Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനുമായി ഡാറ്റ്സന്‍
ഗോ ഹാച്ച്ബാക്കിന് പുതിയ ലൈവ് സ്പെഷ്യല്‍ എഡിഷനുമായി ഡാറ്റ്സന്‍. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2018 ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ ഡാറ്റ്സന്‍ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം കമ്പനി കാഴ്ച്ചവെച്ച ഗോ ലൈവ് കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷന്റെ ഒരുക്കം.
ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം ആധാരമായി ഒരുങ്ങുന്ന ഗോ ലൈവില്‍ പുതിയ ഡിസൈന്‍ ഘടനകള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഗോ ലൈവ് സ്പെഷ്യല്‍ എഡിഷനെ സഹായിക്കും.
പരിമിതകാലത്തേക്ക് മാത്രമെ ഗോ ലൈവ് എഡിഷന് ഇന്തോനേഷ്യന്‍ വിപണിയില്‍ ലഭ്യമാവുകയുള്ളു. 2018 നവംബര്‍ മുതല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ എഡിഷനെ കമ്പനി കൈമാറും.
കസ്റ്റം കാറുകളോടു യുവതലമുറ കാട്ടുന്ന അഭിനിവേശം പരിഗണിച്ച് അക്രമണോത്സുകത തെളിഞ്ഞ മുഖഭാവമാണ് പുതിയ ഹാച്ച്ബാക്കിന് കമ്പനി നല്‍കിയിട്ടുള്ളത്. സ്പോര്‍ടി പരിവേഷം നേടാന്‍ ബോഡി കിറ്റ് മോഡലിനെ പിന്തുണയ്ക്കുന്നു.
ഹാച്ച്ബാക്കിന് ഗ്രെയാണ് നിറം. എന്നാല്‍ മുന്‍ സ്പ്ലിറ്ററിനും പിന് ഡിഫ്യൂസറിനും മേല്‍ക്കൂരയിലുള്ള സ്പോയിലറിനും നിറം മഞ്ഞയാണ്. ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ സീറ്റുകള്‍ക്കും സീറ്റ്ബെല്റ്റുകള്ക്കും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും മഞ്ഞനിറം വരമ്പിടും.
ഇക്കാരത്താല്‍ തന്നെ കൂടുതല്‍ സ്പോര്‍ടിയായി ഹാച്ച്ബാക്ക് അനുഭവപ്പെടും. മഞ്ഞനിറമൊഴികെ മറ്റു കാര്യമായ വ്യത്യാസങ്ങള്‍ അകത്തളത്തിലില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഡാറ്റ്സന്‍ ഗോ ലൈവില്‍ തുടിക്കുന്നത്.
എഞ്ചിന് 72 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എക്സ്ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനല്‍ വ്യവസ്ഥയിലാണ് ഒരുങ്ങുന്നത്.
ഇന്തോനേഷ്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിന് പതിപ്പുകളെ കമ്പനി പുറത്തിറക്കാറില്ല. മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങിയതായാണ് വിവരം.