ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

By Dijo Jackson

പുതുമയില്ലെങ്കില്‍ വിപണിയില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ഡാറ്റ്‌സന് ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ് അധികം വൈകിപ്പിക്കാതെ പുതിയ ഗോ ഹാച്ച്ബാക്കിനെയും ഗോ പ്ലസ് എംപിവി ഫെയ്‌സ്‌ലിഫ്റ്റിനെയും ഡാറ്റ്‌സന്‍ കൊണ്ടുവന്നത്.

രണ്ടു മോഡലുകളും ആദ്യം എത്തിയത് ഇന്തോനേഷ്യയിലാണ്. ഈ വര്‍ഷം തന്നെ 2018 ഡാറ്റ്‌സന്‍ ഗോയും, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യന്‍ തീരമണയും.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

പരിഷ്‌കരിച്ച മുഖമാണ് രണ്ടു മോഡലുകള്‍ക്കും. സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനും പുതിയ അവതാരങ്ങളുടെ മുഖ്യാകര്‍ഷണമാണ്. ഡാറ്റ്‌സന്‍ ക്രോസില്‍ നിന്നുള്ള ഹെഡ്‌ലാമ്പുകളാണ് ഗോയിലും ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിലും.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

ഇക്കുറി മോഡലുകളുടെ ഗ്രില്ലിന് വീതി കൂടിയിട്ടുണ്ട്. പുതുക്കിയ ഘടനയിലാണ് ഫോഗ്‌ലാമ്പുകള്‍. കുത്തനെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. പിന്‍ ബമ്പര്‍ ശൈലിയിലും പരിഷ്‌കാരങ്ങള്‍ കാണാം.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

അഞ്ചു സ്‌പോക്ക് ട്വിന്‍ അലോയ് വീലുകള്‍ ശ്രദ്ധയാകര്‍ഷിക്കും. പുതിയ ഇന്‍ഡിക്കേറ്ററുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, വലിയ പിന്‍ സ്‌പോയിലര്‍ എന്നിവ 2018 ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങളാണ്.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

അകത്തളത്തിലുള്ള ഇന്‍സ്ട്രമെന്റ് പാനലിലും ഡാറ്റ്‌സന്‍ ക്രോസിന്റെ പ്രഭാവം തെളിഞ്ഞു നില്‍പ്പുണ്ട്. അതേസമയം ക്രോസ്ഓവറിലുള്ള 6.75 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഗോ ഹാച്ച്ബാക്കില്‍ ഇടംപിടിച്ചിട്ടില്ല.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

നിലവിലുള്ള JVC സിംഗിള്‍ DIN ഓഡിയോ സംവിധാനം ഹാച്ച്ബാക്കില്‍ തുടരുന്നു. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളും പുതിയ ഡാറ്റ്‌സന്‍ മോഡലുകളുടെ സുരക്ഷാമുഖം.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

HR12DE 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഒരുക്കം. എഞ്ചിന് 68 bhp കരുത്തും 104 Nm toruqe ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ആവശ്യമെങ്കില്‍ സിവിടി ഗിയര്‍ബോക്‌സ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇന്തോനേഷ്യന്‍ വിപണിയില്‍ 4.90 ലക്ഷം രൂപ (Rp 102,990,000) മുതലാണ് ഡാറ്റ്‌സന്‍ ഗോയുടെ എക്‌സ്‌ഷോറൂം വില.

ഇതാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ വില തുടങ്ങുന്നത് 5.35 ലക്ഷം രൂപ മുതലും (Rp 112,380,000). എന്തായാലും ഇന്ത്യന്‍ വരവില്‍ പുതിയ മോഡലുകള്‍ക്ക് സിവിടി ഓട്ടോമാറ്റിക് ഓപ്ഷന്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #datsun
English summary
New Datsun GO, GO+ Facelift Launched In Indonesia. Read in Malayalam.
Story first published: Wednesday, May 9, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X