അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

കാര്‍ മോഡിഫിക്കേഷന് ഇന്ത്യയില്‍ പ്രചാരം കൂടുന്നതു കണ്ട് നിര്‍മ്മാതാക്കള്‍ തന്നെ വൈവിധ്യമാര്‍ന്ന മോഡിഫിക്കേഷന്‍ സാധ്യതകള്‍ മോഡലുകളില്‍ തുറന്നുവെയ്ക്കുകയാണ്. ഷോറൂമില്‍ നിന്നും കാര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഉടമകള്‍ക്ക് തീരുമാനിക്കാം എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന്. പുതിയ കാര്‍ വാങ്ങിയ ശേഷം പുറമെ നിന്നും വീണ്ടും മിനുക്കുപ്പണികള്‍ നടത്തേണ്ട ആവശ്യം ഇന്നില്ല. വിപണിയില്‍ മോഡിഫൈ ചെയ്തു വാങ്ങാന്‍ പറ്റുന്ന 15 കാറുകള്‍ പരിശോധിക്കാം —

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതി ഇഗ്നിസ്

മാരുതി അവതരിപ്പിച്ചിട്ടുള്ള 'ചെത്തു' കാറുകളില്‍ ഒന്നാണ് ഇഗ്നിസ് ക്രോസ്ഓവര്‍. എസ്‌യുവി പോലുള്ള ഭാവവും ഇമ്പമാര്‍ന്ന എഞ്ചിനും പിന്നെ രസികന്‍ ഡിസൈന്‍ ശൈലിയും. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഇഗ്നിസിന് കഴിഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളു. എന്നാല്‍ മാരുതിയുടെ സങ്കല്‍പങ്ങള്‍ക്ക് മുകളിൽ ഇഗ്നിസിന് നിറംചാര്‍ത്താന്‍ ഉടമകള്‍ക്ക് അവസരമുണ്ട്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതിയുടെ ഐക്രിയേറ്റ് കസ്റ്റമൈസേഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇഗ്നിസിനെ ഉടമകള്‍ക്ക് മോഡിഫൈ ചെയ്യാം. വിവിധ ശൈലിയിലുള്ള ഗ്രാഫിക്‌സും റൂഫ് റാപ്പുകളും ഐക്രിയേറ്റിലൂടെ ഉടമകള്‍ക്ക് നിശ്ചയിക്കാം. റൂഫിനോടു ചേര്‍ന്നുള്ള സ്‌പോയിലര്‍, ഫോഗ്‌ലാമ്പുകള്‍, മുന്‍ ഗ്രില്ല് സ്റ്റിക്കറുകള്‍ തുടങ്ങിയ ആക്‌സസറികളും ഐക്രിയേറ്റില്‍ ലഭ്യമാണ്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതി സ്വിഫ്റ്റ്

പുതുതലമുറ സ്വിഫ്റ്റിലും അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകള്‍ മാരുതി നല്‍കുന്നുണ്ട്. പുതുപുത്തന്‍ ബോഡി റാപ്പുകളാണിതില്‍ മുഖ്യം. ബോണറ്റിനും മേല്‍ക്കൂരയ്ക്കുമായി മാത്രം ആറിലേറെ വ്യത്യസ്ത റാപ്പുകളാണ് കമ്പനി ഒരുക്കുന്നത്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ഇതിനു പുറമെ സൈഡ് സ്‌കേര്‍ട്ടുകള്‍, ബമ്പര്‍ ഡിഫ്യൂസറുകള്‍, പിന്‍ സ്‌പോയിലര്‍ ഉള്‍പ്പെടുന്ന പ്രത്യേക ബോഡി കിറ്റുകളും മോഡലില്‍ ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. അകത്തളത്തില്‍ മൂന്നു സ്‌റ്റൈലിംഗ് കിറ്റുകളാണ് ലഭ്യമാവുക. വൈവിധ്യതയുള്ള സീറ്റ് അപ്‌ഹോള്‍സ്റ്ററികളും കാറില്‍ ഉടമകള്‍ക്ക് നിശ്ചയിക്കാം. വീല്‍ കവര്‍, അലോയ് വീല്‍ ഓപ്ഷനുകളും സ്വിഫ്റ്റില്‍ കമ്പനി നല്‍കുന്നുണ്ട്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതി ബലെനോ

ആധുനികത തുളുമ്പുന്ന ബലെനോയെ കൂടുതല്‍ സ്‌റ്റൈലിഷാക്കി മാറ്റാന്‍ ഉടമകള്‍ക്ക് അവസരമുണ്ട്. ബമ്പര്‍ ഡിഫ്യൂസറുകളും സൈഡ് സ്‌കേര്‍ട്ടുകളും ഉപയോഗിച്ചു ഇതു സാധ്യമാക്കാം. പ്രത്യേക ലഗ്ഗേജ് കാരിയറും മോഡലില്‍ മാരുതി അവതരിപ്പിക്കുന്നുണ്ട്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

അലൂമിനിയം പെഡലുകള്‍, ലെതര്‍ സീറ്റര്‍ കവറുകള്‍, ലെതര്‍ സീറ്റയറിംഗ് വീല്‍, ശബ്ദമികവേറിയ ഓഡിയോ സംവിധാനം (140W സബ്‌വൂഫറോടെ) എന്നിവ അകത്തളത്തില്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളില്‍പ്പെടും.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ സബ് കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. സ്‌പോര്‍ട്‌സ്, അര്‍ബന്‍, ബേസിക് എന്നീ മൂന്നു സ്‌റ്റൈലിംഗ് കിറ്റുകള്‍ ബ്രെസ്സയ്ക്ക് വേണ്ടി മാരുതി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. സാധാരണ ബ്രെസ്സകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ ഈ സ്റ്റൈലിംഗ് കിറ്റുകള്‍ സഹായിക്കും.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

വീല്‍ ആര്‍ച്ച് പ്രൊട്ടക്ടര്‍, ക്രോം ഗ്രില്ലാലങ്കാരം, റിയര്‍ പ്രൊട്ടക്ടര്‍, ബോഡി കിറ്റ്, അലോയ് വീലുകള്‍, തിളങ്ങുന്ന ഡോര്‍ സില്‍ ഗാര്‍ഡുകള്‍, ക്രോം മിററുകള്‍, ഡോര്‍ വൈസര്‍, ക്രോം അലങ്കാരമുള്ള ഫോഗ്‌ലാമ്പുകള്‍, മഡ് ഫ്‌ളാപ്പ് എന്നിവ പുറംമോടിയില്‍ തെരഞ്ഞെടുക്കാവുന്ന മാറ്റങ്ങളാണ്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

അകത്തളത്തില്‍ ഒരുപിടി അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകളാണ് പ്രധാനമായുമുള്ളത്. കുഷ്യനുകള്‍, റിയര്‍ പാര്‍സെല്‍ ട്രെയ്, ഗ്ലോവ് ബോക്‌സ് ലാമ്പ്, ഫ്‌ളോര്‍ മാറ്റുകള്‍ എന്നിവയും മോഡലില്‍ ഉടമകള്‍ പ്രത്യേകം നിശ്ചയിക്കാം.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മാരുതി ഡിസൈര്‍

ഗ്രാന്‍ഡിയോസെ, എക്‌സുബറെന്‍സ് എന്നീ രണ്ടു സ്‌റ്റൈലിംഗ് പാക്കേജുകളാണ് ഡിസൈറിലുള്ളത്. ഡോര്‍ വൈസറുകള്‍, ബോഡി സൈഡ് മൗണ്ടുകള്‍, ബമ്പര്‍ കോര്‍ണര്‍ പ്രൊട്ടക്ടര്‍ എന്നിവ ഗ്രാന്‍ഡിയോസെ പാക്കേജില്‍ ഉള്‍പ്പെടും. അകത്തളത്തില്‍ ബീജ് സഫൈര്‍ നിറത്തിലുള്ള സീറ്റ് കവര്‍, ഗോഡ്‌സ്‌വുഡ് ബ്രൗണ്‍ സ്റ്റൈലിംഗ് കിറ്റ്, കുഷ്യനുകള്‍, ടിഷ്യൂ ബോക്‌സ്, പ്രീമിയം ഫ്‌ളോര്‍ മാറ്റുകളെന്നിവ പാക്കേജിന്റെ ഭാഗമാണ്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

എക്‌സുബറെന്‍സ് പാക്കേജിന്റെ കാര്യമെടുത്താല്‍ മുന്‍ സ്‌പോയിലറും സൈഡ് സ്‌കേര്‍ട്ടുകളും പിന്‍ ബമ്പര്‍ ഘടനകളുമാണ് മുഖ്യവിശേഷം. പാക്കേജിന്റെ ഭാഗമായി അകത്തളത്തിന് ബ്ലാക് ഡിസൈനര്‍ ഫ്‌ളോര്‍ മാറ്റുകളാണ് ലഭിക്കുക. പിന്‍സീറ്റ് യാത്രികര്‍ക്കുള്ള പ്രത്യേക എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങളും എക്‌സുബറെന്‍സ് പാക്കേജില്‍ ഉള്‍പ്പെടും.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ടാറ്റ നെക്‌സോണ്‍

ഒരുപിടി ആക്‌സസറികള്‍ നെക്‌സോണ്‍ എസ്‌യുവിയില്‍ ടാറ്റയും കാഴ്ചവെക്കുന്നുണ്ട്. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡിസ്‌പ്ലേയുള്ള ക്യാമറ, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, അലോയ് വീലുകള്‍, T ലോഗോയുള്ള പഡില്‍ ലാമ്പുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ക്രോം അലങ്കാരമുള്ള ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി റീഡിംഗ് ലൈറ്റ്, ഡാഷ് ക്യാം വീഡിയോ റെക്കോര്‍ഡര്‍, ചൈല്‍ഡ് സീറ്റ്, മുന്‍ കോര്‍ണര്‍ സെന്‍സറുകള്‍, സെഡ് സ്റ്റെപ്, ബോഡി കവറുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിങ്ങനെ നീളും നെക്‌സോണ്‍ ആക്‌സസറികളുടെ നീണ്ട നിര.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍

ഇന്ത്യയിലെ ആദ്യ കോമ്പാക്ട് യൂട്ടിലിറ്റി വാഹനമാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍. കാഴ്ച്ചയിലെ പരുക്കന്‍. പ്രത്യേക ബോഡി സ്‌ട്രൈപ്പുകള്‍, റൂഫ് റാപ്പ്, സീറ്റ് കവറുകള്‍, വിന്‍ഡോ വൈസറുകള്‍, പിന്‍ സ്‌പോയിലര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, എഞ്ചിന്‍ അണ്ടര്‍കവര്‍, സ്മാര്‍ട്ട് ആംബിയന്റ് ലൈറ്റിംഗ്, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കാറില്‍ ഉടമകള്‍ക്ക് നിശ്ചയിക്കാം.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ടാറ്റ ഹെക്‌സ

നിലവില്‍ ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍. ടഫ്, എക്‌സ്‌പെഡീഷന്‍, ലക്‌സ് എന്നിങ്ങനെ മൂന്നു കസ്റ്റം കിറ്റുകളാണ് ഹെക്‌സയിലുള്ളത്. റൂഫ് ബോക്‌സ്, സൈഡ് സില്‍ സ്‌കേര്‍ട്ടുകള്‍, റിയര്‍ സ്‌കേര്‍ട്ടുകള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, വയര്‍ലെസ് ചാര്‍ജ്ജിംഗ് എന്നിവ കസ്റ്റം കിറ്റുകളെ അടിസ്ഥാനപ്പെടുത്തി ഉടമകള്‍ക്ക് നേടാം.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ആകര്‍ഷണീയമായ റൂഫ് റെയിലുകള്‍, ക്രോസ് ബാറുകള്‍, സ്‌പോര്‍ടി സ്‌പെയര്‍ വീല്‍, പിന്‍ സ്‌പോയിലര്‍, തിളങ്ങുന്ന സ്‌കഫ് പ്ലേറ്റുകള്‍, വിന്‍ഡോ വൈസറുകള്‍, സ്‌പോര്‍ട്‌സ് പെഡലുകള്‍ എന്നിവ ഇക്കോസ്‌പോര്‍ടിന് ഫോര്‍ഡ് നല്‍കുന്ന പ്രത്യേക ആക്‌സസറികളാണ്. വിവിധ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകളും ആംബിയന്റ് ലൈറ്റിംഗും അകത്തളത്തില്‍ ഉടമകള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മഹീന്ദ്ര ഥാര്‍

കസ്റ്റമൈസേഷന് ഥാറ് കഴിഞ്ഞേയുള്ളു മറ്റേതു മോഡലും. ഥാറില്‍ മഹീന്ദ്ര കൊണ്ടുവരുന്ന ഡെയ്‌ബ്രേക്ക് എഡിഷന്‍ സുപ്രസിദ്ധമാണ്. ഇതിനു പുറമെ പുതിയ ഥാര്‍ വാണ്ടര്‍ലസ്റ്റും എസ്‌യുവിക്ക് വേറിട്ട ഭാവമാണ് സമ്മാനിക്കുന്നത്. വലിയ തടിച്ച ടയറുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, കസ്റ്റം ബോണറ്റ്, പരിഷ്‌കരിച്ച ഡോര്‍ ഡിസൈന്‍, പുതുക്കിയ മിററുകള്‍ എന്നിവ ഡെയ്‌ബ്രേക്ക് എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും. പുതുക്കിയ ഡിഫറന്‍ഷ്യല്‍ ലോക്കുകളും സസ്‌പെന്‍ഷനും ഥാര്‍ ഡെയ്‌ബ്രേക്ക് എഡിഷന്‍ അവകാശപ്പെടും.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

മഹീന്ദ്ര TUV300

ഡീലര്‍ഷിപ്പ് തലത്തില്‍ ഒട്ടനവധി ആക്‌സസറികളാണ് മഹീന്ദ്ര TUV300 -യ്ക്ക് ലഭിക്കുന്നത്. ക്രോം ലൈസന്‍സ് പ്ലേറ്റ്, ഫോഗ് ലാമ്പുകള്‍, പിന്‍ സ്‌പോയിലര്‍, തിളങ്ങുന്ന സ്‌കഫ് പ്ലേറ്റുകളെന്നിവ ആക്‌സസറി നിരയില്‍ എടുത്തുപറയണം.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

പ്രത്യേക റൂഫ് കാരിയറും സൈക്കിള്‍ റാക്കും മോഡലില്‍ ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. പരിഷ്‌കരിച്ച ബമ്പറും ബോണറ്റും സൈഡ് സ്‌കേര്‍ട്ടുകളും വീല്‍ ആര്‍ച്ച് ക്ലാഡിംഗും ഒരുങ്ങുന്ന ആര്‍മര്‍ ബോഡി കിറ്റും TUV300 -യില്‍ ലഭ്യമാണ്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

റെനോ ക്വിഡ്

ആറു ആക്‌സസറി പാക്കുകളാണ് ക്വിഡില്‍ റെനോ കാഴ്ചവെക്കുന്നത്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോം ഗ്രില്ല്, ക്രോം ടെയില്‍ലാമ്പ്, ക്രോം ഹെഡ്‌ലാമ്പ് ഐലൈനര്‍, ക്രോം ഫോഗ്‌ലാമ്പ് ഹൗസിംഗ്, ക്രോം ബമ്പര്‍ കോര്‍ണര്‍ പ്രൊട്ടക്ടര്‍, ക്രോം ഡിഫ്‌ളക്ടര്‍, തിളങ്ങുന്ന സില്‍ പ്ലേറ്റ്, ക്രോം അലങ്കാരമുള്ള ടെയില്‍ഗേറ്റ്, ബോഡി സൈഡ് ക്ലാഡിംഗ്, മഡ് ഫ്‌ളാപ്പുകള്‍, റൂഫ് റെയിലുകള്‍ എന്നിങ്ങനെ നീണ്ട ആക്‌സസറി നിരയാണ് ക്വിഡിലുള്ളത്.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

ഡാറ്റ്‌സന്‍ റെഡി-ഗോ

ക്വിഡിന് സമാനമായി റെഡി-ഗോയില്‍ ഡാറ്റ്‌സനും ഒരുക്കുന്നുണ്ട് ഒരുപിടി കസ്റ്റമൈസേഷന്‍ സാധ്യതകള്‍. സ്‌പോര്‍ടി, പ്രീമിയം, കൂള്‍, അര്‍ബന്‍, സ്റ്റൈല്‍ എന്നിങ്ങനെ അഞ്ചു കസ്റ്റം പാക്കുകളാണ് മോഡലിലുള്ളത്. ഇതില്‍ സ്‌റ്റൈല്‍, അര്‍ബന്‍, കൂള്‍ കിറ്റുകള്‍ പുറംമോടിയില്‍ മാറ്റങ്ങള്‍ വരുത്തും.

അറിയുമോ, ഈ കാറുകള്‍ വാങ്ങുന്നതിന് മുമ്പെ മോഡിഫൈ ചെയ്യാം

പ്രീമിയം, സ്‌പോര്‍ടി കിറ്റുകള്‍ അകത്തളത്തിന് വേണ്ടി മാത്രമുള്ളതാണ്. എക്‌സ്‌ഹോസ്റ്റ് ഫിനിഷര്‍, മുന്‍ അണ്ടര്‍ കവര്‍, പിന്‍ അണ്ടര്‍ കവര്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവ എക്‌സ്റ്റീരിയര്‍ ആക്‌സസറികളില്‍പ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #car modification #modification #auto news
English summary
Cars That Can Be Modified Before Buying. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X