Just In
- 36 min ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 1 hr ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
- 2 hrs ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 14 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
Don't Miss
- News വിവാഹാലോചന നിരസിച്ചതിന്റെ പക; ആലപ്പുഴയിൽ അഞ്ച് പേരെ വീട്ടിൽക്കയറി വെട്ടി, യുവാവ് പിടിയിൽ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
നിര്‍മ്മാണപ്പിഴവ്, വീണ്ടും കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ
വീണ്ടും കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ് ഇന്ത്യ. ഡോറുകളില്‍ സംഭവിച്ച നിര്‍മ്മാണപ്പിഴവു പരിഹരിക്കാന്‍ 2014 മോഡല്‍ ഫിയെസ്റ്റ സെഡാനുകളെ ഫോര്‍ഡ് ഇന്ത്യ തിരിച്ചുവിളിക്കുന്നു. ഉടമകള്‍ക്ക് സമീപമുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും കാറിന് നിര്മ്മാണപ്പിഴവുണ്ടോയെന്നു പരിശോധിക്കാം. നിര്‍മ്മാണപ്പിഴവു എത്രയധികം കാറുകളെ ബാധിച്ചെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍ മോഡലിന്റെ പഴക്കം കണക്കിലെടുത്തു മുഴുവന്‍ യൂണിറ്റുകളും പരിശോധിക്കാനുള്ള പുറപ്പാടിലാണ് ഫോര്‍ഡ്. എന്തായാലും തകരാര്‍ ഗുരുതരമല്ലെന്നു ഫോര്‍ഡ് പറയുന്നു. ഫിയെസ്റ്റയുടെ അവസാന പതിപ്പുകളില്‍ ഡോര്‍ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോര്‍ഡിന്റെ നടപടി.
തകരാറുള്ള ഡോര്‍ ഘടകങ്ങള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും. ഫോര്‍ഡ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും കാറില്‍ നിര്മ്മാണപ്പിഴവുണ്ടോയെന്നു ഉടമകള്‍ക്ക് പരിശോധിക്കാം.
Most Read: ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ
ഇതായിനായി വെബ്സൈറ്റില്‍ ഫീല്‍ഡ് സര്‍വീസ് ആക്ഷന്‍സ് എന്ന വിഭാഗത്തില്‍ ഉടമകള്‍ പ്രവേശിക്കണം. ശേഷം ഷാസി നമ്പര്‍ / വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചു തിരിച്ചുവിളിച്ച പട്ടികയില്‍ സ്വന്തം കാറുമുണ്ടോയെന്നു ഉടമകള്‍ക്ക് കണ്ടെത്താം.
നിലവില്‍ ഫോര്‍ഡ് ഫിയെസ്റ്റ ഇന്ത്യയില്‍ വില്പനയിലില്ല. 7.69 ലക്ഷം രൂപയ്ക്കാണ് 2014 ഫോര്‍ഡ് ഫിയെസ്റ്റ വിപണിയില്‍ വന്നിരുന്നത്. ഫിയെസ്റ്റയിലുള്ള 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിന് 90 bhp കരുത്തും 204 Nm torque ഉം പരമാവധിയുണ്ട്.
അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്സ്. 2015 സെപ്തംബറില്‍ ഫിയെസ്റ്റ നിര്‍ത്തിയതിനുശേഷം സി സെഗ്മന്റ് നിരയില്‍ പുതിയ മോഡലിനെ കമ്പനി ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവില്‍ ആസ്പൈര്‍ മാത്രമാണ് ഫോര്‍ഡ് ഇന്ത്യയുടെ സെഡാന്.