റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

By Dijo Jackson

പുതിയ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 49.20 ലക്ഷം രൂപ മുതലാണ് പുതിയ ഇന്‍ജെനിയം പെട്രോള്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില. റേഞ്ച് റോവര്‍ ഇവോഖ് ഇന്‍ജെനിയം പതിപ്പുകള്‍ക്ക് വില 51.06 ലക്ഷം രൂപ മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

ഡിസ്‌കവറി സ്‌പോര്‍ടില്‍ SE, HSE വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ജെനിയം പതിപ്പുകളുടെ ഒരുക്കം. ഇവോഖില്‍ ഇന്‍ജെനിയം പതിപ്പുകള്‍ ഒരുങ്ങുന്നത്. SE, HSE ഡയനാമിക് വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയും.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

ഭാരമേറിയ കാരിരുമ്പിലാണ് പതിവ് എഞ്ചിനുകള്‍ ഒരുങ്ങുന്നതെങ്കില്‍ അലൂമിനിയത്തില്‍ നിന്നുമാണ് ഇന്‍ജെനിയം എഞ്ചിനുകളുടെ നിര്‍മ്മാണം. അലൂമിനിയത്തിന് ഭാരം കുറവായതിനാല്‍ കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇന്‍ജെനിയം എഞ്ചിന് സാധിക്കുന്നുണ്ട്.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

കൂടാതെ ഇന്‍ജെനിയം എഞ്ചിനുകളുടെ സിലിണ്ടര്‍ ചുമരുകള്‍ക്ക് ഘര്‍ഷണം കുറവാണ്. ഇതു കരുത്തുത്പാദനം കാര്യക്ഷമമായി നടക്കാന്‍ സഹായിക്കും. പേറ്റന്റ് നേടിയ 'വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്നോളജി'യാണ് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

അതുകൊണ്ടു മികവേറിയ പ്രകടനക്ഷമതയും, ഇന്ധനക്ഷമതയുമാണ് ഇന്‍ജെനിയം പവര്‍ട്രെയിനുകള്‍ കാഴ്ചവെക്കുക. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള പുതിയ ഇരു മോഡലുകളിലും 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനാണ് കരുത്തു പകരുന്നത്.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

247 bhp കരുത്തും 365 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് ഇന്‍ജെനിയം പതിപ്പുകള്‍ വിപണിയില്‍ എത്തുന്നത്.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

4ജി പിന്തുണയുള്ള വൈഫൈ ഹോട്‌സ്‌പോട്, ഇന്‍കണ്‍ട്രോള്‍ പ്രോ തുടങ്ങിയ ഫീച്ചറുകള്‍ ഇരു മോഡലുകളുടെ അകത്തളത്തിലും ശ്രദ്ധയാകര്‍ഷിക്കും. റൂട്ട് പ്ലാനര്‍ ആപ്പ്, കമ്മ്യൂട്ട് മോഡ്, ഷെയറിങ്ങ് ETA പോലുള്ള അധിക ഫീച്ചറുകള്‍ റേഞ്ച് റോവര്‍ ഇവോഖിനുണ്ട്.

റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി സ്‌പോര്‍ട് ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍

നിലവില്‍ ആറു മോഡലുകളാണ് ഇന്ത്യയില്‍ ലാന്‍ഡ് റോവറിന്. ഡിസ്‌കവറി സ്‌പോര്‍ട് (43.80 ലക്ഷം), റേഞ്ച് റോവര്‍ ഇവോഖ് (51.06 ലക്ഷം), ഡിസ്‌കവറി (74.95 ലക്ഷം), റേഞ്ച് റോവര്‍ വെലാര്‍ (80.92 ലക്ഷം), റേഞ്ച് റോവര്‍ സ്‌പോര്‍ട് (99.48 ലക്ഷം), റേഞ്ച് റോവര്‍ (1.74 കോടി) എന്നിവയാണ് ഇന്ത്യന്‍ ലാന്‍ഡ് റോവര്‍ നിര.

Most Read Articles

Malayalam
കൂടുതല്‍... #land rover #new launches
English summary
Range Rover Evoque & Discovery Sport Ingenium Petrol Launched. Read in Malayalam.
Story first published: Friday, May 25, 2018, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X