സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

By Staff

രണ്ടാംവരവ് ആഘോഷമാക്കുകയാണ് ഹ്യുണ്ടായി സാന്‍ട്രോ. ഒരിക്കല്‍ നിര്‍ത്തിയിടത്തു നിന്നും വീണ്ടുമൊരു തുടക്കം. മണ്‍മറഞ്ഞ കാറുകള്‍ക്ക് ഇന്ത്യയില്‍ സാധ്യതകള്‍ അസ്തമിച്ചിട്ടില്ല. സാന്‍ട്രോയുടെ ചുവടുപ്പിടിച്ച് ഒരുപിടി കാറുകളാണ് തിരികെ ഇങ്ങോട്ടുവരാന്‍ ഒരുങ്ങുന്നത്.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

വില്‍പനയില്ലാത്തതിന്റെ പേരില്‍ ഒരിക്കല്‍ വിടവാങ്ങിയ കാറുകള്‍ പുതിയ ഭാവഭേദത്തില്‍ രണ്ടാമൂഴത്തിന് തയ്യാറെടുക്കുമ്പോള്‍ കാര്‍ പ്രേമികളും ആകാംഷയിലാണ്. ഇന്ത്യയില്‍ വരാനിരിക്കുന്ന 'പഴയ' കാറുകള്‍ പരിശോധിക്കാം.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

പുതിയ ഹോണ്ട സിവിക്

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഹോണ്ട കാര്‍ നിരയില്‍ സിവിക്കില്ല. ഒരിക്കല്‍ ഹോണ്ടയുടെ വമ്പന്‍ ഹിറ്റായിരുന്നു സിവിക്ക്. പക്ഷെ പുതുതലമുറ കാറുകളുടെ അധിനിവേശം സിവിക്കിനെ സ്ഥാനം നഷ്ടപ്പെടുത്തി. തങ്ങളുടെ പ്രീമിയം സെഡാന് ഡീസല്‍ എഞ്ചിന്‍ വേണ്ടെന്ന ഹോണ്ടയുടെ തീരുമാനവും സിവിക്കിന്റെ തിളക്കം മായാന്‍ കാരണമായി.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

എന്തായാലും ഒരിടവേളയ്ക്ക് ശേഷം സിവിക്കിനെ തിരികെ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് ഹോണ്ട. അടുത്തവര്‍ഷം ആദ്യപാദം പുത്തന്‍ സിവിക്ക് ഇങ്ങെത്തും. ഇന്ത്യയില്‍ സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്രോ, ടൊയോട്ട കൊറോള ആള്‍ട്ടിസ് എന്നിവരുമായി അങ്കം തുടരാനാണ് സിവിക്കിന്റെ വരവ്.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

സിവിക്കുള്ള D1 സെഗ്മന്റ് നിര എസ്‌യുവികള്‍ കൈയ്യടക്കിയെങ്കിലും പഴയ പ്രതാപം മത്സരത്തില്‍ സിവിക്കിന് മുതല്‍ക്കൂട്ടായി മാറുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ഇത്തവണ രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ സിവിക്കില്‍ അണിനിരക്കും. ഒന്നു 1.8 ലിറ്റര്‍ i-VTEC പെട്രോള്‍. മറ്റൊന്നു 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

പെട്രോള്‍ എഞ്ചിന് 140 bhp കരുത്തും 174 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 119 bhp കരുത്തും 300 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലുണ്ടാകും. ഡീസല്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്‌സ് മാത്രമെ കമ്പനി നല്‍കുകയുള്ളൂ.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

പുതിയ മാരുതി സെന്‍

സാന്‍ട്രോയെ ഹ്യുണ്ടായി തിരികെ കൊണ്ടുവന്നെങ്കില്‍ സെന്നിനെ മാരുതിയും തിരിച്ചുകൊണ്ടുവരും ഇന്ത്യയില്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ സുസുക്കി കാഴ്ച്ചവെച്ച ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ ആധാരമാക്കി മാരുതി സെന്‍ വിപണിയില്‍ യാഥാര്‍ത്ഥ്യമാവും.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ആള്‍ട്ടോ 800 -നും ആള്‍ട്ടോ K10 -നും ഇടയില്‍ സെന്നിന് ഇടമൊരുക്കാനാണ് മാരുതിയുടെ നീക്കം. ക്രോസ്ഓവര്‍ ഹാച്ചാബാക്കായാകും സെന്നിന്റെ രണ്ടാംവരവ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പക്വത കൂടിയ ആകാരവും സെന്നിന്റെ സങ്കല്‍പം പാടെ തിരുത്തും.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

റെനോ ക്വിഡിന്റെ വിപണിയിലാണ് മാരുതി സെന്നിന് നോട്ടം. വാഗണ്‍ആര്‍, ആള്‍ട്ടോ K10 -നും കമ്പനി കരുതിവെച്ചിട്ടുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ബിഎസ് VI എഞ്ചിനായിരിക്കും സെന്നും പങ്കിടുക.

Most Read: 'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

സാങ്‌യോങ് G4 റെക്‌സ്റ്റണ്‍

സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തും. എന്നാല്‍ രണ്ടാംവരവില്‍ സാങ്‌യോങ് റെക്‌സ്റ്റണ്‍ എന്ന പേരാകില്ല എസ്‌യുവി ഉപയോഗിക്കുക. പകരം റെക്സ്റ്റണിനെ മഹീന്ദ്ര സ്വന്തം ലേബലില്‍ അവതരിപ്പിക്കും. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയാണ് സാങ്‌യോങ്.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

എന്നാല്‍ കമ്പനി ഇന്ത്യയില്‍ അത്ര ചിരപരിചിതമല്ല. സാങ്‌യോങ് റെക്‌സ്റ്റണിനെ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായി അവതരിപ്പിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നതിന് കാരണമിതാണ്. പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയെ ആദ്യം കണ്ടപ്പോഴെ വിപണി പറഞ്ഞു, ഇത് XUV700 ആണെന്ന്.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

മോഡലിന്റെ ഔദ്യോഗിക നാമം വരുംദിവസങ്ങളില്‍ മഹീന്ദ്ര വെളിപ്പെടുത്തും. 2.2 ലിറ്റര്‍ e-XDi220 LET ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ G4 റെക്സ്റ്റണില്‍ തുടിക്കുന്നത്. മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എഞ്ചിന്‍ കരുത്ത് നിയന്ത്രിക്കും. 183 bhp കരുത്തും 420 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ഹ്യുണ്ടായി സാന്റാ ഫെ

ഇന്ത്യന്‍ മണ്ണില്‍ ഒരിക്കല്‍ പരാജയപ്പെട്ടു മടങ്ങിയ സാന്റാ ഫെയും തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ആദ്യതവണ ഫോര്‍ച്യൂണറിന്റെ പ്രചാരം സാന്റാ ഫെയ്ക്ക് വിനയാവുകയായിരുന്നു. എസ്‌യുവിയുടെ നാലാംതലമുറയാണ് ഇനി ഇന്ത്യയില്‍ തിരിച്ചെത്തുക.

സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

രാജ്യാന്തര വിപണിയില്‍ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളുണ്ട് ഹ്യുണ്ടായി സാന്റാ ഫെയ്ക്ക്. 2.0 ലിറ്റര്‍ ടര്‍ബ്ബോച്ചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍, 2.2 ലിറ്റര്‍ ടര്‍ബ്ബോച്ചാര്‍ജ്ഡ് ഡീസല്‍ മോഡലുകള്‍ ഇന്ത്യയിലും കടന്നുവരുമെന്നാണ് പ്രതീക്ഷ. മോഡലുകളില്‍ മുഴുവന്‍ എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Cars Coming Back To India. Read in Malayalam.
Story first published: Saturday, November 3, 2018, 14:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X