മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

By Dijo Jackson

2018 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന് വേണ്ടി ഇന്ത്യയ്ക്ക് ഇനിയേറെ കാത്തിരിക്കേണ്ടി വരില്ല. പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ എത്തി. ആഗോള അവതരണത്തിന് പിന്നാലെ പുതിയ എന്‍ഡവര്‍ എസ്‌യുവി ഇന്ത്യന്‍ തീരമണയും. നിലവില്‍ വില്‍പനയിലുള്ള എന്‍ഡവര്‍ തലമുറ ഇന്ത്യന്‍ വിപണിയില്‍ വന്നിട്ടു രണ്ടു വര്‍ഷം പിന്നിടുന്നു.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

ടൊയോട്ട ഫോര്‍ച്യൂണറുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 'പുതുമ' നിര്‍ണായക ഘടകമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ഫോര്‍ഡിന്റെ തിടുക്കം. പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ആദ്യം ഓസ്‌ട്രേലിയയില്‍ വില്‍പനയ്‌ക്കെത്തും; ശേഷം ആസിയാന്‍ രാജ്യങ്ങളിലും.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. മുഖരൂപം കാര്യമായി കമ്പനി പരിഷ്‌കരിച്ചു. ഹെഡ്‌ലാമ്പുകളില്‍ പുതുമ തെളിഞ്ഞുകാണാം. എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെയില്‍ലാമ്പ് ഘടനയും ബമ്പര്‍ ശൈലിയും കമ്പനി പുതുക്കിയിട്ടുണ്ട്.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

20 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിയില്‍. അകത്തളത്തില്‍ ഫോര്‍ഡ് SYNC3 ഫീച്ചറോടെയുള്ള പുത്തന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ശ്രദ്ധയാകര്‍ഷിക്കും.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍ എന്നീ ഫീച്ചറുകളുടെ അഭാവം ഇക്കുറി എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് പരിഹരിച്ചിട്ടുണ്ട്. പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ സാങ്കേതികതയുള്ള ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനവും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ എടുത്തുപറയണം.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കില്‍ നിന്നും കടമെടുത്ത 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് എസ്‌യുവിയുടെ വരവ്. രണ്ടു ട്യൂണിംഗ് പതിപ്പുകള്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുണ്ട്. 117 bhp കരുത്തും 420 Nm torque ഉം ആദ്യ പതിപ്പ് പരമാവധി സൃഷ്ടിക്കും.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

ട്വിന്‍ ടര്‍ബ്ബോ പതിപ്പിന് 210 bhp കരുത്തും 500 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. പത്തു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. അതേസമയം ഇന്ത്യയില്‍ എത്തുമ്പോള്‍ പുതിയ 2.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വരവില്‍ നിലവിലുള്ള 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. 2.2 ലിറ്റര്‍ എഞ്ചിന് 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

197 bhp കരുത്തും 470 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. നിലവില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ഡവറില്‍. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന് പുറമെ മിത്സുബിഷി പജേറോ സ്‌പോര്‍ട്, ഇസുസു MU-X മോഡലുകളും ഫോര്‍ഡ് എന്‍ഡവറിന്റെ എതിരാളികളാണ്.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തി — അറിയേണ്ടതെല്ലാം

അടുത്തവര്‍ഷം ആരംഭത്തോടെ പുതിയ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford Endeavour Facelift Revealed. Read in Malayalam.
Story first published: Thursday, May 17, 2018, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X