മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

By Staff

ഫോഴ്‌സ് ഗൂര്‍ഖ. മഹീന്ദ്ര ഥാറിന്റെ പ്രചാരത്തില്‍ ഇന്ത്യയില്‍ നിറംമങ്ങിപ്പോയ എസ്‌യുവി. മികവുകള്‍ ഒരുപാടുണ്ടായിട്ടും ഥാറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഓഫ്‌റോഡ് എസ്‌യുവിയായ ഗൂര്‍ഖയ്ക്ക് കഴിയുന്നില്ല. കരുത്തുത്പാദനമാണ് പ്രശ്‌നം. ഥാറിനോളം കരുത്ത് ഗൂര്‍ഖയ്ക്കില്ല.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

2.5 ലിറ്റര്‍ എഞ്ചിനുള്ള ഥാര്‍ 107 bhp സൃഷ്ടിക്കുമ്പോള്‍ 2.6 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുന്ന ഗൂര്‍ഖയ്ക്കുള്ളത് 85 bhp കരുത്ത് മാത്രം. എന്നാല്‍ ഇനി പരാതി വേണ്ട. ഥാറിനെ കടത്തിവെട്ടുന്ന പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ് ഒരിക്കല്‍കൂടി മത്സരത്തിലേക്കു തിരിച്ചുവരികയാണ്.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

140 bhp കരുത്തുള്ള ഗൂര്‍ഖ എക്‌സ്ട്രീമിനെ 12.99 ലക്ഷം രൂപയ്ക്ക് ഫോഴ്‌സ് വിപണിയില്‍ പുറത്തിറക്കി. കാഴ്ച്ചയില്‍ വലിയ മാറ്റങ്ങളൊന്നും ഗൂര്‍ഖ എക്‌സ്ട്രീം അവകാശപ്പെടില്ല. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ബോക്‌സി ഘടന ഗൂര്‍ഖ എക്‌സ്ട്രീമും പിന്തുടരുന്നു.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

കമ്പനി ഘടിപ്പിച്ചു നല്‍കുന്ന സ്‌നോര്‍ക്കല്‍ ശ്രദ്ധപിടിച്ചുപറ്റും. മെര്‍സിഡീസ് ബെന്‍സ് ഡീസല്‍ എഞ്ചിന്‍ ആധാരമായ പുതിയ 2.2 ലിറ്റര്‍ യൂണിറ്റാണ് എസ്‌യുവിയില്‍. എഞ്ചിന്‍ 140 bhp കരുത്തും 321 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സും മെര്‍സിഡീസ് ബെന്‍സിന്റേതുതന്നെ. ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന ഫോഴ്‌സ് വണ്‍ എസ്‌യുവിക്കും ഇതേ എഞ്ചിനാണ് തുടിപ്പേകിയത്. നിരയിലുള്ള മറ്റു വകഭേദങ്ങളില്‍ 85 bhp കരുത്തുള്ള 2.6 ലിറ്റര്‍ എഞ്ചിന്‍ തുടരും.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

ഗൂര്‍ഖ എക്‌സ്ട്രീമില്‍ ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസുണ്ടെങ്കിലും കുറഞ്ഞ ഗിയറിലേക്ക് മാറുമ്പോള്‍ ആക്‌സിലറേറ്ററില്‍ നിന്നും ഡ്രൈവര്‍ ഇപ്പോഴും കാലെടുക്കാതെ തരമില്ല. എന്നാല്‍ മുന്നിലെയും പിന്നിലെയും ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ എസ്‌യുവിയുടെ മികവു വര്‍ധിപ്പിക്കും. സാധാരണ ഗൂര്‍ഖ മോഡലുകളിലും ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ അടിസ്ഥാന ഫീച്ചറാണ്.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

പുതിയ മോഡലില്‍ സസ്‌പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചു. മുന്നിലും പിന്നിലും മള്‍ട്ടി ലിങ്ക് സസ്‌പെന്‍ഷന്‍ ക്രമീകരണമാണ് ഒരുങ്ങുന്നത്. ഉയര്‍ന്ന വേഗത്തിലും സ്ഥിരത നഷ്ടപ്പെടാതിരിക്കാന്‍ 40 mm അധിക വീതിയുള്ള മുന്‍ ട്രാക്ക് സഹായിക്കും.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

എസ്‌യുവിയുടെ അപ്രോച്ച്, ഡിപാര്‍ച്ചര്‍ കോണുകളിലും കമ്പനി മാറ്റങ്ങള്‍ വരുത്തി. ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm. സ്‌നോര്‍ക്കലുള്ളതുകൊണ്ട് 550 mm ആഴത്തില്‍ വരെ ജലാശയം കടക്കാന്‍ ഗൂര്‍ഖ എക്‌സ്ട്രീമിന് കഴിയും.

Most Read: എട്ടുവര്‍ഷത്തിന് ശേഷം നിസാന്‍ ഉണര്‍ന്നു, ക്രെറ്റയുമായി കൊമ്പുകോര്‍ക്കും പുതിയ കിക്ക്‌സ്

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

അകത്തളത്തിലേക്കും ഇക്കുറി പരിഷ്‌കാരങ്ങള്‍ കടന്നെത്തിയിട്ടുണ്ട്. പുതിയ സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ലെവര്‍, ലോ റേഷ്യോ ട്രാന്‍സ്ഫര്‍ ലെവര്‍ എന്നിവ ഉള്ളില്‍ ശ്രദ്ധയാകര്‍ഷിക്കും. വിപണിയില്‍ മഹീന്ദ്ര ഥാറുമായാണ് ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമിന്റെ മത്സരം.

മഹീന്ദ്ര ഥാറിന് ഭീഷണി മുഴക്കി ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

85 bhp -യുള്ള ഗൂര്‍ഖയ്ക്ക് 10.49 ലക്ഷം രൂപയാണ് വില. 140 bhp -യുള്ള ഗൂര്‍ഖ എക്‌സ്ട്രീം വരുന്നതാകട്ടെ 12.99 ലക്ഷം രൂപയ്ക്കും; അതായത് രണ്ടരലക്ഷം രൂപ കൂടുതല്‍. അതേസമയം മഹീന്ദ്ര ഥാറിന് 9.37 ലക്ഷം രൂപ മുതലാണ് വില. സോഫ്റ്റ് ടോപ് വകഭേദമായി മാത്രമെ ഥാര്‍ വില്‍പ്പനയ്ക്കു വരുന്നുള്ളൂ.

Most Read Articles

Malayalam
English summary
Force Gurkha Xtreme Launched. Read in Malayalam.
Story first published: Wednesday, December 12, 2018, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X