സമാനസംഭവം വ്യത്യസ്ത രീതിയിൽ ആവിഷ്ക്കരിക്കുകയാണ്. അതായത് മുമ്പിൽ പോവുന്ന കാർ പെട്ടെന്ന് വേറൊരു കാറിനെ മറികടന്ന് പോവുന്നു. പക്ഷേ ഇത്തവണ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനം പരാജയപ്പെടുന്നു. നേരെ നിർത്തിയിട്ടിരിക്കുന്ന കാർ ഡമ്മിയിലേക്ക് ഇടിക്കുന്നു.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഇത്തവണ റോഡിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ ടെസ്‌ല മോഡൽ എസ് പരാജയപ്പെടുകയാണ്. പരിശോധന ഓട്ടത്തിൽ ഉപയോഗിച്ച ഡമ്മിയിൽ ഇടിച്ചത് കൊണ്ട് അപകടങ്ങൾ ഒന്നും ഉണ്ടായില്ല.

ഈ സംഭവം നമ്മളെ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഇതിന് കമ്പനി നൽകുന്ന വിശദീകരണം ഓട്ടോപൈലറ്റ് സംവിധാനം പൂർണമായും ഡ്രൈവിങ്ങ് ഏറ്റെടുക്കുന്നില്ല, പകരം ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുകയും ഡ്രൈവിങ്ങ് അസിസ്റ്റുമാണ് ചെയ്യുന്നത്. അത് കൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ പൂർണശ്രദ്ധ ഡ്രൈവിങ്ങിൽ ചെലുത്തണമെന്നാണ് കമ്പനി പറയുന്നത്.

Most Read: മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ഓട്ടോപൈലറ്റ് സംവിധാനം ഡ്രൈവിങ്ങിന്റെ കാഠിന്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഡ്രൈവറുടെ ചുമതലയിൽ നിന്നും ഒരിക്കലും പിൻവാങ്ങാൻ പറയുന്നില്ല. ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ കുറിച്ചുള്ള തെറ്റിധാരണ മാറ്റുകയാണ് ഈ വീഡിയോ ചെയ്യുന്നത്.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

മറ്റൊരു ചോദ്യം ഈ വീഡിയോ ചോദിക്കുന്നതെന്തെന്നാൽ നമ്മുടെ സമൂഹം ഓട്ടോ ഡ്രൈവിങ്ങ് ഉൾക്കൊള്ളാനുള്ള പ്രാപ്തിയിലെത്തിയോ എന്നാണ്. ഇപ്പോഴേക്ക് ഇല്ല എന്നാണ് ഉത്തരം. ഇന്ത്യ പോലൊരു രാജ്യത്ത് അടിസ്ഥാന റോഡ് സംവിധാനങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ എന്നിവ കൃത്യതയിലാകുന്ന വരെ ഇതിന് കാത്തിരിക്കേണ്ടി വരും.

ടെസ്‌ലയെ കണ്ണുമടച്ച് വിശ്വസിക്കാമോ? ഈ വീഡിയോ നൽകും ഉത്തരം

ടെസ്‌ലയുടെ മോഡൽ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാണ്. 75D വകഭേദം 79,200 ഡോളറിനും, 100D 97,200 ഡോളറിനും, P100D 136,200 ഡോളറിനുമാണ് വിപണിയിൽ ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
can we trust tesla autopilot car: read in malayalam
Story first published: Wednesday, December 26, 2018, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X